Wednesday, July 26, 2017

എഡിസൺ

എഡിസൺ 


     എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. 
അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.

 അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. 
അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ്  തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി. 

എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *" ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം "*. എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.

പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.
 അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു ; എല്ലാവരും ആകാംക്ഷയോടെ നിൽകെ  ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു ..
അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു 
*" ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു "* . അതിന് മറുപടിയായി എഡിസൺ പറഞ്ഞു 
*" ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."*



_പ്രിയപ്പെട്ടവരേ, മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .._

Tuesday, July 25, 2017

Friday, July 21, 2017

വായനാ ദിന ക്വിസ്,


വായനാ ദിന ക്വിസ്, 


1 ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്?
       പി.എൻ.പണിക്കർ
2 മലയാള ഭാഷയുടെ പിതാവ് ആരാണ്?
      എഴുത്തച്ചൽ
3 ഭുമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?
       വൈക്കം മുഹമ്മദ് ബഷീർ
4 വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം ഇത് ആരുടെ വരികൾ?
     അക്കിത്തം അച്ചുതൻ നമ്പൂതിരി
5 മലയാളം അച്ചടിയുടെ പിതാവ് ആരാണ് ?
    ബെഞ്ചമിൻ ബെയ്‌ലി
6 രാമായണം എഴുതിയത് ആരാണ്?
     വാൽമീകി
7 മഹാന്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
       ഗുജറാത്തി
8 തകഴിയുടെ ചെമ്മീൻ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
          മുഹ്യുദ്ധീൻ ആലുവായ്
9 പി.എൻ.പണിക്കർ ജനിച്ചത്  എവിടെയാണ്?
        നീലംപേരൂർ (കോട്ടയം)
10 ആദ്യത്തെ സബൂർണ്ണ മലയാള ക്യതി ഏത്?
            സംക്ഷേപ വേദാർത്ഥം
11 വീണ പൂവ് എഴുതിയത് ആരാണ്?
            കുമാരനാശാൻ
12 അൽ അമീൻ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
            മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
13 രമണൻ എന്ന കാവ്യം എഴുതിയത് ആരാണ്?
            ചങ്ങമ്പുഴ
14 ദഹിന്ദു എന്ന ഇംഗ്ലീഷ് ദിനപത്രം ഏത് രാജ്യത്തിന്റേതാണ്?
          ഇന്ത്യ
15 കേരളത്തിന്റെ ഭരണഭാഷ ഏത്?
         മലയാളം
16 സാരേ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം ഏത്  ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
        ഉറുദു
17 എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പറഞ്ഞ മഹാൻ ആര്?
             ഗാന്ധിജി
18 മഹാഭാരതം രചിച്ചതാര്?
        വേദവ്യാസൻ
19 വായിക്കപ്പെടുന്നത് എന്ന അർത്ഥത്തിലുള്ള  മുസ്ലിങ്ങളുടെ പുണ്യ ഗ്രന്ഥം ഏത്?
       വിശുദ്ധ ഖുർആൻ
20 മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?
           അവകാശികൾ
21 കോഴിക്കോട് സാമൂതിരിയുടെ പണ്ഡിതസദസ്സ് ഏത് പേരിലാണ്  അറിയപ്പെട്ടിരുന്നത്?
           രേവതി പട്ടത്താനം
22കേരളവാൽമീകി എന്നറിയപ്പെടുന്ന കവി?
            വള്ള


23മലയാളത്തിലെ ആദ്യ നോവലായ കുന്തലതയുടെ കർത്താവ്?
             അപ്പു നെടുങ്ങാടി
24 ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
              മലപ്പുറം
25 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
              ശാംസ്താംകോട്ട
26 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
            ആനമുടി
27 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
              ഇടുക്കി
28 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ?
             ഷൊർണൂർ
29 കേരളത്തിലെ ഏറ്റവും വലിയ ജലസേജന പദ്ധതി ?
           കല്ലട
30 കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
               വേമ്പനാട്ടു കായൽ
31 കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
             പാലക്കാട്
32 കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്?
              ഏറനാട്
33 കേരളത്തില ഏറ്റവും നീളം കൂടിയ നദി ഏത്?
              പെരിയാർ
34 കേരളത്തിലെ ഏറ്റവും ചെറിയ നദി ഏത്?
               മഞ്ചേശ്വരം പുഴ
35 കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
                നാല്പത്തി ഒന്ന്
36 കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
                മൂന്ന്
37 കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
                 പതിനാല്
38 കേരളത്തിന്റെ സംസ് സ്ഥാനപുഷ്പം ഏത്?
              കണികൊന്ന
39 കേരള സംസ് സ്ഥാനം നിലവിൽ വന്ന വർഷം ഏത്?
            1956
40കേരള സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്?
                 Pr: P രവീന്ദ്രനാഥ്
41 കേരളത്തിന്റെ സംസ്ഥാന ഫലം ഏത്?
            ചക്ക
42 കേരളത്തിന്റെ സംസ് സ്ഥാന വൃക്ഷം ഏത്?
              തെങ്ങ്
43 കേരള സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
             പിണറായി വിജയൻ.
44 കേരളത്തിന്റെ  സം
 സ്ഥാനമൃഗം ഏത്?
                 ആന
45 കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്?
                  കരിമീൻ
46 കേരളത്തലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര?
                    140
47 കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത്?
                 മലമുഴക്കി വേഴാമ്പൽ
48 മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ആണവ ശാസ്ത്രഞ്ജൻ ആരാണ്?
                  Dr: എ.പി.ജെ അബ്ദുൽ കലാം
49 ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പേരെന്ത്?
                     നരേന്ദ്ര മോദി
50 ഇന്ത്യയുടെ yu ആദ്യത്തെ വിദ്യഭ്യാസ വകുപ്പു മന്ത്രി ആരായിരുന്നു?
                    മൗലാനാ അബുൽ കലാം ആസാദ്
  
                                തയാറാക്കിയത് എ.എസ് പരീത് ഫാറൂഖി.

Thursday, July 20, 2017

ചാന്ദ്രദിന ക്വിസ്

ചാന്ദ്രദിന ക്വിസ്

1. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?
2. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?
3. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
4. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?
5. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?
6. സൗരയൂഥത്തിന്റെ ഏകദേശ പ്രായം?
7. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?
8. സൗരയൂഥത്തിലെ
 ഏറ്റവും പിണ്ഡമുള്ളഅംഗം?
9. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?
10. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം
[20/07, 7:38 am] ‪+91 98952 26092‬: 11. ഏറ്റവും തണുത്ത ഗ്രഹം?
12. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?
13. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
14. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?
15. സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം?
16. ഏറ്റവും വലിയ കുള്ളൻഗ്രഹം?
17. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?
18. പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹങ്ങൾ?
19. മനോഹരമായ വലയങ്ങൾ ഉള്ളഗ്രഹം?
20. ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം?
21. ഭൂമിയിലേതിനു സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹം?
22. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ?
23. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
24. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
25. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?
26. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?
27. ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം?
28. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ?
29. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
30. ഇറിസിനെ ചുറ്റുന്ന ഗോളം ഏത്?
31. ചന്ദ്രനെക്കുറിച്ചുള്ള പഠനം?
32. ചന്ദ്രന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ ആവശ്യമായ സമയം?
33. ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്?
34. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?
35. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം?
36. ചന്ദ്രനിൽആദ്യമായി സോഫ്ട് ലാൻഡിംഗ് നടത്തിയ പേടകം?
37. മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം?
38. ആദ്യമായി ചന്ദ്രനിലിറങ്ങിയ വ്യക്തി?
39. ഇതേ സമയം മാതൃപേടകത്തിലിരുന്ന് ചന്ദ്രനെ വലംവെച്ച മൂന്നാമൻ ആര്?
40. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?
41. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
42. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?
43. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?
44. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?
45. യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?

 ഉത്തരങ്ങൾ

(1)സൂര്യൻ (2)ഹൈഡ്രജൻ (3) 8 മിനിട്ട് 20 സെക്കന്റ് (4)പ്ളാസ്മ (5)ഹീലിയം (6)4.6 ബില്യൺ വർഷം (7)യുറാനസ്, നെപ്ട്യൂൺ (8)സൂര്യൻ (9)ഭൂമി (10)ബുധൻ (11)നെപ്ട്യൂൺ (12)ബുധൻ, ശുക്
[20/07, 7:39 am] ‪+91 98952 26092‬: (13)വില്യം ഹെർഷൽ (14)വ്യാഴം (15)സൂര്യൻ (16)ഇറിസ് (17)സിറസ്(18)ശുക്രൻ, യുറാനസ് (19) ശനി (20)ബുധൻ (21)ചൊവ്വ (22)ഉപഗ്രഹങ്ങൾ (23)യുറാനസ് (24)ഫോബോസ് (25)ശനി (26)ശനി (27)പ്ലൂട്ടോ (28)പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മാക്കിമാക്കി (29)ഇറിസ് (30)ഡിസ്ഹോമിയ (31)സെലനോളജി (32)27 ദിവസം 7 മണിക്കൂർ 43 സെക്കൻസ് (33)ചന്ദ്രന്റെ ആകർഷണം (34)കറുപ്പ് (35)ലൂണ 2(36)ലൂണ 9 (37)അപ്പോളോ 8 (38)നീൽ ആംസ്ട്രോംഗ് (39)മൈക്കൽ കോളിൻസ് (40) യൂജിൻ സെർണാൻ (41)ഗലീലിയോ (42)ജോഹന്നാസ് കെപ്ലർ (43)സ്പുട്നിക് -2 (44)യൂറി ഗഗാറിൻ (45)വോസ്റ്റോക്ക് -1.



1  രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്

2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു

3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം

4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം

5. ആദ്യ ബഹിരാകാശ സഞ്ചാരി

6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം

7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍

8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്

9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി

10. ചന്ദ്രനെ കുറിച്ചുള്ള പഠനം


ഉത്തരങ്ങള്‍



1. ശ്രീഹരിക്കോട്ട

2. ഫ്രഞ്ച് ഗയാന

3. ആര്യഭട്ട

4. പ്ലൂട്ടോ

5. യൂറിഗഗാറിന്‍

6. ലൂണ 10 (1966)

7. ഹിജ്‌റ കലണ്ടര്‍

8. ലൂണ 2 (1959)

9. അനൂഷ അന്‍സാരി

10. സെലനോളജി

കൃഷിച്ചൊല്ലുകൾ

കൃഷിച്ചൊല്ലുകൾ


ഉടമയുടെ കണ്ണ് ഒന്നാംതരം വളം.

കതിരിൽ വളം വച്ചിട്ടു കാര്യമില്ല!

അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ

അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്

അമരത്തടത്തിൽ തവള കരയണം

ആരിയൻ വിതച്ചാ നവര കൊയ്യാമോ

ആഴത്തിൽ ഉഴുതു അകലത്തിൽ നടണം

ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക

ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല

ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ

ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ

ഉഴവിൽ തന്നെ കള തീർക്കണം

എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും

എള്ളിന് ഉഴവ് ഏഴരച്ചാൽ

എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ

എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?

ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം

ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല

കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും

കണ്ടം വിറ്റു കാളയെ വാങ്ങുമോ

കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)

കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ

കന്നില്ലാത്തവന് കണ്ണില്ല

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു

കർക്കടകത്തിൽ പത്തില കഴിക്കണം

കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌

കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം

കല്ലാടും മുറ്റത്ത് നെല്ലാടില്ല

കളപറിക്കാത്ത വയലിൽ വിള കാണില്ല

കളപറിച്ചാൽ കളം നിറയും

കാറ്റുള്ളപ്പോൾ തൂറ്റണം

കാർത്തിക കഴിഞ്ഞാൽ മഴയില്ല

കാലം നോക്കി കൃഷി

കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം

കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)

കുംഭത്തിൽ കുടമുരുളും

കുംഭത്തിൽ കുടമെടുത്തു നന

കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം

കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം

കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള

കൂര വിതച്ചാൽ പൊക്കാളിയാവില്ല

കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി

കൃഷി വർഷം പോലെ

ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം

ചോതികഴിഞ്ഞാൽ ചോദ്യമില്ല

ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു

ഞാറായാൽ ചോറായി

തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം

തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ

തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം

തേവുന്നവൻ തന്നെ തിരിക്കണം

തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്

തൊഴുതുണ്ണരുത്, ഉഴുതുണ്ണുക

ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ

നട്ടാലേ നേട്ടമുള്ളൂ

നല്ല തെങ്ങിനു നാല്പതു‍ മടൽ

നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും

നവര വിതച്ചാൽ തുവര കായ്ക്കുമോ

പടുമുളയ്ക്ക് വളം വേണ്ട

പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്

പതിരില്ലാത്ത കതിരില്ല

പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം

പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു

പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?

പൊന്നാരം വിളഞ്ഞാൽ കതിരാവില്ല

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം

മണ്ണറിഞ്ഞു വിത്തു്‌

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി

മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌

മരമറിഞ്ഞ് കൊടിയിടണം

മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?

മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു

മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല

മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.

മുതിരയ്ക്ക് മൂന്നു മഴ

മുൻവിള പൊൻവിള

മുണ്ടകൻ മുങ്ങണം

മുളയിലറിയാം വിള

മുളയിലേ നുള്ളണമെന്നല്ലേ

മുള്ളു നട്ടവൻ സൂക്ഷിക്കണം

മേടം തെറ്റിയാൽ മോടൻ തെറ്റി

വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ

വയലു വറ്റി കക്ക വാരാനിരുന്നാലോ

വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം

വളമേറിയാൽ കൂമ്പടയ്ക്കും

വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക

വർഷം പോലെ കൃഷി

വിതച്ചതു കൊയ്യും

വിത്തുഗുണം പത്തുഗുണം

വിത്തുള്ളടത്തു പേരു

വിത്താഴം ചെന്നാൽ പത്തായം നിറയും

വിത്തിനൊത്ത വിള

വിത്തെടുത്തുണ്ണരുതു്

വിത്തുവിറ്റുണ്ണരുത്

വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല

വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട

വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌

വിളഞ്ഞാൽ കതിർ വളയും

വിളയുന്ന വിത്തു മുളയിലറിയാം

വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ

വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം

വേലിതന്നെ വിളവുതിന്നുക

സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം

കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും

Tuesday, July 18, 2017

തോറ്റം പാട്ടുകൾ

തോറ്റം പാട്ടുകൾ

    
                     തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേ ദിവസം കെട്ടിയാടുന്നതോറ്റം, .വെള്ളാട്ടം എന്നിവക്കും പാടുന്ന അനുഷ്ഠാന പാട്ടുകളെയാണ് തോറ്റം പാട്ടുകൾ എന്ന് വിളിക്കുന്നത്‌.തോറ്റം എന്ന പദത്തിന് സ്ത്രോത്രം , സ്തുതി എന്ന് അർത്ഥം പറയാം . കൂടാതെ സൃഷ്ടിക്കുക പുനരുജ്ജീവിപ്പിക്കുക  എന്നും അർത്ഥമുണ്ട് തമിഴിൽ തോറ്റം എന്ന പദത്തിന് കാഴ്ച ,ഉല്പത്തി , കീർത്തി സൃഷ്ടി , ഉദയം , രൂപം തുടങ്ങിയ അർത്ഥങ്ങളുമുണ്ട് ഇത് മലയാളത്തിലും സ്വീകാര്യമാണ്. വടക്കേ മലബാറിൽ മേൽ പറഞ്ഞ അർത്ഥങ്ങൾ സ്വീകരിക്കാറുണ്ട് . അതോടൊപ്പം തോറ്റംപാട്ടുകൾ ഇഷ്ടദേവതയെ സങ്കല്പിച്ച് പാടുന്നവയാണ്. കൂടാതെ ദൈവ ചൈതന്യം ശരീരത്തിലോ ദേവതാ രൂപം ചിത്രീകരിച്ച കളത്തിലോ, ആരാധനാ സങ്കേതത്തിലോ ആവാഹിക്കുവാൻ അഥവാ പ്രത്യക്ഷമാക്കുവാൻ വേണ്ടിയും പാടാറുണ്ട്

Saturday, July 15, 2017

വീണപൂവ്‌ – കുമാരനാശാന്‍

വീണപൂവ്‌ – കുമാരനാശാന്‍

1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10

“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

Wednesday, July 12, 2017

ചാന്ദ്ര ദിനം ക്വിസ്

ചാന്ദ്ര ദിനം ക്വിസ്

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?
✅ *ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം*

2. ആദ്യ കൃത്യമോപഗ്രഹം?
✅ *സ്പുട്നിക് -1*

3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
✅ *ആര്യ ഭട്ട*

4. ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
✅ *അപ്പോളോ 11*

5.വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
✅ *എഡ്യൂസാറ്റ്*

6.  സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?
✅ *സരൾ*

7.  പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
✅ *സൂപ്പർനോവ*

8.  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?
✅ *നാസ*

9.   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
✅ *ടൈറ്റാനിയം*

10.  സൂര്യനോട് അടുത്ത ഗ്രഹം?
✅ *ബുധൻ*

11.  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
✅ *ശുക്രൻ*

12. എന്നാണ് ഭൗമ ദിനം ?
✅ *ഏപ്രിൽ 22*

13.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
✅ *1.3 സെക്കന്റ്*

14.   ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
✅ *ഗലീലിയോ*

15.  First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
✅ *H.G.വെൽസ്*

16.  ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
✅ *കോപ്പർ നിക്കസ്*

17.  ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന  ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
✅ *ചൈനയിലെ വൻമതിൽ*

18.   ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
✅ *തുമ്പ*

19.  ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
✅ *Dr.ജഹാംഗീർ ഭാഭ*

20.  _"ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം"_  ഇത് പറഞ്ഞത് ആര് ?
✅ *നീൽ ആംസ്‌ട്രോങ്*

21.   നിരവധി  രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
✅ *ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ*

22.  ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
✅ *12*

23.  ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം  ?
✅ *ന്യൂട്ടൺ ഗർത്തം*

24.   ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
✅ *പ്രശാന്ത സമുദ്രം*

25.   ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ?
✅ *മൌണ്ട് ഹൈഗെൻസ്*

26.  ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
✅ *വിക്രം സ്റ്റേഷൻ*

27.  ഏതു  വാഹനത്തിലാണ്  ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?
✅ *സ്പുട്നിക് -2*

28. ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
✅ *13 തവണ*

29. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ  എടുക്കുന്ന സമയം ?
✅ *8.2 മിനുട്ട്*

30.  ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ?
✅ *1986*

31. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട   ഏതു സംസ്ഥാനത്തിലാണ് ?
✅ *ആന്ധ്രാ പ്രദേശ്*

32. സുനാമിക്ക് കാരണം ?
✅ *സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം*

33. വിമാനത്തിലെ  Black box ന്റെ നിറം?
✅ *ഓറഞ്ച്*

34   ഇന്ത്യയുടെ  ചൊവ്വ പര്യവേക്ഷണദൗത്യം ?
✅ *മംഗൾയാൻ*

35. INSAT - ന്റെ പൂർണ രൂപം ?
✅ *ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്*

36. ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
✅ *കറുപ്പ്*

37.  ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
✅ *ശനി*

38.  പ്രഭാത നക്ഷത്രം  എന്നറിയപ്പെടുന്ന ഗ്രഹം ?
 ✅ *ശുക്രൻ*

39.  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
 ✅ *സൂര്യൻ*

40.  കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
✅ *റഷ്യ*

41. ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
✅ *കല്പന - 1*

42.  ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
✅ *അപ്സര*

43. വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം  ?
✅ *ഷൂമാക്കർ ലെവി -9*

44. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
✅ *ന്യൂക്ലീയർ ഫ്യൂഷൻ*

45.  ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
✅ *ഒളിമ്പസ്‌ മോൻസ്*

46. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
✅ *പൊടിപടലങ്ങൾ*

47.  ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം             നടത്തുന്നത്?
✅ *റേഡിയോ സന്ദേശം വഴി*

48. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
✅ *ജോൺ ഗ്ലെൻ -77  വയസ്സിൽ*

49. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
✅ *കല്പന - 1*

50.  ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
✅ *കാർട്ടോസാറ്റ് -1*

 51. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ  ബഹിരാകാശത്തെത്തിയ വാഹനം
✅ *സോയൂസ് -T -11*

52. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
✅ *1972 ഡിസംബർ 12* (യാത്രികർ - യൂജിൻ സെർനാൻ.. ഹാരിസൺ സ്മിത്ത്.. റൊണാൾഡ്‌ ഇവാൻസ്)

53.  ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
✅ *രോഹിണി -1*

54.  നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ?
✅ *പ്രകാശ വർഷം*

55. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
✅ *DrA.P.J. അബ്ദുൾ കലാം


                                                                                                                    *ശ്രീമതി. തസ്നിം ഖദീജ ടീച്ചർ,
                                                                                                                             ജി.എൽ.പി. എസ് കാരാട്,
                                                                                                                                                    മലപ്പുറം ജില്ല*

കുമാരനാശാൻ

കുമാരനാശാൻ

             സ്നേഹഗായകനാണ്‌,വിപ്ലവകാരിയാണ്‌,സാമൂഹ്യപരിഷ്കർത്താവാണ്‌രാഷ്ട്രീയക്കാരനാണ്‌എല്ലാറ്റിനുമുപരി സ്വാതന്ത്ര്യാരാധകനാണ്‌.സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവിസ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും പാടിയിട്ടുണ്ട്‌. കൊല്ലവർഷം 1083 വൃശ്ചികത്തിൽ (1908-ൽ) വീണപൂവ്‌ എന്ന മനോഹര കാവ്യം രചിച്ചതോടെയാണ്‌ മഹാകവി കുമാരനാശാൻ മലയാളകവിതയുടെ ചരിത്രത്തിൽ ഒരു നൂതനാധ്യായമെഴുതി ചേർത്തത്‌.1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. സംസ്കൃതഭാഷയുംഇംഗ്ലീഷ്‌ ഭാഷയും അഭ്യസിക്കുന്നതുൾപ്പെടെ പലതും നേടിയെടുക്കാൻ ആ കണ്ടുമുട്ടലിലൂടെ ആശാനു കഴിഞ്ഞു


    ഡോ. പൽപ്പുവിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട്‌ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്നകാലത്ത്‌ രവീന്ദ്രനാഥ ടാഗോർ,ശ്രീരാമകൃഷ്ണ പരമഹംസൻ,രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും കുമാരനാശാൻ ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ കവികളായ കീറ്റ്സ്‌,ഷെല്ലിടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി.

               വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക്‌ പുതുവഴി തുറന്ന്‌ മോചനം നൽകിയ മഹാകവിയാണ്‌ കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാൻ തിരിച്ചറിഞ്ഞിരുന്നു. കൊടുംവിഷത്തെ അത്‌ അമൃതാക്കി മാറ്റുന്നു. ഉന്നത പർവതശിഖരങ്ങൾഉയർന്ന തിരമാലകളടിക്കുന്ന സമുദ്രംപൂത്തുനിൽക്കുന്ന വനഭൂമിതാരാമണ്ഡലംസൗരയൂഥം എല്ലാം കാവ്യസ്പർശത്താൽ ധന്യമാകുന്നു. കവിയുടെ അന്തരാത്മാവിലെ ഉദാത്താനുഭൂതികളിൽ നിന്നുമുയിർകൊണ്ട്‌ അനുവാചക ഹൃദയങ്ങളിൽ ഉദാത്താനുഭൂതികൾ സംക്രമിപ്പിക്കുന്ന മഹത്തായ കലയാണ്‌ കവിതയെന്ന്‌ സ്വന്തം കവിതകൊണ്ടുതന്നെ ആശാൻ തെളിയിച്ചു. മലയാളകവിതയിലെ ഉണർത്തുപാട്ടുകാരനായിരുന്നു ആശാൻ. ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്‌. നളിനിലീലസീതസാവിത്രിപ്രേമലതമാതംഗിഉപഗുപ്തൻമദനൻആനന്ദൻബുദ്ധൻ എന്നിവരെല്ലാം സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്‌. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന്‌ ഇവർ ജീവിതം കൊണ്ട്‌ തെളിയിക്കുന്നു. ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ്‌ ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ ആശാൻ കവിതയിലെ ദർശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ജീവിതത്തെ ആശാൻ വിലയിരുത്തുന്നത്‌. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. തോന്നിയതുപോലെ കവിത എഴുതിവിടാൻ അദ്ദേഹത്തിന്‌ ഇഷ്ടമുണ്ടായിരുന്നില്ല. എളുപ്പത്തിൽ തൃപ്തിപ്പെടാത്ത ഭാഷാനിഷ്കർഷതികഞ്ഞ ഔചിത്യദീക്ഷ- ഇവ ആശാൻ എപ്പോഴും പാലിച്ചിട്ടുണ്ട്‌. ജന്മവാസനയും കഠിനാധ്വാനവും കവി എന്ന നിലയിൽ ആശാനെ അദ്വിതീയനാക്കിത്തീർത്തു.
ആശാന്റെ കൃതികൾ
              ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്റെ കാവ്യസമ്പത്ത്‌. കാൽപനിക പ്രതിഭകൊണ്ട്‌ ധന്യമാക്കിയ ആശാന്റെ പ്രധാന കൃതികളെ ലഘുവായി പരിചയപ്പെടുത്തുക മാത്രമണിവിടെ.
         ആശാന്റെ വിലാപകാവ്യങ്ങൾ – ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ ഏ ആറിന്റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. ഏ ആറിന്റെ പാണ്ഡിത്യംപ്രതിഭാവിശേഷം എന്നിവയോടുള്ള ആദരവ്‌ പ്രരോദനത്തിൽ കാണാം. ആശാൻ അദ്ദേഹത്തിന്റെ അമ്മയുടെ മരണത്തിൽ ദു:ഖിച്ചുകൊണ്ട്‌ ഒരനുതാപം എന്ന പേരിൽ ഒരു വിലാപകാവ്യം രചിച്ചിട്ടുണ്ട്‌. വീണപൂവ്‌ (1908) – പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ ജൈന ക്ഷേത്രത്തിനടുത്തുള്ള ഒരു ജൈന ഗൃഹത്തിൽ വച്ചാണ്‌ ഈ കാവ്യം രചിച്ചത്‌. നളിനി (1911) – നളിനിദിവാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീല (1914) – മദനൻലീല എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീലയുടെ തോഴിയായി മാധവി എന്നൊരു സ്ത്രീയുണ്ട്‌. ചിന്താവിഷ്ടയായ സീത (1916) – ആദ്യത്തെ ഫെമിനിസ്റ്റ്‌ കാവ്യം എന്ന്‌ അറിയപ്പെടുന്നു. വാല്മീകിയുടെ സീതയിൽ നിന്ന്‌ വ്യത്യസ്തമായി ആശാന്റെ സീത തന്റെ മനോവിചാരങ്ങൾ തുറന്നുപറയുകയും ആത്മവിമർശനത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുന്നു. ചണ്ഡാലഭിക്ഷുകി (1922) – ബുദ്ധമത കേന്ദ്രീകൃതമായ കാവ്യം. മാതംഗിആനന്ദൻ എന്നിവർ കഥാപാത്രങ്ങൾ. ജാതിചിന്തയ്ക്കെതിരെയുള്ള കലാപങ്ങൾ കൃതിയിൽ കാണാം. ദുരവസ്ഥ (1922) – ജാതി ചിന്തയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഈ കാവ്യത്തിൽ സാവിത്രിചാത്തൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ കാവ്യം ഫ്യൂച്ചറിസ്റ്റിക്‌ കാവ്യമായി അറിയപ്പെടുന്നു. കരുണ (1924) – മൂന്ന്‌ ഖണ്ഡങ്ങളിലായി 510 വരികളുള്ള ആശാന്റെ അവസാന കാവ്യമാണ്‌. ചണ്ഡാലഭിക്ഷുകിയെപ്പോലെ ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കി എഴുതിയതാണ്‌ കരുണ എന്ന കാവ്യവും. വാസവദത്ത എന്ന വേശ്യാസ്ത്രീക്ക്‌ ബുദ്ധശിഷ്യനായ ഉപഗുപ്തനോട്‌ തോന്നുന്ന ആസക്തിയാണ്‌ കരുണയുടെ പ്രമേയം. കഥാന്ത്യത്തിൽ ഹൃദയ പരിവർത്തനം വന്ന അവൾ മനഃശാന്തിയോടെ മരിക്കുന്നു. ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കൃതികളുടെ കൂട്ടത്തിൽ ഒന്നാണ്‌ കരുണ. അതുകൊണ്ടാണ്‌ കരുണയെ ആശാന്റെ പട്ടം കെട്ടിയ രാജ്ഞിയായി വാഴ്ത്തപ്പെടുന്നത്‌.
       1920 ജനുവരി 13-ാ‍ം തീയതി കുമാരനാശാന്‌ നിസ്തുലമായ കാവ്യസേവനത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെ വെയിൽസ്‌ രാജകുമാരൻ പട്ടും വളയും നൽകി ആദരിച്ചു. 1922 നവംബർ 11-ാ‍ം തീയതി മഹാകവി രബീന്ദ്രനാഥ ടാഗോർ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ ആശാൻ ഒരു കവിത എഴുതി. അവ്യയനാമീശന്റെയാരാമരത്നം തന്നിലവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന ദിവ്യകോകിലമേനിൻ പൊൻകണ്ഠനാളം തൂകും ഭവ്യകാകളീ പരിപാടികൾ ജയിക്കുന്നു.” എന്നു തുടങ്ങുന്ന ആ കവിത തിരുവനന്തപുരം വിജെടി ഹാളിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ അത്യന്തം മധുരമായി ആലപിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം ആനന്ദത്തിൽ ആറാടി. നിയമസഭാ മെമ്പർപ്രജാസഭ മെമ്പർതിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജിടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വാധീനശക്തി ഏറെ വലുതായിരുന്നു. കേരളഹൃദയത്തിൽ നിന്ന്‌ എന്നെന്നും മാഞ്ഞുപോകാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (1099 മകരം 3 (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
                                                                                                                                               ജോസ് ചന്ദനപ്പള്ളി



Tuesday, July 11, 2017

ഓണത്തിന് ഒരുമുറം പച്ചക്കറി

ഓണത്തിന് ഒരുമുറം പച്ചക്കറി


ഉറൂബ് ചരമദിനം ജൂലൈ 15

        ഉറൂബ് ചരമദിനം ജൂലൈ 10


        മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു  ഉറൂബ്  എന്ന  തൂലികാനാമത്തിൽഅറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു.  ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.



ആഫിയ ഫൈസല്‍, ഗൗരി സന്തോഷ്‌, അന്‍സിഫ സലിം, സഫ്ന ഇല്ലിയാസ്, റിയാമോള്‍ നജീബ് 

Related Posts Plugin for WordPress, Blogger...