Sunday, December 14, 2025

അനുഭവകഥ

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.


അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ ചെറിയ കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി... കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്തു തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും. അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി . 

ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുകുമണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ

ആ സംഭവം ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി .. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

ഇത് പറയാനുള്ള മാതൃക കാണിച്ചു ടി. എൻ. ശേഷൻ 

10/11/25 ആയിരുന്നു തിരുനെല്ലായി നാരായണ അയ്യർ ( ടി. എൻ. ശേഷൻ ) ഓർമദിനം.

പ്രണാമം

Saturday, September 27, 2025

ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടാം സ്ഥാനം ലവ് പ്ലാസ്റ്റിക് പുരസ്‌കാരം പഴയ കതിർ പുതിയ കൈകളിൽ പുരസ്ക്കാരം സീസൺ വാച്ച് പുരസ്ക്കാരം

ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടാം സ്ഥാനം ലവ് പ്ലാസ്റ്റിക് പുരസ്‌കാരം പഴയ കതിർ പുതിയ കൈകളിൽ പുരസ്ക്കാരം സീസൺ വാച്ച് പുരസ്ക്കാരം

Sunday, April 2, 2023

അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡ്,

അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡിന് അർഹയായ ശ്രീമതി : നിഷ രാജേഷിനു ഇളന്ദേശം ബ്ലോക്ക് മെമ്പർ ശ്രീമതി : ആൻസി സോജൻ അവാർഡ് നൽകുന്നു.
NISHA RAJESH

 

QUIZ OF THE DAY MEGA WINNER 2022-23MU

QUIZ OF THE DAY MEGA WINNER 2022-23
MUHAMMED JABIR 


Saturday, April 1, 2023

നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം

നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം

 മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ ഹരിതമുകളും അവാർഡും 5000 രൂപ ക്യാഷ് അവാർഡും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ സുബൈർ സി എം ന് തൊടുപുഴ സബ്ജില്ല ബെസ്റ്റ് ടീച്ചർ കോ - ഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.


 

Related Posts Plugin for WordPress, Blogger...