Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Monday, December 3, 2018

കലിംഗയുദ്ധം


കലിംഗയുദ്ധം


     മൗര്യ ചക്രവർത്തിയായ അശോകനും ഇ ഇന്നത്തെ ഒറീസയിലെ `കലിംഗ നാടും തമ്മിൽ നടന്ന യുദ്ധമാണ് കലിംഗയുദ്ധം ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നിൽ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ ഉണ്ടായ രക്തച്ചൊരിച്ചിലിലും ഭീകരതയിലും അസ്വസ്ഥനായ അശോകൻ അക്രമ മാർഗ്ഗം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. അശോകൻ ബി.സി 274 ൽ രാജ്യാധികാരം ഏറ്റെടുത്തെങ്കിലും അഭ്യന്തരകലാപങ്ങൾ കാരണം അദ്ദേഹത്തിന്റെ ഔപചാരികമായ കിരീടധാരണം ബി.സി 269 മാത്രമേ നിർവഹിക്കപെട്ടുള്ളു.
      മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാൽ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങൾ മഗധ കീഴടക്കിയപ്പോൾ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരിൽ ഒന്നിക്കുമെന്ന് അശോകൻ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താൻ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവർ അതിനായി ആശ്രയിച്ചിരുന്നത്. മാത്രവുമല്ല ഭൂപ്രദേശമായ കലിംഗംകൂടി ഉൾപ്പെട്ടെങ്കിൽ മാത്രമേ മൗര്യസാമ്രാജ്യം അതിൻറെ സമ്പൂർണമാകുമായിരുന്നുള്ളു. അതിനാൽ അശോകൻ യാതൊരുപ്രകോപനവും കൂടാതെ കലിംഗത്തിനെതിരായി യുദ്ധം ആരംഭിക്കുകയായിരുന്നു .അധികാരസ്ഥനായതിന്റെ 8-ആം വർഷം ബി.സി.261 ൽ അശോകൻ കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹൻ ചന്ദ്രഗുപ്ത മൗര്യൻ കലിംഗം പിടിച്ചടക്കാൻ ശ്രമിച്പരാചയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.
ഈ യുദ്ധത്തിൽ അദ്ദേഹം പരിപൂര്ണവിജയം നേടി. എങ്കിലും യുദ്ധക്കെടുതികൾ ഭീമമായിരുന്നു ഒരുലക്ഷം ജനങ്ങൾ മരിക്കുകയും ഒന്നരലക്ഷത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . അശോകന്റെ തന്നെ പതിനായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു.

          

കലിംഗയുദ്ധം

Thursday, January 25, 2018

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി 
രക്തസാക്ഷി ദിനം‌:


         1922 ജനുവരി 5 ന് വണ്ടൂര്‍ വഴി മഞ്ചേരിയിലേക്ക് ബ്രിട്ടീഷ് സൈന്യം ആരവങ്ങളോടെ മാര്‍ച്ച് നടത്തി. അവരുടെ കൂടെ കൈകള്‍ ബന്ധിക്കപ്പെട്ട് നീണ്ടു മെലിഞ്ഞ ഒരു മനുഷ്യന്‍. കൂര്‍ത്ത കണ്ണുകളും തുര്‍ക്കി തൊപ്പിയും. അദ്ദേഹത്തെ പട്ടാളവും എം.എസ്.പിയും തള്ളിനീക്കി കൊണ്ടുപോകുന്നു. മീശരോമം പറിച്ചെടുക്കുന്നു. കണ്ട് നില്‍ക്കുന്നവര്‍ വിങ്ങിപ്പൊട്ടുന്നു. സ്ത്രീകള്‍ ഏങ്ങിക്കരയുന്നു. വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ വഞ്ചനയിലൂടെ കീഴ്‌പ്പെടുത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെ കോഴിക്കോട്ടെയും മിക്ക പ്രദേശങ്ങളുടെയും ഭരണാധികാരി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ജീവിതം കൊണ്ട് ചിറകെട്ടി തടഞ്ഞുനിര്‍ത്തിയ നായകന്‍. പിറന്ന നാടിന്റെ മോചനത്തിനുവേണ്ടി ജീവന്‍ നല്‍കാമെന്ന് ദൈവത്താണയിട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ചങ്ങലകളില്‍ ബന്ധിതനായി നടന്നുനീങ്ങിയത്. കാല്‍ നൂറ്റാണ്ടിന്റെ ചെറുത്ത് നില്‍പ്പിന് അന്ത്യം കുറിക്കാന്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ കൊണ്ടുപോയ രംഗമായിരുന്നു അത്.


              ''നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആനക്കയത്തെ പോലീസ് ഇന്‍സ്‌പെക്ടറും ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധിയുമായ ചേക്കുട്ടിയുടെ തലയാണിത്. ഗവണ്‍മെന്റിനോടും ജന്മികളോടും കളിക്കണ്ട എന്നും മറ്റും ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങള്‍ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എന്നെ ഇവിടെയിട്ട് കൊല്ലണം. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ കൊല്ലരുത്. അവരെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്, ഇന്‍ശാ അല്ലാഹ്!''


                 ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലെ ഇതിഹാസമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ നടത്തിയ പ്രഖ്യാപനമാണിത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഏറനാട് ഭരിച്ച ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ വധിച്ചതിനുശേഷമായിരുന്നു ഈ പ്രഖ്യാപനം. ഒരു ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ സേവകനായി നിന്നുകൊണ്ട് ഏറനാട്ടിലെ സാധാരണക്കാരായ ജനങ്ങളോട്, പ്രത്യേകിച്ച് മാപ്പിളമാരോട് ചെയ്ത എണ്ണിയാലൊടുങ്ങാത്ത ദ്രോഹങ്ങളടങ്ങിയ ഒരു കുറ്റപത്രം പന്തല്ലൂര്‍ സ്വദേശി നായിക് താമി വായിച്ചു. 40 മിനിറ്റെടുത്ത കുറ്റപത്ര വായനയില്‍ ചേക്കുട്ടിക്കെതിരെ 300 ഓളം കുറ്റങ്ങളാണുണ്ടായിരുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി നിലമ്പൂര്‍ ആസ്ഥാനമായി രൂപീകരിച്ച, സമാന്തര രാഷ്ട്ര പ്രഖ്യാപനത്തിലും ഇതേ വാചകങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 1921 സെപ്റ്റംബര്‍ 16-നാണ് കുഞ്ഞഹമ്മദ്ഹാജി രാഷ്ട്ര പ്രഖ്യാപനം നടത്തിയത് (കെ. മാധവന്‍നായര്‍ മലബാര്‍ കലാപം, പേജ് 202). മഞ്ചേരിയില്‍ നടത്തിയത് സമാന്തര സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ ആയിരുന്നെന്ന് ദൃക്‌സാക്ഷി മൊഴികളില്‍ കാണാം (1946 25 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച സര്‍ദാര്‍ ചന്ദ്രോത്തിന്റെ ലേഖനം).


                1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് തന്റെ വിപ്ലവ സര്‍ക്കാറിന്റെ കീഴില്‍ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പരിശീലന ക്യാമ്പിലേക്ക് ആവശ്യമായ പണം സ്വരൂപിച്ചത് ഏറനാട്ടിലെ സമ്പന്നരില്‍ നിന്നായിരുന്നു. ബ്രിട്ടീഷ് പോലീസ് കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന ഐദ്രസ് കുട്ടി എന്ന പോലീസുകാരനെ ഹാജി വധിക്കുകയും ചെയ്തത് ഈ കാലയളവിലാണ്. ആറ് മാസക്കാലത്തോളം നിലനിന്ന ഹാജിയുടെ ഖിലാഫത്തിലേക്ക് (തുര്‍ക്കി ഖലീഫയുമായി എഴുത്തിടപാടുകള്‍ നടത്തി ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്തിന്റെ ഭാഗമായ രാജ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഹാജി രാജ്യത്തിന് നല്‍കിയ പേര് ദൗല എന്നായിരുന്നുവെന്നാണ് ഹിച്ച്‌കോക്ക് പറയുന്നത്) ധാരാളം സൈനികര്‍ ചേര്‍ന്നിരുന്നു. രാജ്യത്തിന് പ്രത്യേക നികുതിയും പാസ്‌പോര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 'കുമ്പിള്‍ കഞ്ഞി' എന്ന ജന്മിമാരുടെ കുടിയാന്‍ ദ്രോഹ നടപടി അദ്ദേഹം ഏറനാട്ടില്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. മാപ്പിളമാരും ഹിന്ദു കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരായ നാരായണ്‍ നമ്പീശനെ പോലെയുള്ളവരും ഹാജിയുടെ സൈന്യത്തിലുണ്ടായിരുന്നു.


                       ഹിച്ച്‌കോക്ക് മലബാര്‍ റിബല്യണില്‍ പറയുന്നത് മലബാര്‍ കലാപത്തിന്റെ കേന്ദ്ര ബിന്ദു ഹാജിയായിരുന്നുവെന്നാണ്. ഹാജിയുടെ ഭരണരീതിയെയും പ്രതിരോധത്തെയും ദുര്‍ബലപ്പെടുത്താന്‍ ധാരാളം പ്രോപഗണ്ടകള്‍ അവര്‍ പടച്ചുവിട്ടു. ഏറനാടിനും പുറത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി ബ്രിട്ടീഷുകാരും അവരുടെ ചൊല്‍പ്പടിയിലുള്ളവരും ഇതിനെ ചിത്രീകരിച്ചു. ഇന്ത്യയിലെ 'ദേശീയ' സ്വാതന്ത്ര്യസമര നേതാക്കള്‍വരെ വലിയൊരളവില്‍ ഈ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ട്. ഗാന്ധിയടക്കമുള്ളവര്‍ ഇതിനെ തെറ്റായി മനസ്സിലാക്കിയ സന്ദര്‍ഭങ്ങളുണ്ടായി. അംബേദ്കറുടെ നിരീക്ഷണങ്ങളിലും മുന്‍വിധികള്‍ പ്രകടമായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. ഈ വാര്‍ത്ത ലണ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചുവന്നതോടെ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ക്ഷീണം സംഭവിച്ചു. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കി. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്‌ലിംകള്‍, ഹിന്ദുക്കള്‍) കൂടെനിര്‍ത്താനും ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും അവര്‍ തയാറായി. കൂടാതെ പ്രത്യേകം ചില ആളുകളെ നിരീക്ഷകരായും സമരമുറകളുടെ നീക്കുപോക്കുകള്‍ കൂടെനിന്ന് ഒറ്റിക്കൊടുക്കുന്ന കൂലിക്കാരായും നിയമിച്ചു.


            ലോകത്തിന്റെ ഏത് ഭാഗത്തും മുസ്‌ലിംകള്‍ സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെട്ടിരുന്നത് സംഘടിതമായിട്ടായിരുന്നു. അതിനവര്‍ക്ക് മികച്ച നേതൃത്വങ്ങളുമുണ്ടായിരുന്നു. മാപ്പിളമാര്‍ക്ക് നേതൃത്വം നല്‍കിയത് ആലി മുസ്‌ല്യാരും കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. മുസ്‌ലിംകളുടെ സംഘടിത ശക്തി തന്നെ അവരുടെ രാജ്യക്രമത്തെയും രാഷ്ട്രീയ കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആലി മുസ്‌ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും വധശിക്ഷക്ക് കാരണമായി ബ്രിട്ടീഷ് സ്‌പെഷ്യല്‍ ജഡ്ജി ഇങ്ങനെ രേഖപ്പെടുത്തി. ''വെറും മതഭ്രാന്തോ, ഭൂമി സംബന്ധമായ ബുദ്ധിമുട്ടുകളോ അല്ല ആലി മുസ്‌ല്യാരെയും കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടുകാരെയും പോരാട്ടത്തിന് പ്രേരിപ്പിച്ചത്. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണെന്ന് കോടതി കാണുന്നു. ഇതുതന്നെയാണ് മറ്റു ലഹളകളില്‍നിന്ന് ഈ ലഹളയെ വ്യത്യസ്തമാക്കുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ഉന്മൂലനം ചെയ്ത് ഒരു ഖിലാഫത്ത് ഗവണ്‍മെന്റ് സ്ഥാപിക്കണമെന്നതായിരുന്നുവെന്ന് തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു.''


         ദേശീയ തലത്തില്‍ ശക്തിപ്പെട്ട നിസ്സഹകരണ പ്രസ്ഥാനത്തിനു മുമ്പേ മലബാറില്‍ നിസ്സഹകരണ കൂട്ടായ്മകള്‍ ഒന്നിലധികമുണ്ടായിരുന്നുവെന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയില്‍ എ.കെ കോടൂര്‍ നിരവധി പേരുടെ അഭിമുഖങ്ങളില്‍നിന്ന് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ തുര്‍ക്കി, ഈജിപ്ത്, മക്ക തുടങ്ങിയ രാജ്യങ്ങളുമായിട്ടുള്ള ബന്ധം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് മലബാറില്‍ പുതിയൊരു മാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് വ്യത്യസ്തമായി മലബാറില്‍ രൂപപ്പെട്ട സമരങ്ങള്‍ക്ക് മതവുമായും, ദേശാന്തര ബന്ധങ്ങളിലൂടെയാര്‍ജിച്ച പുതിയ സമര രീതികളുമായും ബന്ധമുണ്ടായിരുന്നു. ഗറില്ലാ യുദ്ധമുറകള്‍, സംഘടിതമായ രാഷ്ട്രീയ മുന്നേറ്റം, മതസംഹിതകളിലൂന്നിയുള്ള വിശ്വാസ സംരക്ഷണമുന്നേറ്റം, ബഹിഷ്‌കരണ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം മലബാര്‍ സമരത്തില്‍ ശക്തമായിരുന്നു.


                  ആലി മുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും മക്കയിലെത്തിയിട്ടുണ്ട്. 1896-ല്‍ മഞ്ചേരിയില്‍ വെച്ചുനടന്ന ലഹളയില്‍ ഹാജി തന്റെ പിതാവിനൊപ്പം പങ്കെടുത്തിരുന്നു. ആ കുറ്റത്തിന്റെ പേരില്‍ പിതാവിനെയും അദ്ദേഹത്തെയും ഗവണ്‍മെന്റ് മക്കയിലേക്ക് നാടുകടത്തി. 1914-ല്‍ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചുവന്നെങ്കിലും ജന്മസ്ഥലമായ നെല്ലിക്കുത്തിലേക്ക് പോവാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മലബാറിലെ പോരാട്ടത്തിന്റെ നേതൃത്വം ഹാജിയില്‍ എത്തിയതോടെയാണ് അത് വിപുലവും കൂടുതല്‍ സംഘടിതവുമായത്. അദ്ദേഹം താമസിച്ചിരുന്ന നെടിയിരുപ്പ് പ്രദേശങ്ങളിലും മൊറയൂരിലും നടന്ന പോരാട്ടങ്ങളില്‍ ഹാജിയുടെ കൂടെ ഭാര്യ മാളു ഹജ്ജുമ്മയും പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സായുധമായി പോരാടിയ വനിതയായിരുന്നു അവര്‍.


           മലബാര്‍ പോരാട്ടം ഹാജിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ബ്രിട്ടീഷ് സൈന്യം ഗൂര്‍ഖ, എം.എസ്.പി തുടങ്ങിയ റജിമെന്റുകളെ കൂടി നിയോഗിച്ചു. ബ്രിട്ടീഷുകാര്‍ ലോകത്ത് നടത്തിയ അധിനിവേശങ്ങളില്‍ സമാന്തര രാജ്യം സ്ഥാപിച്ച് അവരെ ചെറുത്തത് കിഴക്കന്‍ ഏറനാട്ടിലായിരുന്നു. പന്തല്ലൂര്‍, പാണ്ടിക്കാട് കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ ഹാജിയും, തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി തുടങ്ങിയ മേഖലകളില്‍ ആലി മുസ്‌ലിയാരുമാണ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കിഴക്കന്‍ ഏറനാട്ടിലെ നൂറോളം പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിച്ച്‌കോക്ക് (റോബര്‍ട്ട് ഹിച്ച്‌കോക്ക് 1921 ലെ സൗത്ത് മലബാര്‍ പോലീസ് സൂപ്രണ്ട്) നിരീക്ഷിക്കുന്നു: ''ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ യൂറോപ്പിനെ ശക്തിയായി ചെറുത്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തരായിരുന്നില്ല മലബാറിലെ മുസ്‌ലിംകളും. ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്ത് നില്‍പുകള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു'' അതിനെ നേരിടാന്‍ നിരവധി സൈനിക ഓഫീസര്‍മാരെയും പ്രത്യേകം നിയമങ്ങളും സ്‌പെഷ്യല്‍ കോര്‍ട്ടുകളും രൂപപ്പെടുത്തി. കൊണ്ടോട്ടി തങ്ങന്മാരുടെ നേതൃത്വത്തിലുള്ള മാപ്പിള പട്ടാളത്തെ ബ്രിട്ടീഷുകാര്‍ പല സന്ദര്‍ങ്ങളിലും ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം മലബാറില്‍ വേണ്ടത്ര വിജയം കണ്ടില്ല. ആഴത്തിലുള്ള സാമൂഹിക ബന്ധവും മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുള്ള മൈത്രിയും ഇതിനു വിഘാതമായി. മലബാറിനു പുറത്തുള്ളവരില്‍ ഈ സമരത്തെക്കുറിച്ച് മുന്‍വിധികള്‍ ഉണ്ടാക്കാന്‍ ലഘുലേഖകള്‍ ബ്രിട്ടീഷുകാര്‍ തന്നെ അടിച്ചിറക്കിയിരുന്നു. ഹിന്ദു-മുസ്‌ലിം മൈത്രി ധാരാളമുള്ള ഒരു പോരാട്ടത്തെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമാക്കി മാറ്റി ഇന്ത്യന്‍ ദേശീയ സമരത്തില്‍നിന്ന് ഇതിന് ലഭിക്കാവുന്ന ആശയപരവും സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ബ്രീട്ടീഷുകാര്‍ക്ക് സാധിച്ചു. അവര്‍ അന്നടിച്ചു വിതരണം ചെയ്ത ലഘുലേഖകള്‍ തന്നെയാണ് ഇന്നും ദേശീയ ചരിത്രമെഴുത്തില്‍ മലബാറിനെ അടയാളപ്പെടുത്താനുള്ള അവലംബമായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ അക്കാലത്ത് വാരിയന്‍കുന്നത്തിന്റെ പ്രതികരണം ദ ഹിന്ദുവില്‍ വന്നതായി എം.ടി അന്‍സാരി മലബാര്‍ പഠനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.


കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷ്യം


            ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 30 ന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്നു. ഓരോ പട്ടാള വിഭാഗത്തില്‍നിന്നും എം.എസ്.പി ലോക്കല്‍ പോലീസ് വിഭാഗങ്ങളില്‍നിന്നും പത്ത് പേര്‍ വീതവുമുള്ള ഒരു സ്‌പെഷ്യല്‍ സെല്ല് രൂപീകരിച്ചു. 'ബേറ്ററി' എന്നായിരുന്നു ഈ സെല്ലിന്റെ പേര്. പഴയ മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സിലെ (എം.എസ്.എഫ്, ഇതാണ് പിന്നീട് എം.എസ്.പിയായത്) സുബേദാര്‍ കൃഷ്ണപണിക്കര്‍, ഗോപാല മേനോന്‍ എന്നിവരായിരുന്നു ഇതിന്റെ തലവന്മാര്‍. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ ഈ സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്റ്‌സ് തലവനായി നിയുക്തനായി (എ.കെ കോടൂര്‍).


           ഹിച്ച്‌കോക്ക്, ടോട്ടന്‍ഹാം നിരീക്ഷിക്കുന്നത് മലബാറിലെ ഒരു മാപ്പിള പോരാളിയെ പിടികൂടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വലിയ സമയം ചെലവഴിച്ചു എന്നാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്രയും വിപുലമായ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ (കേണല്‍ ഹംഫ്രി എന്ന പട്ടാള ഭരണാധികാരി തന്നെ നേരിട്ട് മലബാറിലെത്തി നയിച്ച സെല്ലായിരുന്നു 'ബേറ്ററി') ആദ്യമായിട്ടാണ് നിയോഗിക്കുന്നത്. 1836 മുതല്‍ 1922 വരെ നിലനിന്ന മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയായിരുന്നു.


            ഹാജിയുടെ പട്ടാളത്തിലുണ്ടായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലാണ് സമാന്തര ഭരണതല സ്ഥാനത്തെ കുറിച്ച വിവരം ലഭിക്കുന്നത്. കല്ലാമൂലയിലെ വീട്ടിക്കുന്നില്‍ നാല് പനമ്പുകള്‍ കൊണ്ടുള്ള മേല്‍പ്പുര. ചുമരുകളില്ല. ചുറ്റും പാറകളും കുറ്റിപൊന്തകളും. പട്ടാളക്കാരില്‍നിന്ന് പിടിച്ചെടുത്ത ബൈനോക്കുലറിലൂടെ പരിസരം വീക്ഷിക്കുന്ന മാപ്പിള പോരാളികള്‍. ഹാജിയുടെ പക്കല്‍ നാല് തിരമുറിയുന്ന ഒരു റിവോള്‍വര്‍ പ്രത്യേകം നിര്‍മിച്ച ഉറയില്‍ അരക്ക് കെട്ടിയ വിദേശ നിര്‍മിത തുകല്‍ ബെല്‍റ്റില്‍ കോര്‍ത്ത് താഴോട്ട് തൂക്കിയിട്ടിരിക്കുന്നു. ചുറ്റും 27 പോരാളികള്‍. വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാക്കി സൂറഃ അത്തൗബയിലെ 23, 24 ആയത്തുകള്‍ ഓതി ദൈവമാര്‍ഗത്തില്‍ പോരാടുന്നത് സര്‍വത്തെക്കാളും പ്രിയങ്കരമാണെന്ന് പ്രതിജ്ഞയെടുത്തവര്‍. ഇന്റലിജന്റ്‌സ് വിംഗ് ഈ രൂപരേഖ വെച്ച് വീട്ടിക്കുന്നിന്റെ മാപ്പ് വെച്ച് 'ബാറ്ററി' സെല്‍ പരിശീലനം നടത്തി. ഉണ്ണ്യാലി മുസ്‌ലിയാരെയാണ് ഹാജിയെ വീഴ്ത്താന്‍ ഒറ്റുകാരനായി ഇന്റലിജന്റ്‌സ് തെരഞ്ഞെടുത്തത്. ഉണ്യാലി മുസ്‌ലിയാര്‍ ഹാജിയുമായി ചര്‍ച്ച നടത്തി. 'ഗവണ്‍മെന്റ് താങ്കള്‍ക്ക് മാപ്പു നല്‍കുമെന്നും മക്കയിലേക്ക് നാടുകടത്തുമെന്നും താങ്കള്‍ കീഴടങ്ങണമെന്നും' പറഞ്ഞു. ഹാജിയാര്‍ അതിനു സമ്മതിച്ചില്ല. ഹാജിയുടെ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഹിന്ദുക്കളായ കുടിയാന്മാരായിരുന്നു. എണ്‍പതിനായിരം പറ നെല്ല് കുഞ്ഞഹമ്മദ് ഹാജിയും സൈന്യവും സമാഹരിച്ചിരുന്നു. കിഴക്കന്‍ ഏറനാട്ടിലുള്ള കാളികാവ്, എടക്കര, നിലമ്പൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലെ പാവപ്പെട്ടവര്‍ക്കാണ് നെല്ല് വിതരണം ചെയ്തിരുന്നത്. 1922 ജനുവരി 5-ന് ഉണ്യാലി മുസ്‌ലിയാര്‍ (അദ്ദേഹം ഹാജിയുടെ ചിരകാല സുഹൃത്തായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ചതിക്ക് വേണ്ടി ഉപയോഗിച്ചത്) ഇന്‍സ്‌പെക്ടറെയും കൊണ്ട് ഹാജിയുടെ ക്യാമ്പിലേക്ക് ചെന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍, ഹാജിക്ക് മാപ്പ് നല്‍കാമെന്നും കീഴടങ്ങണമെന്നും അഭ്യര്‍ഥിച്ചു. സംസാരം നീണ്ടുപോയപ്പോള്‍ അസ്വര്‍ നമസ്‌കാരത്തിനു സമയമായി. നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ തന്റെ തോക്കെടുത്ത് ഹാജി പുറത്ത് വെച്ചു. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്‌പെക്ടറും, ഒളിച്ചിരുന്ന 'ബാറ്ററി' സെല്ലുമാണ് ഹാജിയെ പിടികൂടുന്നത്. 1757-ല്‍ സിറാജുദ്ദീന്‍ ദൗല മുതല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച വഞ്ചന ഹാജിയിലും അവര്‍ തുടര്‍ന്നു.


                 ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഹിച്ച്‌കോക്കിനോട് ഹാജി പറഞ്ഞു: ''നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.''


                     1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്‌കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. ''കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം'' (ഹിച്ച്‌കോക്ക് മലബാര്‍ റിബല്യന്‍ P:102) ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി. കൂടെ അദ്ദേഹം രൂപീകരിച്ച ഗവണ്‍മെന്റിന്റെ വിലപിടിച്ച രേഖകളും തീവെച്ച് നശിപ്പിച്ചു. ഹാജിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു. ലോകത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്ന് വരേണ്ട മഹാനായ ഒരു പോരാളിയോട് പക്ഷേ. ചരിത്രം വേണ്ടത്ര നീതി പുലര്‍ത്തിയില്ല.

കട: പ്രബോധനം

Thursday, December 14, 2017

കേരളത്തിന്‍റെ ചരിത്രം

 കേരളത്തിന്‍റെ  ചരിത്രം BC400 TO AD 1948


ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
 # 52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 52 - സെന്റ് തോമസ് ഇന്ത്യൻ ക്രൈസ്തവ സഭ സ്ഥാപിച്ചു
# 52 - സെന്റ് തോമസ് ഏഴര പള്ളികൾ സ്ഥാപിച്ചു
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - ചരിത്ര പ്രസിദ്ധമായ കൂനന്‍ കുരിശ് സത്യം (ഇന്ത്യയിലെ ആദ്യ സ്വാതന്ത്രസമരം)
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1806 - ആർത്താറ്റ് പടിയോല
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1811 - ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പുറത്തിറക്കി
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1815 - കോട്ടയം പഴയ സെമിനാരി (പഠിത്ത വീട്) സ്ഥാപിച്ചു
# 1815 - കേരളത്തിലെ ആദ്യ ഇംഗ്ലീഷ് വിദ്യാഭ്യാസം പഴയ സെമിനാരിയിൽ ആരംഭിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1836 - മാവേലിക്കര പടിയോല
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1912 - കിഴക്കിന്റെ കാതോലിക്കേറ്റ് ഭാരതത്തിൽ സ്ഥാപിച്ചു
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1934 - ഭാരതത്തിൽ ക്രൈസ്തവ സഭാ  ഭരണഘടന (മലങ്കര സഭാ ഭരണഘടന) നിലവിൽ വന്നു
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1947- ഭാരതം സ്വതന്ത്രമായി
# 1947- പരിശുദ്ധ പരുമല തിരുമേനിയെ ഭാരതത്തിന്റെ പ്രഥമ പരിശുദ്ധനായി സുന്നഹദോസ് പ്രഖ്യാപിച്ചു
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രിസഭ നിലവിൽ വന്നു.

Sunday, September 24, 2017

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

──────────────────
🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).
🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
🔹പിതാവ്: കൊച്ചുവിള മാടനാശാൻ.
🔹മാതാവ്: വയൽവാരം കുട്ടിയമ്മ.
🔹ആദ്യകാല പേര്: നാണു.
🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.
🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം        ഗുഹ.
🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം                         ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം"
        ( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.
🔹കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ.
🔹ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ.
🔹1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.ഇത് പിന്നീട് അരുവിപ്പുറം                                    ക്ഷേത്രയോഗം  എന്നാക്കി.
⭕ഇത് SNDP യുടെ രൂപീകരണത്തിന് വഴിയൊരുക്കി.
🔹SNDP നിലവിലായത്: 1903 May15(1078 ധനു 23)
🔹ആദ്യ President or ആജീവനാന്ത അധ്യക്ഷൻ: ശ്രീനാരായണ ഗുരു.
🔹Vice President: Dr. പൽപു.
🔹ജന.സെക്രട്ടറി: കുമാരനാശാൻ.
🔹SNDP യുടെ ഒന്നാം വാർഷികത്തിൽ (1904) ഇറങ്ങിയ മുഖപ ത്രം:                                             വിവേകോദയം.
🔹ഇതിന്റെ പത്രാധിപർ: കുമാരനാശാൻ.
🔹SNDPയുടെ "യഥാർത്ഥ സ്ഥാപകൻ" :ഡോ.പൽപു.
🔹റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ "ഈഴവരുടെ രാഷ്ട്രീയപിതാവ് "എന്ന് വിളിച്ചു.
🔹1916 ൽ ഗുരു SNDPയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
🔹1904 ൽ ശിവഗിരി മഠം സ്ഥാപിച്ചു. ഇവിടെ വച്ച് SNDP യുടെ ആദ്യ വാർഷിക       യോഗം.
🔹1908ൽ ശാരദാമഠം ശിലാസ്ഥാപനം.
🔹1912ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ.
🔹1913ൽ ആലുവായിൽ അദ്വൈതാശ്രമം.
           ("ഓം സാഹോദര്യം സർവ്വത്ര")
🔹1914 ൽ അദ്വൈതാശ്രമത്തിൽ വച്ച് വാഗ്ഭടാനന്ദനെ കണ്ടു.
🔹1915ൽ പഴനി ക്ഷേത്ര സന്ദർശനം.
🔹1915ൽ കുമ്പള സമുദായത്തിന് വേണ്ടി സിന്ദ്വേശ്വരം ക്ഷേത്ര സ്ഥാപനം.
🔹1916 ൽ തിരുവണ്ണാമലയിൽ ചെന്ന് ഗുരു രമണമഹർഷിയെ കണ്ടു.( ഗുരു                             അങ്ങോട്ട് ചെന്ന് സന്ദർശിച്ച ഏക വ്യക്തി).
🔹രമണമഹർഷിയ്ക് വേണ്ടി ഗുരു എഴുതിയവ: നിർവൃതി പഞ്ചകം,                                മുനിപര്യ  പഞ്ചകം.
🔹1918ൽ ആദ്യ ശ്രീലങ്കൻ പര്യടനം.(ആദ്യമായി കാവി ധരിച്ചു).
🔹1919ൽ കൊളമ്പ് യാത്ര.
🔹1920ൽ കാരമുക്ക് വിളക്ക് പ്രതിഷ്ഠ.
🔹1922ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ പ്രഭാ പ്രതിഷ്ഠ. ("ഓം സത്യം ധർമ്മം ദയ           ശാന്തി")
🔹1922ൽ ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.( സംഭാഷണപരിഭാഷ:              നടരാജഗുരു).
🔲🚩1924ൽ ആലുവയിൽ സർവ്വമത സമ്മേളനം :
🔹ഇവിടെ വച്ച് ഗുരു പറഞ്ഞ പ്രസിദ്ധ വാക്കുകൾ= ☀"മതമേതായാലും,                             മനുഷ്യൻ നന്നായാൽ മതി".
             ☀"ഒരു ജാതി, ഒരു മതം, ഒരു ദൈവം..."
               ☀"വാദിക്കാനും, ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്                               സമ്മേളനം".
🔹ആലുവാസർവ്വമത സമ്മേളന അധ്യക്ഷൻ: ജസ്. സദാശിവ അയ്യർ.
🔹1925ൽ ഗാന്ധിജി ഗുരുവിനെ വർക്കലയിലെ, ഗാന്ധ്യാശ്രമം ഭവനത്തിൽ ചെന്ന്             കണ്ടു. ഒപ്പം c.രാജഗോപാലാചാരിയും. (സംഭാഷണപരിഭാഷ: N. കുമാരൻ).
🔹1925ൽ ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു.
🔹1926ൽ രണ്ടാം ശ്രീലങ്കൻ പര്യടനം.
🔹1927ൽ കളവങ്കോട് ക്ഷേത്രത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ.
           (കണ്ണാടിയിൽ "ഓം ശാന്തി" എന്ന് എഴുതി).
🔹1927ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തി ൽ ലോഹ പ്രതിഷ്ഠ നടത്തി.
🔹1927ൽ ബോധാനന്ദ സ്വാമി, ഗുരു ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രതിമ                          സ്ഥാപിച്ചു.(തലശേരിയിൽ).
🔹ഗുരു ബോധാനന്ദസ്വാമിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
🔹ശ്രീനാരായണഗുരുവിന്റെ ഉയരം കൂടിയ പ്രതിമ: കൈതമുക്ക്, Tvm.
🔹1928ൽ ജാതിരഹിത സംഘടന ലക്ഷ്യമിട്ട് ശ്രീനാരായണ സന്യാസി സംഘം                         രൂപീകരിച്ചു.
🔹ഇത് പിന്നീട് "ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് " ആയി.
🔹അവസാന നാളുകളിൽ ഗുരു വെള്ള വസ്ത്രം ധരിച്ചു.
🔹സമാധി: 1928 Sep 20, ശിവഗിരി. (1104 കന്നി 5).
🔹ഗുരു പങ്കെടുത്ത അവസാന SNDP വാർഷികയോഗം: പള്ളുരുത്തി, Ktm.
🔹ഗുരു പങ്കെടുത്ത അവസാന ചടങ്ങ്: 1928 ലെ കോട്ടയത്ത് നടന്ന SNDP വിശേഷാൽയോഗം.
🚩ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്: 1932ൽ..
🔹ഗുരുദർശനങ്ങൾ പ്രസിദ്ദീകരിച്ച പത്രം: ദീപിക.
🔹കേരളത്തിൽ ജനന-സമാധി ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട ഏക വ്യക്തി.
🔹ശ്രീനാരായണഗുരു ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം: കർണാടക.Sep 16.
🔲ദൈവദശകം സ്റ്റാമ്പ് :
🔹ഗുരു രചിച്ച 'ദൈവദശകം' കൃതി നൂറ് ഭാഷകളിലേക്ക് തർജമ ചെയ്യുന്ന ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയത്.
പ്രകാശനം :പിണറായി വിജയൻ.
🔲പ്രധാന കൃതികൾ.
🔹ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ആദ്യകൃതി).
🔹ആത്മോപദേശശതകം.
🔹ജാതിനിർണയം ("ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ).
🔹ദർശനമാല.
🔹അദ്വൈത ദീപിക.
🔹ബ്രഹ്മവിദ്യാപഞ്ചകം.
🔹മുനിപര്യപഞ്ചകം.
🔹നിർവൃതിപഞ്ചകം.
🔹ജാതിലക്ഷണം.
🔲ഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത് ;
🔹ടാഗോർ: "ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി ആരുമില്ല".
🔹അയ്യൻകാളി: " ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം"
🔹C.F.ആൻഡ്രൂസ്: "ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു.. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളും ശ്രീനാരായണഗുരു ".
🔹വിനോബഭവെ: "കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രത്യക്ഷീഭവിച്ച അഞ്ചോ, പത്തോ അവതാരമൂർത്തികളിൽ ഒരാളായി പരിഗണിക്കേണ്ട മഹാത്മാവാണ് ഗുരുദേവൻ "
🔹ഗുരുവിനെ "പെരിയസ്വാമി" എന്ന് വിളിച്ചത്: ഡോ.പൽപു.
🔹ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന വിശേഷിപ്പിച്ചത്: G. ശങ്കരകുറുപ്പ്.
🔹കുമാരനാശാന്റെ വീണപൂവ് = ഗുരുവിന്റെ രോഗാവസ്ഥ മുഖ്യവിഷയം.

Wednesday, August 9, 2017

സഡാക്കോ സസാക്കി

സഡാക്കോ സസാക്കി


                 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി.  സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി[2].

ഓഗസ്‌റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം

ഓഗസ്‌റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം


       ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’.

Tuesday, August 8, 2017

ഹിരോഷിമ

ഓഗസ്റ്റ് 6
ചരിത്രത്തിൽ ഒരു കറുത്ത ഏടായി നിൽക്കുന്ന ദിവസം ......അതെ ...ലോകമാനസാക്ഷി യെ ശ്വാസം മുട്ടിച്ച അമേരിക്കൻ സാമ്രാജ്യത്വ കാട്ടാളത്തത്തിൽ ഹിരോഷിമ വെന്തുരുകിയിട്ട്  72 വർഷം പിന്നിടുകയാണ് .....
         
ജപ്പാനിലെസമുദ്രത്തോട്ചേർന്നുകിടക്കുന്ന ഒരു നഗരമാണ്  ഹിരോഷിമ.ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക്
 
അണുബോംബ് ഉപയോഗിച്ചത് ഈപട്ടണത്തിലാണ്. രണ്ടാം ലോക
മഹായുദ്ധത്തിലാണ് അമേരിക്കൻപട്ടാളം 1945 ഓഗസ്റ്റ് 6 ന്ഹിരോഷിമയിൽ ആദ്യ അണുബോംബ്പ്രയോഗിച്ചത്. അണുബോംബ് വീണമറ്റൊരു നഗരം നാഗസാക്കി ആണ്.
                           1589
ൽ സെറ്റോ ഉൾക്കടലിൽ മോറിടെറുമോട്ടോ എന്നയാളാണ്ഹിരോഷിമ അടങ്ങുന്ന ദ്വീപ്കണ്ടെത്തിയത്. 1871 ൽ ഹിരോഷിമപ്രവിശ്യയുടെ തലസ്ഥാനമായിഹിരോഷിമ മാറി.        ഹിരോഷിമയുടെചരിത്രംതിരുത്തിയെഴുതിയത്രണ്ടാംലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാനരാജ്യമായിരുന്ന ജപ്പാനെ അടിയറവ്പറയാൻ സഖ്യകക്ഷികളിൽപ്രമുഖരായിരുന്ന അമേരിക്കകണ്ടെത്തിയ അവസാനമാർഗ്ഗമായിരുന്ന അണുവായുധപ്രയോഗം .1945 ഓഗസ്റ്റ് 6-ന്പ്രയോഗിച്ച ആദ്യഅണുബോംബാലിറ്റിൽ ബോയ് ഏതാണ്ട് 2,80,000പേരുടെ മരണത്തിന് കാരണമായി.3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം  മൂലം പിൽക്കാലത്ത്മ രിച്ചതായും  കണക്കാക്കുന്നു.


Wednesday, July 26, 2017

എഡിസൺ

എഡിസൺ 


     എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. 
അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി.

 അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. 
അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ്  തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി. 

എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *" ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം "*. എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.

പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി.
 അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു ; എല്ലാവരും ആകാംക്ഷയോടെ നിൽകെ  ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു ..
അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു 
*" ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു "* . അതിന് മറുപടിയായി എഡിസൺ പറഞ്ഞു 
*" ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."*



_പ്രിയപ്പെട്ടവരേ, മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .._

Wednesday, July 12, 2017

കുമാരനാശാൻ

കുമാരനാശാൻ

             സ്നേഹഗായകനാണ്‌,വിപ്ലവകാരിയാണ്‌,സാമൂഹ്യപരിഷ്കർത്താവാണ്‌, രാഷ്ട്രീയക്കാരനാണ്‌, എല്ലാറ്റിനുമുപരി സ്വാതന്ത്ര്യാരാധകനാണ്‌.“സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവി, സ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും പാടിയിട്ടുണ്ട്‌. കൊല്ലവർഷം 1083 വൃശ്ചികത്തിൽ (1908-ൽ) വീണപൂവ്‌ എന്ന മനോഹര കാവ്യം രചിച്ചതോടെയാണ്‌ മഹാകവി കുമാരനാശാൻ മലയാളകവിതയുടെ ചരിത്രത്തിൽ ഒരു നൂതനാധ്യായമെഴുതി ചേർത്തത്‌.1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. സംസ്കൃതഭാഷയും, ഇംഗ്ലീഷ്‌ ഭാഷയും അഭ്യസിക്കുന്നതുൾപ്പെടെ പലതും നേടിയെടുക്കാൻ ആ കണ്ടുമുട്ടലിലൂടെ ആശാനു കഴിഞ്ഞു


    ഡോ. പൽപ്പുവിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട്‌ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്നകാലത്ത്‌ രവീന്ദ്രനാഥ ടാഗോർ,ശ്രീരാമകൃഷ്ണ പരമഹംസൻ,രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും കുമാരനാശാൻ ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ കവികളായ കീറ്റ്സ്‌,ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി.

               വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക്‌ പുതുവഴി തുറന്ന്‌ മോചനം നൽകിയ മഹാകവിയാണ്‌ കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാൻ തിരിച്ചറിഞ്ഞിരുന്നു. കൊടുംവിഷത്തെ അത്‌ അമൃതാക്കി മാറ്റുന്നു. ഉന്നത പർവതശിഖരങ്ങൾ, ഉയർന്ന തിരമാലകളടിക്കുന്ന സമുദ്രം, പൂത്തുനിൽക്കുന്ന വനഭൂമി, താരാമണ്ഡലം, സൗരയൂഥം എല്ലാം കാവ്യസ്പർശത്താൽ ധന്യമാകുന്നു. കവിയുടെ അന്തരാത്മാവിലെ ഉദാത്താനുഭൂതികളിൽ നിന്നുമുയിർകൊണ്ട്‌ അനുവാചക ഹൃദയങ്ങളിൽ ഉദാത്താനുഭൂതികൾ സംക്രമിപ്പിക്കുന്ന മഹത്തായ കലയാണ്‌ കവിതയെന്ന്‌ സ്വന്തം കവിതകൊണ്ടുതന്നെ ആശാൻ തെളിയിച്ചു. മലയാളകവിതയിലെ ഉണർത്തുപാട്ടുകാരനായിരുന്നു ആശാൻ. ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്‌. നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തൻ, മദനൻ, ആനന്ദൻ, ബുദ്ധൻ എന്നിവരെല്ലാം സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്‌. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന്‌ ഇവർ ജീവിതം കൊണ്ട്‌ തെളിയിക്കുന്നു. ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ്‌ ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ ആശാൻ കവിതയിലെ ദർശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ജീവിതത്തെ ആശാൻ വിലയിരുത്തുന്നത്‌. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. തോന്നിയതുപോലെ കവിത എഴുതിവിടാൻ അദ്ദേഹത്തിന്‌ ഇഷ്ടമുണ്ടായിരുന്നില്ല. എളുപ്പത്തിൽ തൃപ്തിപ്പെടാത്ത ഭാഷാനിഷ്കർഷ, തികഞ്ഞ ഔചിത്യദീക്ഷ- ഇവ ആശാൻ എപ്പോഴും പാലിച്ചിട്ടുണ്ട്‌. ജന്മവാസനയും കഠിനാധ്വാനവും കവി എന്ന നിലയിൽ ആശാനെ അദ്വിതീയനാക്കിത്തീർത്തു.
ആശാന്റെ കൃതികൾ
              ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്റെ കാവ്യസമ്പത്ത്‌. കാൽപനിക പ്രതിഭകൊണ്ട്‌ ധന്യമാക്കിയ ആശാന്റെ പ്രധാന കൃതികളെ ലഘുവായി പരിചയപ്പെടുത്തുക മാത്രമണിവിടെ.
         ആശാന്റെ വിലാപകാവ്യങ്ങൾ – ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ ഏ ആറിന്റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. ഏ ആറിന്റെ പാണ്ഡിത്യം, പ്രതിഭാവിശേഷം എന്നിവയോടുള്ള ആദരവ്‌ പ്രരോദനത്തിൽ കാണാം. ആശാൻ അദ്ദേഹത്തിന്റെ അമ്മയുടെ മരണത്തിൽ ദു:ഖിച്ചുകൊണ്ട്‌ ഒരനുതാപം എന്ന പേരിൽ ഒരു വിലാപകാവ്യം രചിച്ചിട്ടുണ്ട്‌. വീണപൂവ്‌ (1908) – പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ ജൈന ക്ഷേത്രത്തിനടുത്തുള്ള ഒരു ജൈന ഗൃഹത്തിൽ വച്ചാണ്‌ ഈ കാവ്യം രചിച്ചത്‌. നളിനി (1911) – നളിനി, ദിവാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീല (1914) – മദനൻ, ലീല എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീലയുടെ തോഴിയായി മാധവി എന്നൊരു സ്ത്രീയുണ്ട്‌. ചിന്താവിഷ്ടയായ സീത (1916) – ആദ്യത്തെ ഫെമിനിസ്റ്റ്‌ കാവ്യം എന്ന്‌ അറിയപ്പെടുന്നു. വാല്മീകിയുടെ സീതയിൽ നിന്ന്‌ വ്യത്യസ്തമായി ആശാന്റെ സീത തന്റെ മനോവിചാരങ്ങൾ തുറന്നുപറയുകയും ആത്മവിമർശനത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുന്നു. ചണ്ഡാലഭിക്ഷുകി (1922) – ബുദ്ധമത കേന്ദ്രീകൃതമായ കാവ്യം. മാതംഗി, ആനന്ദൻ എന്നിവർ കഥാപാത്രങ്ങൾ. ജാതിചിന്തയ്ക്കെതിരെയുള്ള കലാപങ്ങൾ കൃതിയിൽ കാണാം. ദുരവസ്ഥ (1922) – ജാതി ചിന്തയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഈ കാവ്യത്തിൽ സാവിത്രി, ചാത്തൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ കാവ്യം ഫ്യൂച്ചറിസ്റ്റിക്‌ കാവ്യമായി അറിയപ്പെടുന്നു. കരുണ (1924) – മൂന്ന്‌ ഖണ്ഡങ്ങളിലായി 510 വരികളുള്ള ആശാന്റെ അവസാന കാവ്യമാണ്‌. ചണ്ഡാലഭിക്ഷുകിയെപ്പോലെ ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കി എഴുതിയതാണ്‌ കരുണ എന്ന കാവ്യവും. വാസവദത്ത എന്ന വേശ്യാസ്ത്രീക്ക്‌ ബുദ്ധശിഷ്യനായ ഉപഗുപ്തനോട്‌ തോന്നുന്ന ആസക്തിയാണ്‌ കരുണയുടെ പ്രമേയം. കഥാന്ത്യത്തിൽ ഹൃദയ പരിവർത്തനം വന്ന അവൾ മനഃശാന്തിയോടെ മരിക്കുന്നു. ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കൃതികളുടെ കൂട്ടത്തിൽ ഒന്നാണ്‌ കരുണ. അതുകൊണ്ടാണ്‌ കരുണയെ ആശാന്റെ പട്ടം കെട്ടിയ രാജ്ഞിയായി വാഴ്ത്തപ്പെടുന്നത്‌.
       1920 ജനുവരി 13-ാ‍ം തീയതി കുമാരനാശാന്‌ നിസ്തുലമായ കാവ്യസേവനത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെ വെയിൽസ്‌ രാജകുമാരൻ പട്ടും വളയും നൽകി ആദരിച്ചു. 1922 നവംബർ 11-ാ‍ം തീയതി മഹാകവി രബീന്ദ്രനാഥ ടാഗോർ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ ആശാൻ ഒരു കവിത എഴുതി. “അവ്യയനാമീശന്റെയാരാമരത്നം തന്നിലവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന ദിവ്യകോകിലമേ, നിൻ പൊൻകണ്ഠനാളം തൂകും ഭവ്യകാകളീ പരിപാടികൾ ജയിക്കുന്നു.” എന്നു തുടങ്ങുന്ന ആ കവിത തിരുവനന്തപുരം വിജെടി ഹാളിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ അത്യന്തം മധുരമായി ആലപിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം ആനന്ദത്തിൽ ആറാടി. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വാധീനശക്തി ഏറെ വലുതായിരുന്നു. കേരളഹൃദയത്തിൽ നിന്ന്‌ എന്നെന്നും മാഞ്ഞുപോകാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (1099 മകരം 3 (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
                                                                                                                                               ജോസ് ചന്ദനപ്പള്ളി



Related Posts Plugin for WordPress, Blogger...