Sunday, April 2, 2023

അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡ്,

അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡിന് അർഹയായ ശ്രീമതി : നിഷ രാജേഷിനു ഇളന്ദേശം ബ്ലോക്ക് മെമ്പർ ശ്രീമതി : ആൻസി സോജൻ അവാർഡ് നൽകുന്നു.
NISHA RAJESH

 

QUIZ OF THE DAY MEGA WINNER 2022-23MU

QUIZ OF THE DAY MEGA WINNER 2022-23
MUHAMMED JABIR 


Saturday, April 1, 2023

നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം

നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം

 മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ ഹരിതമുകളും അവാർഡും 5000 രൂപ ക്യാഷ് അവാർഡും നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.

നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ സുബൈർ സി എം ന് തൊടുപുഴ സബ്ജില്ല ബെസ്റ്റ് ടീച്ചർ കോ - ഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.


 

Friday, March 17, 2023

Every Tuesday 2 Rupees challenge

 Every Tuesday 2 Rupees challenge 

     പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്  Every Tuesday 2 Rupees challenge

    ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും  സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന്  ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .

    ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.






Water bell..വാട്ടർ ബെൽ

A special bell rings three times a day. A water bell is a special bell that rings three times a day to wake up children to drink water. The Water Bell aims to encourage students to drink plenty of water during the day to stay hydrated and healthy.

   Water bell can help to some extent in solving health problems of school students including urinary tract infections and kidney stones. The study found that students forget to drink water and return bottles during school hours. It causes headaches, dehydration and other health problems among students.

 The water bell rings three times a day at 10.35 am, 12 noon and 2 pm. These alarms signal that children need to drink water 

വാട്ടർ ബെൽ

നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ വാട്ടർ ബെൽ സംവിധാനം നടപ്പിലാക്കി. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്താൻ ദിവസത്തിൽ മൂന്ന് പ്രാവശ്യം ഈ ബെൽ മുഴക്കും. ശരീരത്തിൽ ജലാംശവും ആരോഗ്യവും നിലനിർത്താൻ  പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വാട്ടർ  ബെൽ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. 

ആവശ്യമായ വെള്ളം കുട്ടികൾ കുടിക്കാത്തത് കാരണം. തലവേദന, നിർജ്ജീകരണം ,മൂത്രാശയ അന്ന ബാധ, വൃക്കയിലെ കല്ല് തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നു എന്ന പഠനത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. 

മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ്, കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി: സാലി അഗസ്റ്റിൻ വാട്ടർ ബെൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.











Related Posts Plugin for WordPress, Blogger...