Tuesday, August 22, 2017

ക്വിസ്,

ക്വിസ്


1. കേരളത്തിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സ്ഥലം?
2. കേരളത്തിലെ ഏക കയറ്റുമതി പ്രോസസിംഗ് മേഖല?
3. കേരളത്തില്‍ കര്‍ഷകദിനം ആചരിക്കുന്നത്?
4. ഏറ്റവും നല്ല കര്‍ഷകന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന അവാര്‍ഡ്?
5. ഇന്ത്യയില്‍ നാളികേര ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നത്?
6. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിക്കുന്ന സംസ്ഥാനം?
8. കേരളത്തില്‍ ഏറ്റവും അധികം റബര്‍ ഉത്പാദിക്കുന്ന  ജില്ല?
9. കേരളത്തിന്റെ നെല്ലറ?
10. ഇന്ത്യയില്‍ കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
11. കുരുമുളക് ഉത്പാദനത്തില്‍ മുന്‍പില്‍ നില്ക്കുന്ന ജില്ലകള്‍?
12. ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല?
13. കേരളത്തില്‍ കൂടുതല്‍ കശുഅണ്ടി ഉത്പാദിക്കുന്ന ജില്ല?
14. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം?
15. സുഗന്ധവിളകളുടെ റാണി?
16. കേരളത്തിലെ മുഖ്യ തോട്ടവിള?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ധാന്യം?
18. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന നാണ്യവിള?
19. കേരളത്തില്‍ മധുരക്കിഴങ്ങ് ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ജില്ല?
20. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
21. കേരളത്തിലെ കേന്ദ്ര തോട്ട ഗവേഷണ കേന്ദ്രം?
22. ക്ഷീര ഉത്പാദനരംഗത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ സ്ഥാപനം?
23. പട്ടുനൂല്‍പ്പുഴുവിനെ വളര്‍ത്തുന്നതിന് പറയുന്ന ശാസ്ത്രീയ നാമം?
24. തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയനാമം?
25. ധവളവിപ്ളവം ബന്ധപ്പെട്ടിരിക്കുന്നത്?
26. കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം?
27. മണ്ണു സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ല?
29. കേരളത്തില്‍ വനമില്ലാത്ത ഏക ജില്ല?
30. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
31. കേരളത്തിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
32. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
33. ഇന്ത്യന്‍ രാഷ്ട്രപതിയായ  മലയാളി?
34. കേരളത്തിലെ കടുവ സംരക്ഷണകേന്ദ്രം?
35. പാലക്കാട് ജില്ലയിലെ ദേശീയ ഉദ്യാനം?
36. സൈലന്റ്വാലിയില്‍ക്കൂടി ഒഴുകുന്ന പുഴ?
37. കേരളത്തില്‍ ചന്ദനമരങ്ങളുള്ള ഏക വനപ്രദേശം?
38. കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി സ്ഥാപിച്ചിരിക്കുന്നത് എവിടെ?
39. ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെയാണ്?
40. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രം എവിടെ?
41. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന അണക്കെട്ടുകള്‍?
42. കേരളത്തില്‍ അണക്കെട്ടുകളോ ജലവൈദ്യുത നിലയങ്ങളോ ഇല്ലാത്ത ജില്ലകള്‍?
43. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
44. കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏക ജലവൈദ്യുത നിലയം?
45. മലബാര്‍ മേഖലയിലെ ഏക ജലവൈദ്യുതി പദ്ധതി?

ഉത്തരങ്ങള്‍

1) തിരുവനന്തപുരം, 2) കൊച്ചി, 3) ചിങ്ങം 1, 4) കര്‍ഷകോത്തമ, 5) കേരളം, 6) കോഴിക്കോട്, 7) തമിഴ്നാട്, ആസാം, 8) കോട്ടയം, 9) പാലക്കാട്, 10) കേരളം, 11) വയനാട്, ഇടുക്കി, 12) ഇടുക്കി, 13) കണ്ണൂര്‍, 14) കേരളം, 15) ഏലം, 16) തേയില, 17) നെല്ല്, 18) നാളികേരം, 19) പാലക്കാട്, 20) മണ്ണുത്തി, തൃശൂര്‍, 21) കാസര്‍കോട് 22) മില്‍മ, 23) സെറികള്‍ച്ചര്‍, 24) എപ്പികള്‍ച്ചര്‍, 25) ക്ഷീരവികസനം , 26) നബാര്‍ഡ്, 27) അഗ്രോണമി, 28) ഇടുക്കി, 29) ആലപ്പുഴ, 30) പീച്ചി, 31) അഗസ്ത്യാര്‍കൂടം, 32) പെരിയാര്‍, 33. കെ. ആര്‍. നാരായണന്‍, 34) പെരിയാര്‍ ടൈഗര്‍ റിസര്‍വ്, ഇടുക്കി, 35) സൈലന്റ്വാലി, 36) കുന്തിപ്പുഴ, 37) ഇടുക്കി ജില്ലയിലെ മറയൂര്‍, 38) തെന്മല, 39) ഇടുക്കി, 40) ഇടുക്കി, 41) ഇടുക്കി, ചെറുതോണി, കിളിവള്ളിത്തോട്, 42) ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, 43) പള്ളിവാസല്‍, 44) പത്തനംതിട്ട ജില്ലയിലെ മണിയാര്‍ പദ്ധതി, 45) കുറ്റ്യാടി.

Sunday, August 20, 2017

ചരിത്ര ക്വിസ്

ചരിത്ര ക്വിസ്


1) ”രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല ” – ആരുടെ വാക്കുകൾ ? വിന്സ്ടന് ചര്ച്ചില്

2) പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ? ബ്രിട്ടന്

3) ഗാരി ബാൾഡി ഏകീകരിച്ച രാഷ്ട്രം ? ഇറ്റലി
4) പുരാതന കാലത്ത് അസീറിയ എന്നറിയപ്പെട്ട പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് ? ഇറാക്ക്

5) ജൂതമതം ഔദ്യോഗിക മതമായുള്ള ഏക രാജ്യം ? ഇസ്രയേല്

6) ലോകത്ത് ആദ്യമായി ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ? മെക്സിക്കോ

7) ”എനിക്ക് നിങ്ങൾ നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം തരാം” ആരുടെ വാക്കുകൾ ? നെപ്പോളിയന്

8) ബൊളീവിയൻ ഡയറി – ആരെഴുതിയതാണ് ? ചെഗുവേര

9) ലോകത്തിലേറ്റവും കൂടുതല് മതങ്ങളുള്ള രാജ്യം ? ഇന്ത്യ

10) ഏത് വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം ? ഫ്രഞ്ച് വിപ്ലവം

11) സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ? ഇസ്രയേൽ

12) ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം.? AD 1221
13) ശതവത്സര യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യം ? ഫ്രാന്സ്
14) അങ്കിൾ ഹോ – എന്ന അപരനാമത്തിൽ അറിയപ്പെട്ട വിമോചനനായകൻ ? ഹോചിമിന്
15) മനുഷ്യന് സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏതാണ് .? പ്രാചീന ശിലായുഗം
16) ഹിരോഷിമയിൽ അണുബോംബ് അക്രമണം നടന്ന വർഷം ? 1945
17) കരിങ്കുപ്പായക്കാര് എന്നാ അര്ദ്ധ സൈനിക സംഘടനക്കു രൂപം നല്കിയത് ആരാണ്.? മുസ്സോളിനി
18) തെക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത .? മായന് സംസ്കാരം
19) വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ? ഇംഗ്ലണ്ട്
20) വെടിമരുന്ന് കണ്ടു പിടിച്ചത് ഏത് രാജ്യക്കാരാണ് ? ചൈന
21) അക്ഷരമാലയില് സ്വരാക്ഷരങ്ങള് ആദ്യമായി അവതരിപ്പിച്ചത് ആരാണ്.? ഗ്രീക്കുകാര്‍
22) ജപ്പാൻ പേൾ ഹാർബർ തുറമുഖം അക്രമിച്ച വർഷം ? 1941
23) ചക്രത്തിന്റെ കടുപിടുത്തം ഏതു ചരിത്രാതീത കാലഘട്ടത്തിന്റെ പ്രത്യേകതയാണ് .? നവീന ശിലായുഗം
24) ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം ? മഞ്ചു രാജ വംശം
25) റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ? വ്ലാദിമര് ലെനിന്
26) സുപ്രസിദ്ധമായ ” എമിലി ” എന്ന കൃതി ആരാണ് എഴുതിയത്.? റൂസ്സോ
27) ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പട്ടത് ? അമേരിക്ക
28) ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില് ആയതു.? *കറുപ്പ് യുദ്ധം
29) തിമൂര് ഇന്ത്യ ആക്രമിച്ച വര്ഷം.? *AD 1398
30) 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് .? ക്രിസ്റ്റഫര് കൊളംബസ്
31) ഡിവൈന് കോമഡി രചിച്ചത് ആരാണ്.? ഡാന്‍റെ
32) ആഫ്രിക്കയില് ആദ്യമെത്തിയ യൂറോപ്യന്മാര് ആരാണ് .? പോര്ച്ചുഗീസുകാര്
33) ജപ്പാന്റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് .? ഇക്ബാന
34) സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്റ് .? വുഡ്രോ വിത്സണ്‍
35) ഒക്ടോബര് വിപ്ലവം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു .? റഷ്യന്‍ വിപ്ലവം
36) മനുഷ്യന് കൃഷി ആരംഭിച്ച കാലഘട്ടം.? നവീന ശിലായുഗം
37) ചുവപ്പ് കാവല് സേന ആരുടെ സൈന്യ സംഘടനയാണ് ? ലെനിന്
38) “ഹമാസ് ” ഏതു രാജ്യത്തെ തീവ്രവാദി സംഘടനയാണ് .? . പാലസ്തീൻ
39) ഇന്ത്യ കഴിഞ്ഞാല് ഇന്ത്യന് വംശജര്ക്ക് ഭൂരിപക്ഷമുള്ള ലോകത്തിലെ ഏക സ്ഥലം.? ഫിജി
40) കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ച വര്ഷം.? *1848
41) മൗ മൗ ലഹള നടന്ന ആഫ്രിക്കന് രാജ്യം ? കെനിയ
42) ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? അബ്രഹാം ലിങ്കന്‍
43) അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യന്സ് എന്നാദ്യം വിളിച്ചത് ആര് ? കൊളംബസ്
44) ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവില് വന്ന ഭൂഖണ്ഡം ? യൂറോപ്പ്
45) ” ബ്ലൂ ബുക്ക് ” എന്നാലെന്താണ് .? ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗിക റിപ്പോര്ട്ട്
46) രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.? ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം
47) ബെര്ലിന് മതില് പൂര്‍ണമായും പൊളിച്ചു നീക്കിയ വര്ഷം.? 1991
48) കുവൈറ്റിനെ ഇറാഖില് നിന്നും മോചിപ്പിക്കാന് അമേരിക്ക നടത്തിയ സൈനിക നടപടി .? ഓപ്പറെഷന് ഡസര്ട്ട് സ്റ്റോം
49) ഒന്നാം ലോക മഹായുദ്ധതിലെ സൈനിക ചേരിയായ ത്രികക്ഷി സൌഹാര്ദ്ദത്തില് ഉള്പ്പെടാത്ത രാജ്യം.? ജര്മ്മനി
50) ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളില് ഒപ്പ് വെച്ച വര്ഷം.? 1954
51) ആഫ്രിക്കയിലെ കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃ രാജ്യമായി അറിയപ്പെടുന്നത് .? . ഘാന
52) “പ്രാധിനിധ്യമില്ലാതെ നികുതിയില്ല ” പ്രസിദ്ധമായ ഈ മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് .? അമേരിക്കന് വിപ്ലവം
53) ” കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .? റഷ്യന്‍ വിപ്ലവം
54) അറബികളുടെ ആദ്യ ഇന്ത്യാ ആക്രമണം എന്നാരുന്നു.? AD 712
55) ബാര്ത്തലോമിയ ഡയസ് ശുഭ പ്രതീക്ഷാമുനമ്പില് എത്തിച്ചേര്ന്ന വര്ഷം.?1488
56) ഏഷ്യയില് ആദ്യമായി ബൈബിള് അച്ചടിക്കപ്പെട്ട ഭാഷ .? തമിഴ്
57) ” വിപ്ലവം തോക്കിന് കുഴലിലൂടെ ” എന്ന പ്രസിദ്ധമായ പ്രസ്താവന ആരുടെതാണ് .? മാവോ സെ തൂങ്ങ്
58) ഇസ്രയേല് സ്ഥാപിതമായ വര്ഷം.? *1948
59) ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ആരാണ്.? *ആക്കിലസ്
https://www.facebook.com/ldchelpergk/
60) 1863 അമേരിക്കയില് അടിമത്തം നിര്ത്തലാക്കിയത് ആരാണ്.? അബ്രഹാം ലിങ്കന്
61) എഴുത്ത് വിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കന് സംസ്കാരം.? ഇൻക
62) ഇംഗ്ലണ്ടില് ആഭ്യന്തര യുദ്ധം ആരംഭിച്ച വര്ഷം.? AD 1642
63) അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം.? AD 1776
64) ഈജിപ്തും സിറിയയും ചേര്ന്നുള്ള യുനൈറ്റഡ് അറബ് റിപ്പബ്ലിക് നിലവില് വന്ന വര്ഷം.?1958
65) ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം ? 1966
66) ഫാസിസത്തിന്റെ ഉപജ്ഞാതാവ് ? മുസ്സോളിനി
67) രക്തരഹിത വിപ്ലവം നടന്ന വർഷം ?1688
68) മുക്തി ബാഹിനി ” ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സംഘടനയാണ് .? ബംഗ്ലാദേശ്
69) ജര്മ്മനിയുടെ ഉരുക്ക് മനുഷ്യന് എന്നറിയപ്പെട്ടത് ആരാണ്.? ബിസ്മാര്ക്ക്
70) ഇറ്റാലിയന് ദേശീയതയുടെ പിതാവ് എന്നറിയപ്പെട്ടത് ആരാണ്.? ജോസഫ് മസ്സീനി
71) ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ? ഈജിപ്ത്കാര്
72) ആധുനിക കെയ്റോ യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മഹത്തായ പിരമിഡ് പണികഴിപ്പിച്ചത് ആരാണ്.? ഖുഫു
73) ആധുനിക റഷ്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് .? *പീറ്റര്‍ ചക്രവര്‍ത്തി
74) ഈജിപ്തിലെ രാജാക്കന്മാര് അറിയപ്പെട്ടിരുന്ന പേര്.? *ഫറവോ
75) തീര്ഥാടകരുടെ രാജകുമാരന് എന്നറിയപ്പെട്ടത് ആരാണ് .? ഹുയാന് സാങ്ങ്
76) സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ? ഈജിപ്തുകാര്
77) ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ .? മാന്ഡാരിന്
https://www.facebook.com/ldchelpergk/
78) വിപ്ലവങ്ങളുടെ മാതാവ് ? ഫ്രഞ്ച് വിപ്ലവം
79) ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്.? സുമേറിയക്കാര് 80) നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം.? ജര്മ്മനി
81) ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ? *AD 1773
82) ചന്ദ്രപഞ്ചാംഗം കണ്ടു പിടിച്ചതാര് ? സുമേറിയക്കാര്
83) മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് ? മാര്ട്ടിന് ലൂതര്
84) ”ശാസ്ത്രങ്ങളുടെ റാണി ” എന്നറിയപ്പെടുന്നത് .? ഗണിത ശാസ്ത്രം
85)മെയ്ഡ് ഓഫ് ഓർളിയൻസ് – എന്നറിയപെട്ടതാര് ? *ജോവാന് ഓഫ് ആര്ക്ക്
86) ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ? *1789
87) ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ? ലവോത്സെ
88) ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.? വോള്ട്ടയര്
89) “മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്” – എന്ന് പറഞ്ഞതാര് .? റൂസ്സോ
90) ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ? *നെപ്പോളിയന്
91) അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് .? കോള്‍ഡ് വാര്‍
92) ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ? മഗല്ലന്
93) സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ? *അരിസ്റ്റോട്ടില്
94) നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ? ദാന്റെ
95) റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ? റോം
96) ‘ദി പ്രിൻസ്’ എഴുതിയതാരാണ് ? മാക്യവല്ലി
97) ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ? റൂസ്സോ
98) മോണോലിസ എന്ന ചിത്രത്തിന്റെ സൃഷ്ടാവ് ? ലിയാനാര്ഡോ ഡാവിഞ്ചി
99) ലോകത്തിലേറ്റവും കൂടുതൽ മുസ്ളീംങ്ങൾ ഉള്ള രാജ്യം ? ഇന്തോനേഷ്യ
100) റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ? . സ്റ്റാലി

https://www.facebook.com/ldchelpergk/

സംസ്ഥാനങ്ങൾ പ്രത്യകതകൾ

സംസ്ഥാനങ്ങൾ പ്രത്യകതകൾ

🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - *രാജസ്ഥാൻ*
🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - *ഗോവ*
🔆 ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*
🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - *ഗോവ*
🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - *സിക്കിം*
🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - *ഹരിയാന*
🔆 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - *അരുണാചൽ പ്രദേശ്*
🔆 ജനസാന്ദ്രത കൂടിയ സംസ്ഥാനം - *ബീഹാർ*
🔆 ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം - *അരുണാചൽ പ്രദേശ്*
🔆 'T' ക്കകൃതിയിലുള്ള സംസ്ഥാനം - *ആസ്സാം*
🔆 ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ഉത്തരാഖണ്ഡ്*
🔆 ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം -                              *ഉത്തർപ്രദേശ്*
🔆 പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - *കർണാടകം*
🔆 ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ
🔆 ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - *ജമ്മു കാശ്മീർ*
🔆 രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - *ജമ്മു കാശ്മീർ*
🔆 അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*
🔆 ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - *മണിപ്പൂർ*
🔆 മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മേഘാലയ*
🔆 ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - *അരുണാചൽ പ്രദേശ്*
🔆 ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *പഞ്ചാപ്*
🔆 ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - *ആന്ധ്രപ്രദേശ്*
🔆 ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - *ഗുജറാത്ത്*
🔆 ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - *മധ്യപ്രദേശ്*
🔆 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മിസോറാം*
🔆 കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *രാജസ്ഥാൻ*

Saturday, August 19, 2017

IT ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉത്ഘാടനം

 നെയ്യശ്ശേരി എസ് . എന്‍. സി. എം. എല്‍. പി. സ്കൂളിനു  ERSF -നല്‍കിയ IT ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉത്ഘാടനം കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ; നിസമോള്‍ ഷാജി  നിര്‍വഹിച്ചു.





Friday, August 18, 2017

ERSF -നല്‍കിയ IT ഉപകരണങ്ങളുടെ വിതരണം

നെയ്യശ്ശേരി എസ് . എന്‍. സി. എം. എല്‍. പി. സ്കൂളിനു  ERSF -നല്‍കിയ IT ഉപകരണങ്ങളുടെ വിതരണം കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ ടോജോ പോള്‍ നിര്‍വഹിച്ചു.



HM പി കെ ഹാജറ ഏറ്റുവാങ്ങുന്നു 

Monday, August 14, 2017

സ്വാതന്ത്ര്യദിനാചരണം

സ്വാതന്ത്ര്യദിനാചരണം

കരിമണ്ണൂര്‍ നവജോതി കലാ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എസ്.എന്‍.സി.എം എല്‍ പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാചാരനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ നടത്തി .
ദേശഭക്തിഗാനം , പ്രസംഗം,ക്വിസ്സ്, തുടങ്ങിയ മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും നല്‍കി.

Friday, August 11, 2017

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യസമരം
================

1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?
- ബാലഗംഗാധര തിലകൻ...

2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
- റാഷ് ബിഹാരി ബോസ്...

3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
- അരവിന്ദഘോഷ്...
4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ലാലാ ലജപത്ര് റായി...

5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
- ഗോപാലകൃഷ്ണ ഗോഖലെ...

6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
- മാഡം ഭിക്കാജി കാമ...

7. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ?
- പി. സി. റോയ്...

8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
- രവീന്ദ്രനാഥ ടഗോർ...

9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?
- ആനി ബസന്റ്...

10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
- ദാദാഭായ് നവറോജി...

11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
- സി. രാജഗോപാലാചാരി....

12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
- മൗലാനാ അബുൽ കലാം ആസാദ്...

13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
- സരോജിനി നായിഡു...

14. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
- സർദാർ വല്ലഭായ് പട്ടേൽ...

15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
- ആചാര്യ വിനോഭാവെ...

16. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
- സുഭാഷ് ചന്ദ്രബോസ്

17. മഹാമാന എന്നറിയപ്പെടുന്
ന സ്വാതന്ത്ര്യ സമര സേനാനി ?
- മദൻ മോഹൻ മാളവ്യ...

18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
- ചേറ്റൂർ ശങ്കരൻ നായർ...

19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
- സുബ്രഹ്മണ്യഭാരതി...

20. ദണ്ഡിമാർച്ചിനിട
െ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?
- വിഷ്ണു ദിഗംബർ പലുസ് കാർ...

21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
- എ. ഒ. ഹ്യൂം...

22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?
- സർ സയിദ് അഹമ്മദ് ഖാൻ

23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
- പിംഗലി വെങ്കയ്യ

24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
- ബങ്കിം ചന്ദ്ര ചാറ്റർജി

25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
- രവീന്ദ്രനാഥ ടഗോർ....

26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കു
മ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്ത
ിലേക്കും ജീവിതത്തിലേക്കു
ം ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ?
- ജവഹർലാൽ നെഹ്റു...

27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
- ഉദം സിങ്...

28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...

28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...

29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
- ജതിന്ദ്രനാഥ് ദാസ്...

30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ബിപിൻ ചന്ദ്രപാൽ.

*ഗാന്ധിജി ക്വിസ്*

*ഗാന്ധിജി ക്വിസ്*


1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
 4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
 6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
 28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
 31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
 33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
 34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
 40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
 45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി |കെട്ടി ദു:ഖം പ്രകടിപ്പിച്ചു48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-

 അന്നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്


Wednesday, August 9, 2017

സഡാക്കോ സസാക്കി

സഡാക്കോ സസാക്കി


                 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി.  സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി[2].

സ്വാതന്ത്ര്യ ദിന റാലി മുദ്രാ ഗീതങ്ങൾ

സ്വാതന്ത്ര്യ ദിന റാലി   മുദ്രാ ഗീതങ്ങൾ


സ്വാതന്ത്ര്യക്കുളിർ കാറ്റും വീശി
വാനിലുയർന്നു പറന്ന പതാ കെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം

ഭാരത ജനതതി ഒന്നിച്ചൊന്നായ്
കൈകോർത്തീടും വേളയിതാ
നാനാത്വത്തിൽ ഏകത്വം
ഒളിവെട്ടുന്നൊരു സുദിനമിതാ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
ഭാരത മക്കൾ മുന്നോട്ട്.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ'

.രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് സംരക്ഷിക്കാൻ
പ്രതിജ്ഞ ചെയ്യുനാട്ടാരെ


പിന്നോട്ടില്ലിനി പിന്നോട്ടില്ല
മുന്നോട്ടേക്കു 'കുതിക്കും ഞങ്ങൾ'
ഛിദ്ര ശക്തിയെ തോല്പിക്കാനായ്
പടപൊരുതീടും നാമൊന്നായ് '

രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻമാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്.

യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ & മുദ്രാഗീതങ്ങൾ.

യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ & മുദ്രാഗീതങ്ങൾ.

യുദ്ധം വേണ്ട
വേണ്ടേ വേണ്ട
ഇനിയൊരു യുദ്ധം
വേണ്ടേ വേണ്ട

ആണവയുദ്ധം
മാനവ നാശം
ഇനിയൊരു യുദ്ധം
ഭൂമിയിൽ വേണ്ട
അണു യുദ്ധത്തിൽ വിജയികളില്ല
അതിന്നു ശേഷം
ജീവിതവും
യുദ്ധം പരാജിതന്റെ ആയുധം!
യുദ്ധം ഭീരുവിന്റെ
ജൽപനം!
യുദ്ധത്തിൽ വിജയകളില്ല
ഇരകളേയുള്ളൂ


കുഴി വെട്ടി മൂടുവിൻ
ആയുധങ്ങൾ
കുതികൊൾക
ശക്തിയിലേക്കു നമ്മൾ
കുഴി വെട്ടി മൂടുവിൻ
ആയുധങ്ങൾ
അതിനുമേലാകട്ടെ
സംസ്കാരം!


പട്ടിണി കൊണ്ടു മരിക്കും കോടിക്കുട്ടികൾ
അലമുറ കൊൾ കേ
കോടികൾ കൊണ്ടീ
ബോംബുണ്ടാക്കാൻ 
കാടൻമാർക്കേ കഴിയൂ


യുദ്ധം ചെകുത്താന്റെ
കൊലച്ചിരിയാണ്.
സമാധാനം 
മാനവന്റെ
നൻമയാണ്

തോക്കു വേണ്ട
ബോംബു വേണ്ട
കൊന്നിടേണ്ട
മർത്യനെ!
അച്ഛനൊന്ന്
അമ്മയൊന്ന്
രക്തമൊന്ന് നമ്മളിൽ
ഭരണമോഹം
നെഞ്ചിലേറ്റി
ചിലരുചെയ്യും
തിൻമയെ
പിന്തുണച്ചു
തമ്മിൽ തല്ലി
ചത്തിടുന്നതെന്തിനോ?
പാറിടട്ടെ വാനിടത്തിൽ
വെള്ളരിപ്പിറാവുകൾ
സൗഹൃദത്തിൻ
പുണ്യ ഗീതം 
ഒത്തു പാടു കൂട്ടരേ
യുദ്ധമെന്ന കെടുതിയിൽ
വെന്തുരുകും സോദരർ
എത്രയെത്ര അമ്മമാർ
എത്ര പിഞ്ചു കുട്ടികൾ
എത്രയെത്ര ചുറ്റിലുണ്ട്
കൺതുറന്നു
നോക്കുവിൻ!
യുദ്ധമെന്ന രാക്ഷസൻ
തകർത്തു വിട്ട
നാടുകൾ!
കരളുറച്ചു
നെഞ്ചുയർത്തി
കൈകൾ കോർത്തു
നിൽക്കുവിൻ
പട്ടിണി ചെറുക്കുവാൻ
പട നയിച്ചു
പോക നാം
ലോകവാഴ് വ് 
യുദ്ധമല്ല സ്നേഹമാണ്
സോദരാ
മർത്യജൻമം
പുണ്യമാണ്
യുദ്ധം കൊടിയ പാപവും
കത്തി - വാള് -
തോക്കു ബോംബ്
ടാങ്ക് ശൂലമൊക്കെയും
വിട്ടെറിഞ്ഞു
പോകുവോർ തൻ
അരികിലുണ്ട് 
നല്ല നാൾ....
യുദ്ധമൊക്കെ നിർത്തുവിൻ
ആയുധങ്ങൾ
വെടിയുവിൻ |
ശുഭ്ര വർണ
കൊടിയുമേന്തി
സ്നേഹഗാഥ
പാടുവിൻ
ഹിരോഷിമകൾ
നാഗസാക്കി സിറിയ തന്ന
മുറിവുകൾ
പുതിയ പാഠമാക്കി
നമ്മൾ 
പാടിടുന്നു
സോദരാ
യുദ്ധമെന്ന
രാക്ഷസന്റെ
അന്ത്യമൊന്ന് മാത്രമേ
സ്വർഗമാക്കി ഭൂമിയെ 
മാറ്റിടുന്നു തോഴരേ..........

സ്വാതന്ത്ര്യദിന ക്വിസ്

സ്വാതന്ത്ര്യദിന ക്വിസ് PDF


ഓഗസ്‌റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം

ഓഗസ്‌റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം


       ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’.

Tuesday, August 8, 2017

ഹിരോഷിമ

ഓഗസ്റ്റ് 6
ചരിത്രത്തിൽ ഒരു കറുത്ത ഏടായി നിൽക്കുന്ന ദിവസം ......അതെ ...ലോകമാനസാക്ഷി യെ ശ്വാസം മുട്ടിച്ച അമേരിക്കൻ സാമ്രാജ്യത്വ കാട്ടാളത്തത്തിൽ ഹിരോഷിമ വെന്തുരുകിയിട്ട്  72 വർഷം പിന്നിടുകയാണ് .....
         
ജപ്പാനിലെസമുദ്രത്തോട്ചേർന്നുകിടക്കുന്ന ഒരു നഗരമാണ്  ഹിരോഷിമ.ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക്
 
അണുബോംബ് ഉപയോഗിച്ചത് ഈപട്ടണത്തിലാണ്. രണ്ടാം ലോക
മഹായുദ്ധത്തിലാണ് അമേരിക്കൻപട്ടാളം 1945 ഓഗസ്റ്റ് 6 ന്ഹിരോഷിമയിൽ ആദ്യ അണുബോംബ്പ്രയോഗിച്ചത്. അണുബോംബ് വീണമറ്റൊരു നഗരം നാഗസാക്കി ആണ്.
                           1589
ൽ സെറ്റോ ഉൾക്കടലിൽ മോറിടെറുമോട്ടോ എന്നയാളാണ്ഹിരോഷിമ അടങ്ങുന്ന ദ്വീപ്കണ്ടെത്തിയത്. 1871 ൽ ഹിരോഷിമപ്രവിശ്യയുടെ തലസ്ഥാനമായിഹിരോഷിമ മാറി.        ഹിരോഷിമയുടെചരിത്രംതിരുത്തിയെഴുതിയത്രണ്ടാംലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാനരാജ്യമായിരുന്ന ജപ്പാനെ അടിയറവ്പറയാൻ സഖ്യകക്ഷികളിൽപ്രമുഖരായിരുന്ന അമേരിക്കകണ്ടെത്തിയ അവസാനമാർഗ്ഗമായിരുന്ന അണുവായുധപ്രയോഗം .1945 ഓഗസ്റ്റ് 6-ന്പ്രയോഗിച്ച ആദ്യഅണുബോംബാലിറ്റിൽ ബോയ് ഏതാണ്ട് 2,80,000പേരുടെ മരണത്തിന് കാരണമായി.3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം  മൂലം പിൽക്കാലത്ത്മ രിച്ചതായും  കണക്കാക്കുന്നു.


ദേശീയ വിര വിമുക്ത ദിനം

           ദേശീയ വിര വിമുക്ത ദിനം, 2017 ആഗസ്ത് 10. എല്ലാ സ്കൂളുകളിലും അംഗൻവാടികളിലും 1 മുതൽ 19 വരെ വയസ്സുള്ള കുട്ടികൾക്ക് വിര ഗുളിക നൽകുന്നു. ഗുളിക കഴിക്കൂ, ശരീരത്തിൽ നിന്നും വിരശല്യം പൂർണ്ണമായും അകറ്റൂ.

ആമസോൺ കാട്ടിലെ തിളയ്കുന്ന നദി

ആമസോൺ കാട്ടിലെ തിളയ്കുന്ന നദി


               പ്രകൃതി... അത് ഒരിക്കലും മനുഷ്യന് പിടിതരാത്ത ഒന്നാണ്… അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല നിഗൂഡസത്യങ്ങളും ഒരു നിധി കണക്കെ പ്രകൃതിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.. അത്തരം നിഗൂഡമായ രഹസ്യങ്ങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍…!

മലയാളിക്ക് ആമസോണ്‍ കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് അനാക്കോണ്ടയും നിഗൂഢതയുമാണ്. എന്നാല്‍ ഈ നിഗൂഢതകള്‍ക്കിടയില്‍ നിന്നാണ് മറ്റൊരു അത്ഭുതവാര്‍ത്ത വരുന്നത്. 

കാട്ടിലൂടെ ഒഴുകുന്ന നദിയില്‍ കുളിക്കുകയെന്നത് കാട് കയറുന്ന ആരുടെയും മോഹമാണ്. ശുദ്ധമായ വെള്ളവും വായുവും നിറഞ്ഞ് നില്‍ക്കുന്ന കാട് എന്നും മനുഷ്യരെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. മനസിനും ശരീരത്തിനും പ്രകൃതിയുടെ തനത് കുളിർമ പകരുന്ന അതുല്യ പ്രവാഹങ്ങൾ... എന്നാണ് കാടുകളിലൂടെ ഒഴുകുന്ന നദികളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്.

എന്നാൽ ആമസോൺ കാടുകളിലെ മായന്റുയാകുവിലൂടെ ഒഴുകുന്ന നദിയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാനാകില്ല. ഈ നദിയില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല, മനുഷ്യനു പോലും നേരിട്ട് ഇറങ്ങാനാവില്ല. ഇതിൽ അകപ്പെട്ട് പോയാൽ പിന്നീട്‌ ജീവതത്തിലേക്ക്‌ ഒരു തിരിച്ചു വരവ്‌ സാധ്യമല്ല. കാരണം, ഈ നദി തിളച്ച് മറിഞ്ഞാണ് ഒഴുകുന്നത്...!

"With maximum temperatures of over 200 degrees Fahrenheit, the Boiling River is not quite at boiling point, but it's hot enough to poach your egg—and kill anything that falls into it..!"

ആമസോണ്‍ കാടുകളുടെ ഹൃദയഭാഗത്തുകൂടി നാലുമൈല്‍ നീളത്തില്‍ ഒഴുകുന്ന നദിയാണിത്. പെറുവില്‍ വളരെക്കാലമായി ഈ നദിയെക്കുറിച്ചുള്ള കഥകള്‍ പ്രചാരത്തിലുണ്ട്. ഇത് കേട്ടിട്ടാണ് ഭൗമശാസ്ത്രജ്ഞനായ ആന്‍ഡ്രൂസ് റുസോസ് (Andrés Ruzo) നദി തേടി പുറപ്പെടുന്നത്. 

മായന്റുയാകുനദിയെക്കുറിച്ച് റുസോസ് ആദ്യമായി കേള്‍ക്കുന്നത് മുത്തച്ഛനില്‍ നിന്നായിരുന്നു. സ്പാനിഷ് ആക്രമണകാരികള്‍ അവസാന ഇന്‍ക ചക്രവര്‍ത്തിയെ വധിച്ച് ആമസോണ്‍ മഴക്കാടുകളിലേക്കു കയറിയപ്പോഴാണ് ഈ നദിയെ ആദ്യം കണ്ടടത്തിയതെന്ന കഥയാണു മുത്തച്ഛന്‍ റുസോയോട് പറഞ്ഞിരുന്നത്. അവസാനത്തെ ഇന്‍കോ രാജാവിനേയും വധിച്ച് സ്പാനിഷ് പട ആമസോണ്‍ മഴകാട് കയറി .. എന്നാല്‍ അവരൊന്നും മറുകര എത്തിയില്ല.. കാരണം തിളക്കുന്ന നദി അവരെ കൊന്നൊടുക്കി…!

ഇന്‍കോ രാജാവിന്റെ ശാപമായാണ് അത് നാടോടി കഥയില്‍ പറയുന്നത്. പക്ഷെ മുത്തച്ഛനു ഉറപ്പായിരുന്നു അങ്ങിനെ ഒരു നദി ഉണ്ടെന്ന്… കുഞ്ഞു റുസോസി അത് വിശ്വസിക്കുകയും ചെയ്തു.. അവന്‍ വളര്‍ന്ന് വലുതായി..ലോകം അറിയപെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞനുമായി.. അതോടൊപ്പം തിളയ്ക്കുന്ന നദിയെ കുറിച്ചുള്ള കഥകളും..


2011ലായിരുന്നു റുസോ ഈ നദിയെ കണ്ടടത്തിയത്. 82 അടി വീതിയിലും 20 അടി ആഴവും വരുന്ന ഈ നദിയിലെ ജലം 'ചായ' ഉണ്ടാക്കാന്‍ പാകത്തിലുള്ളതാണെന്ന് റൂസോ സാഷ്യപെടുത്തുന്നു…! വെള്ളത്തില്‍ വീണു കിടക്കുന്ന ആനേകം മൃഗങ്ങളുടെ അവശിഷ്ടം കണ്ട് താന്‍ ഞെട്ടിപോയെന്നും റൂസോ പറയുന്നു..അഗ്‌നിപര്‍വതങളില്‍ നിന്നും വളരെ ദൂരെ ആയതിനാല്‍ അതിന്റെ സാമീപ്യം കാരണമായിരിക്കില്ല ഈ പ്രതിഭാസത്തിനു കാരണമെന്നും റൂസോ കരുതുന്നു. 


നദി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം "ദി ബോയിലിങ് റിവർ; അഡ്വൻചർ ആൻഡ് ഡിസ്‌കവറി ഇൻ ആമസോൺ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

പ്രകൃതി... അത് ഒരിക്കലും മനുഷ്യന് പിടിതരാത്ത ഒന്നാണ്… അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല നിഗൂഡസത്യങ്ങളും ഒരു നിധി കണക്കെ പ്രകൃതിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.. അത്തരം നിഗൂഡമായ രഹസ്യങ്ങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍…!

മലയാളിക്ക് ആമസോണ്‍ കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് അനാക്കോണ്ടയും നിഗൂഢതയുമാണ്. എന്നാല്‍ ഈ നിഗൂഢതകള്‍ക്കിടയില്‍ നിന്നാണ് മറ്റൊരു അത്ഭുതവാര്‍ത്ത വരുന്നത്. 

കാട്ടിലൂടെ ഒഴുകുന്ന നദിയില്‍ കുളിക്കുകയെന്നത് കാട് കയറുന്ന ആരുടെയും മോഹമാണ്. ശുദ്ധമായ വെള്ളവും വായുവും നിറഞ്ഞ് നില്‍ക്കുന്ന കാട് എന്നും മനുഷ്യരെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. മനസിനും ശരീരത്തിനും പ്രകൃതിയുടെ തനത് കുളിർമ പകരുന്ന അതുല്യ പ്രവാഹങ്ങൾ... എന്നാണ് കാടുകളിലൂടെ ഒഴുകുന്ന നദികളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്.

എന്നാൽ ആമസോൺ കാടുകളിലെ മായന്റുയാകുവിലൂടെ ഒഴുകുന്ന നദിയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാനാകില്ല. ഈ നദിയില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല, മനുഷ്യനു പോലും നേരിട്ട് ഇറങ്ങാനാവില്ല. ഇതിൽ അകപ്പെട്ട് പോയാൽ പിന്നീട്‌ ജീവതത്തിലേക്ക്‌ ഒരു തിരിച്ചു വരവ്‌ സാധ്യമല്ല. കാരണം, ഈ നദി തിളച്ച് മറിഞ്ഞാണ് ഒഴുകുന്നത്...!

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ
=====================






ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം: #കേരളം
 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്: #പൊന്നാനി
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനി: #നെടുങ്കയം ( മലപ്പുറം)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്: #പാമ്പാക്കുട (എറണാകുളം)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്: #വാർഡ് 15 അയ്മനം 
( കോട്ടയം)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ: #തിരൂർ
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല: #നാഗ്പൂർ⁠⁠⁠⁠

വരിക വരിക സഹജരെ

വരിക വരിക സഹജരെ 


Thursday, August 3, 2017

പ്രാര്‍ത്ഥനാ ഗാനം,

   പ്രാര്‍ത്ഥനാ ഗാനം

               2017 ഏപ്രില്മാസം കേരളത്തില്വെച്ചു നടന്ന അഖില കേരളാ സ്കൂള്പ്രാര്ത്ഥനാ ഗാന മത്സരത്തില്ഏറ്റവും മികച്ച പ്രാര്ത്ഥനാ ഗാനമായി തെരഞ്ഞെടുക്കപ്പെട്ട ''ആലം ദയാലുവായ്...'' എന്ന പ്രാര്ത്ഥനാഗാനം ആണിത്. വരികളും ഓഡിയോയും കൂടെ






Related Posts Plugin for WordPress, Blogger...