Friday, August 14, 2020

സ്വാതന്ത്ര്യ ദിന ആശംസകൾ

ഏവർക്കും നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിന്‍റെ 
  സ്വാതന്ത്ര്യ ദിന ആശംസകൾ 
 

Sunday, August 9, 2020

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ക്വിസ് 2


ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?

- മീററ്റ്

2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?

- 1885 ഡിസംബർ 28

3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?

- ശിപായിലഹള

4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?

- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

- കെ.കേളപ്പൻ

6.വാഗൺ ട്രാജഡി നടന്നതെന്ന്?

- 1921 നവംബർ 10

7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

- സബർമതി ആശ്രമത്തിൽ നിന്ന്

8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

- ഗോപാലകൃഷ്ണ ഗോഖലെ

9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?

- ഹെർബെൻ മ്യൂറിൻ

10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?

- നരസിംഹ മേത്ത

11.ക്വിറ്റിന്റ്യ ദിനം എന്ന്?

- ആഗസ്റ്റ് 9

12.ക്വിറ്റിന്റ സമരം നടന്ന വർഷം?

- 1942

13. ഈ സമര കാലത്ത്  ഗാന്ധിജി നൽകിയ ആഹ്വാനം?

- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?

- അംശി നാരായണപിള്ള

15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?

- 1919

16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

- ക്ലമന്റ് ആറ്റ്ലി

17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?

- കോട്ടയം കേരള വർമ്മ പഴശ്ശിരാജ

18. ജാലിയൻവാലാബാഗ്  കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?

- പഞ്ചാബ്

19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത  സ്വാതന്ത്ര്യ സമര സേനാനി?

- അരവിന്ദഘോഷ്

20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

- സരോജിനി നായിഡു

21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

- ദണ്ഡിയാത്ര

22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?

- ജ്യോതിറാവു ഫൂലെ

23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?

- ജനറൽ ഡയർ

24. ബംഗാൾ വിഭജനം നടന്ന വർഷം?

- 1905

25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?

- സുഭാഷ് ചന്ദ്ര ബോസ്

26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

- സുഭാഷ് ചന്ദ്ര ബോസ്

27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?

- ചമ്പാരൻ സമരം

28.  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?

- ചന്ദ്രശേഖർ ആസാദ്

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?

- ചേറ്റൂർ ശങ്കരൻ നായർ

30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്

- ഹാർഡിഞ്ച് പ്രഭു (1911)

31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം

- ആറ്റിങ്ങൽ കലാപം (172l)

32. മലബാർ ലഹള നടന്ന വർഷം

- 1921

33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ

- വേലുത്തമ്പി ദളവ

34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?

- വി . ഡി സവർക്കർ

35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?

- നാനാ സാഹിബ്

36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?

- മൗലാന അബ്ദുൾ കലാം

37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?

- സർദാർ വല്ലഭായി പട്ടേൽ

38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?

- സർദാർ വല്ലഭായി പട്ടേൽ

39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?

- ഡൽഹൗസി പ്രഭു

40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?

- വില്ല്യം ജോൺസ്

41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?

- ബംഗാൾ വിഭജനം

42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?

- ബാലഗംഗാധര തിലക്

43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?

- ബാലഗംഗാധര തിലക്

44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?

- വാഗൺ ട്രാജഡി(1921)

45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?

- 1930 ജനുവരി 26

46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?

- സിറാജ് സിറാജ് ഉദ് ദൗള

47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?

- ചായക്കോപ്പയിലെ കൊടുങ്കാറ്റ്

48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?

- മോത്തിലാൽ നെഹ്റു

49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?

- 1948 ജൂലൈ 17

50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?

- റോബർട്ട് ക്ലെവ്

51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ?

- പോർട്ടുഗീസുകാർ

52, ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് : കഴ്‌സൺ പ്രഭു 

53, ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് : ഒക്ടോബർ  16

54,  ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം നടന്ന വർഷം? വേദി :1901 കൊൽക്കട്ട

55, 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ : ദിൻഷാ ഇ വാച്ചാ

56, മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് : 1906 ഡിസംബർ  30

57, ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം : 1906 ( ആഫ്രിക്കയിൽ )

58, 1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് : ഗാന്ധിജി

59, 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് : ഗോപാല കൃഷ്ണ ഗോഖലെ

60, 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് : രവീന്ദ്രനാഥ ടാഗോർ

61, അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം : 1902

62, സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ : ഗോപാല കൃഷ്ണ ഗോഖലെ 

62, ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് : സ്വാമി വിവേകാനന്ദൻ

63, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്  സ്ഥാപിച്ചതാര് : പി.സി.റോയ്

64, തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ് : കഴ്സൺ പ്രഭു 

65,ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് : ലോർഡ് കിച്ച്നർ

66, ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ എന്ന പുസ്തകം എഴുതിയതാര് : റൊണാൾഡ് ഷാ

67, ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം : സ്വദേശി

68, ഗുലാം ഗിരി എന്ന വാക്കിനർഥം : അടിമത്തം

69,  MAN THE MAKER OF HIS OWN DESTINY എന്ന് പ്രസ്ഥാവിച്ചതാര് :സ്വാമി  വിവേകാനന്ദൻ

70,  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇത് ആരുടെ വാക്കുകളാണ് : കഴ്‌സൺ പ്രഭു 

71, ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് : 1947 ജൂലൈ 18

72, ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം :  1949 നവംബർ  26

സ്വാതന്ത്ര്യ ദിനം

 



ഇന്ത്യയോടൊപ്പം  August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?  സൗത്ത് കൊറിയ , കോംഗോ

2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം  സത്യവും അഹിംസയുമാണ് '

    ഇത് ആരുടെ വാക്കുകൾ? 

  ഗാന്ധിജി

3.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?

   സുബേദാർ


4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?


    1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്


5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ? 



  സ്വാമി വിവേകാനന്ദൻ


6. വാഗൺ ട്രാജഡി നടന്ന വർഷം


   1921 നവംബർ 10


7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?


   ഖാൻ അബ്ദുൾ ഗാഫർഖാൻ


8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ? 


   ക്വിറ്റ് ഇന്ത്യ സമരം


9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?


   ഇന്ത്യൻ നാവിക കലാപം


10.  ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ? 


   അബ്ദുൾ കലാം ആസാദ്


11. സ്വതന്ത്ര ഇന്ത്യയുടെ  ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ? 


    മൗണ്ട് ബാറ്റൺ പ്രഭു


12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്  നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍ ?


   ജനറൽ ഡയർ


13. ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?


   ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷി യായ ഉദ്ദം  സിംഗ്


14. ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ  അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?


    ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌


15. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?


   ബോംബെ


16.  ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?


    ജവഹർലാൽ നെഹ്‌റു


17.  ഗാന്ധിജി ചരിത്ര പ്രധാനമായ  ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ?


     61-  വയസ്സിൽ


18.  മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം -?


     അൽ- ഹിലാൽ


19. വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?

    വാർദ്ധാ പദ്ധതി


20. ഗാന്ധിജി  വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു -?


  Dr. സക്കീർ ഹുസൈൻ


19. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാർ ?

  ഗാന്ധിജി


20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം  ?


    യംങ്  ഇന്ത്യ


21. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം?

    168 ദിവസം


22. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ? 


   ഗാന്ധിജി മരണമടഞ്ഞപ്പോൾ


23. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവ കാരി?

     കെ.പി .ആർ. ഗോപാലൻ


24. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?

    ഭാരത് രത്ന


25.  വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?

    അരവിന്ദ് ഘോഷ്


26. Wake Up India എന്ന പുസ്തകം രചിച്ചതാര് -?

    ആനി ബസന്റ്


27. ഇന്ത്യയുടെ ദേശീയ ഫലം ?

    മാങ്ങ


28. ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?

     ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി


29.  ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?

  സരോജിനി നായിഡു


30. നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?

  പിംഗലി വെങ്കയ്യ


31. കുച്ചിപ്പിടി  എന്ന  നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?

   ആന്ധ്രാ പ്രദേശ്


32. ആരുടെ ആത്‌മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?

   അബ്ദുൾ കലാം ആസാദ്


33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട  ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്  ?

    എബ്രഹാം ലിങ്കൺ


 34.  മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു  ജന്മദിനമായ  ഇന്ത്യൻ നേതാവ് -?

    ലാൽ ബഹാദൂർ ശാസ്ത്രി


35. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?

     ജമ്മു കാശ്മീർ


36.  ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?

   ചിത്തരഞ്ജൻ ദാസ്


37.  ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?

     ഗുജറാത്ത്


38.  നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

     രവീന്ദ്ര നാഥ് ടാഗോർ


39.  ബംഗ്ലാ ദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ  ബംഗ്ള  രചിച്ചത് ?

     രവീന്ദ്ര നാഥ് ടാഗോർ


40.  ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?

     ഡെറാഡൂൺ


41.  ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്ര പതിയാണ് ഈയിടെ  ചുമതലഏറ്റ റാം നാഥ് കോവിന്ദ് ?

     14


42.  രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം  ?

      30


43. ഇന്ത്യയിൽ  ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?

   ഹിമാചൽ പ്രദേശ്


44.  ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?

    സ്വാമി വിവേകാനന്ദൻ


45.   അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?


    സുഭാഷ് ചന്ദ്ര ബോസ്


46.   ഇന്ത്യയുടെ പരമോന്നത നീതി പീഠം?

     സുപ്രീം കോടതി


47.  ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?

      ഗാന്ധിജി


48.  ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം ?

     പശ്ചിമ ബംഗാൾ


49. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  ആദ്യ രക്ത സാക്ഷി ?

     മംഗൾ പാണ്ഡെ


50.  ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്  ?

    പഴശ്ശി രാജ

Related Posts Plugin for WordPress, Blogger...