Wednesday, November 22, 2017

മിനി പാർക്കിന്റേയും നിർമ്മാണ പ്രവർത്തനങ്ങളുടെ അനുമതിക്കുള്ള എഗ്രിമെന്റ്

              കൊച്ചിൻ ഷിപ്പിയാർഡ് എസ് . എൻ . സി .എം.എൽ.പി.സ്കൂളിന് അനുവദിച്ച സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെയും , മിനി പാർക്കിന്റേയും നിർമ്മാണ പ്രവർത്തനങ്ങളുടെ അനുമതിക്കുള്ള എഗ്രിമെന്റ് ഷിപ്പിയാർഡ് ജനറൽ മാനേജർ ( IR&ADMN) എം.ഡി വർഗ്ഗീസ് സാറുമായി ഒപ്പുവെച്ചപ്പോൾ
                            
സ്കൂള്‍ H M ഹാജറ ടീച്ചര്‍ , മാനേജര്‍ ശ്രീ:വി .എന്‍ .രാജപ്പന്‍ , പി .ടി. എ . പ്രസിഡന്‍റ ശ്രീ; ബോബി ജോര്‍ജ് , സുധീപ് നടക്കനാല്‍ , സി . എം . സുബൈര്‍ 

Wednesday, November 15, 2017

ശിശുദിനാഘോഷം 2017

ശിശുദിനാഘോഷം 2017


              ശിശുദിനാചരണത്തിന്റെ ഭാഗമായി നെയ്യശ്ശേരി SNCM LP സ്കൂളിൽ ചാച്ചാ നെഹ്റു മത്സരം മലയാളി മങ്ക മത്സരം, പ്രസംഗ മത്സരം , രക്ഷിതാക്കൾക്ക് നെഹ്റു ക്വിസ് എന്നിവ നടത്തി .ശിശുദിന റാലി Rtd ഹെഡ്മാസ്റ്റർ Pട ശങ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. SNDP കരിമണ്ണൂർ ശാഖാ വനിതാ വിംഗ് പ്രസിഡന്റ് ശീമതി :ഷൈനി ആശംസകൾ നേർന്നു. Rtd ഡെപ്യൂട്ടി കളക്ടർ ശ്രീ: NR നാരായണൻ സാർ , സ്കൂൾ മാനേജർ v N രാജപ്പൻ, NM കമലാക്ഷി ടീച്ചർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും പായസവും വിതരണം ചെയ്തു. 












Monday, November 13, 2017

*ജവഹർലാൽ നെഹ്റു.*

*ജവഹർലാൽ നെഹ്റു.*  




🎐 1889 നവംബര് 14-ന് മോത്തിലാല് നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായി ജനിച്ചു

🎐വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹര്ത്തി സിംഗ് എന്നിവര് നെഹ്റുവിന്റെ സഹോദരിമാരാണ്

🎐നെഹ്റുവിന്റെ കുടുംബ വീടിന്റെ പേരാണ് ആനന്ദഭവന്

🎐നെഹ്റുവിന്റെ ജന്മഗൃഹമാണ് തീന്മൂര്ത്തി ഭവന്

🎐നെഹ്റുവിന്റെ ഭാര്യയുടെ പേരാണ് കമലാകൌള്

🎐 ഋതുരാജന് എന്നാണ് നെഹ്റുവിനെ ടാഗോര് വിശേഷിപ്പിച്ചിരുന്നത്

🎐ഭയത്തിന്റെയും വെറുപ്പിന്റെയും മേല് വിജയം നേടിയ മനുഷ്യന് എന്നാണ് നെഹ്റുവിനെ വിന്സ്റ്റണ് ചര്ച്ചില് വിശേഷിപ്പിച്ചത്

🎐നാഷണല് ഹൊറാള്ഡ് എന്ന പത്രം നെഹ്റു ആരംഭിച്ചു.

🎐1954 ജൂണ് 28-ന് നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൌ - എന് - ലായും രൂപം കൊടുത്ത കരാറാണ് പഞ്ചശീല കരാര്

🎐ഏഷ്യന് ഗെയിംസ് നടത്താന് മുന് കൈയെടുത്തത് നെഹ്റുവാണ്

🎐ദലൈലാമയ്ക്ക് ഇന്ത്യയില് രാഷ്ട്രീയാഭയം നല്കിയത് നെഹ്റുവാണ്

🎐1965 മുതല് സര്ക്കാര് നല്കി വരുന്ന പുരസ്കാരമാണ് ജവഹര് ലാല് നെഹ്റു അന്തര്ദ്ദേശീയ ധാരണാ പുരസ്കാരം. 15 ലക്ഷം രൂപയാണ് അവാര്ഡ് തുക

🎐 നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത മദര് തെരേസയാണ് (1969-ല്)

🎐ഇന്ത്യയെ കണ്ടത്തല്, ഇന്ത്യയില് 18 മാസം, വിശ്വചരിത്രാവലോ
കനം, സോവിയറ്റ് റഷ്യ, ഒരച്ഛന് മകള്ക്ക് അയച്ച കത്തുകള് എന്നിവ നെഹ്റുവിന്റെ കൃതികളാണ്

🎐ഇന്ത്യന് വിദേശ നയത്തിന്റെ ശില്പി നെഹ്റുവാണ്

🎐 1952 ജൂലൈ 24-ന് ഷേക് അബ്ദുള്ളയുമായി കാശ്മീര് കരാറില് ഒപ്പുവച്ചത് നെഹ്റുവാണ്

🎐ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി

🎐1962 ല് ഇന്ത്യയില് ആദ്യത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു

🎐വെളിച്ചം പോയി എവിടെയും ഇരുട്ടാണ് എന്ന് ഗാന്ധിജി അന്തരിച്ചപ്പോള് പറഞ്ഞത് നെഹ്റുവാണ്

🎐ഏറ്റവും കൂടുതല് പ്രാവശ്യം ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രസിഡന്റായ വ്യക്തി നെഹ്റുവാണ്

🎐1935 -ലെ ഗവ.ഓഫ് ഇന്ത്യാ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനെയാണ് - ശക്തിയേറിയ ബ്രേക്കുള്ളതും എഞ്ചിന് ഇല്ലാത്തതുമായ യന്ത്രം എന്നാണ്

🎐ഗാന്ധിജി തന്റെ രാഷ്ട്രീയ പിന്ഗാമിയായി പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്

🎐അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യന് പ്രധാനമന്ത്രി

🎐ദേശീയ ബാലഭവന് രൂപീകരിച്ചത് നെഹ്റുവാണ്

🎐ഇന്ത്യന് ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് നെഹ്റുവാണ്

🎐സ്വതന്ത്ര ഇന്ത്യയില് നാണയത്തില് മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി

🎐അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങള് എന്നു വിശേഷിപ്പിച്ചത് നെഹ്റുവാണ്

🎐ഇന്ത്യന് പഞ്ചവത്സര പദ്ധതിയുടെ ആവിഷ്കര്ത്താവ് നെഹ്റുവാണ്

🎐ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷന്

🎐കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്

🎐ശിവകാശിയെ കുട്ടി ജപ്പാന് എന്ന് വിശേഷിപ്പിച്ചത് നെഹ്റുവാണ്

🎐പാക്കിസ്ഥാന് സന്ദര്ശിച്ച ആദ്യത്തെ ഇന്ത്യന് പ്രധാനമന്ത്രി

🎐ഊട്ടിയെ മലകളുടെ റാണി എന്നു വിശേഷിപ്പിച്ചു

🎐എന്റെ ചിതാഭസ്മത്തില് നിന്ന് ഒരുപിടി ഗംഗാനദിയില് ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര് അധ്വാനിക്കുന്ന വയലുകളില് വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം - മരണപത്രത്തില് ഇപ്രകാരം എഴുതിയത് നെഹ്റുവാണ്

🎐 രാഷ്ട്ര ശില്പി എന്നറിയപ്പെടുന്
നത് നെഹ്റുവാണ്

🎐കൃഷി പരാജയപ്പെട്ടാല് സര്ക്കാരും രാഷ്ട്രവും പരാജയപ്പെടും എന്നു പറഞ്ഞത് നെഹ്റുവാണ്

🎐1959-ല് രാജസ്ഥാനിലെ നാഗൂരില് പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് നെഹ്റുവാണ്

🎐മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്നു വിശേഷിപ്പിച്ചു

🎐ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്

🎐ശാന്തിവനം നെഹ്റുവിന്റെ സമാധി സ്ഥലമാണ്

🎐ആധുനിക ഇന്ത്യയുടെ ശില്പി

🎐 ചാച്ചാ എന്നറിയപ്പെട്ടിരുന്ന നേതാവ് നെഹ്റുവാണ്

🎐1961-ല് ഗോവയെ പോര്ട്ടുഗീസ് ഭരണത്തില് നിന്ന് മോചിപ്പിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു

🎐ഭാര്യയുടെ ഓര്മ്മയ്ക്കായി കോട്ടിന്റെ ബട്ടണില് റോസാപ്പൂ ചൂടിയിരുന്ന നേതാവ് നെഹ്റുവായിരുന്നു.
Related Posts Plugin for WordPress, Blogger...