Monday, December 3, 2018

കലിംഗയുദ്ധം


കലിംഗയുദ്ധം


     മൗര്യ ചക്രവർത്തിയായ അശോകനും ഇ ഇന്നത്തെ ഒറീസയിലെ `കലിംഗ നാടും തമ്മിൽ നടന്ന യുദ്ധമാണ് കലിംഗയുദ്ധം ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നിൽ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ ഉണ്ടായ രക്തച്ചൊരിച്ചിലിലും ഭീകരതയിലും അസ്വസ്ഥനായ അശോകൻ അക്രമ മാർഗ്ഗം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. അശോകൻ ബി.സി 274 ൽ രാജ്യാധികാരം ഏറ്റെടുത്തെങ്കിലും അഭ്യന്തരകലാപങ്ങൾ കാരണം അദ്ദേഹത്തിന്റെ ഔപചാരികമായ കിരീടധാരണം ബി.സി 269 മാത്രമേ നിർവഹിക്കപെട്ടുള്ളു.
      മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാൽ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങൾ മഗധ കീഴടക്കിയപ്പോൾ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരിൽ ഒന്നിക്കുമെന്ന് അശോകൻ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താൻ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവർ അതിനായി ആശ്രയിച്ചിരുന്നത്. മാത്രവുമല്ല ഭൂപ്രദേശമായ കലിംഗംകൂടി ഉൾപ്പെട്ടെങ്കിൽ മാത്രമേ മൗര്യസാമ്രാജ്യം അതിൻറെ സമ്പൂർണമാകുമായിരുന്നുള്ളു. അതിനാൽ അശോകൻ യാതൊരുപ്രകോപനവും കൂടാതെ കലിംഗത്തിനെതിരായി യുദ്ധം ആരംഭിക്കുകയായിരുന്നു .അധികാരസ്ഥനായതിന്റെ 8-ആം വർഷം ബി.സി.261 ൽ അശോകൻ കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹൻ ചന്ദ്രഗുപ്ത മൗര്യൻ കലിംഗം പിടിച്ചടക്കാൻ ശ്രമിച്പരാചയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.
ഈ യുദ്ധത്തിൽ അദ്ദേഹം പരിപൂര്ണവിജയം നേടി. എങ്കിലും യുദ്ധക്കെടുതികൾ ഭീമമായിരുന്നു ഒരുലക്ഷം ജനങ്ങൾ മരിക്കുകയും ഒന്നരലക്ഷത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . അശോകന്റെ തന്നെ പതിനായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു.

          

കലിംഗയുദ്ധം

Related Posts Plugin for WordPress, Blogger...