Tuesday, August 8, 2017

ഹിരോഷിമ

ഓഗസ്റ്റ് 6
ചരിത്രത്തിൽ ഒരു കറുത്ത ഏടായി നിൽക്കുന്ന ദിവസം ......അതെ ...ലോകമാനസാക്ഷി യെ ശ്വാസം മുട്ടിച്ച അമേരിക്കൻ സാമ്രാജ്യത്വ കാട്ടാളത്തത്തിൽ ഹിരോഷിമ വെന്തുരുകിയിട്ട്  72 വർഷം പിന്നിടുകയാണ് .....
         
ജപ്പാനിലെസമുദ്രത്തോട്ചേർന്നുകിടക്കുന്ന ഒരു നഗരമാണ്  ഹിരോഷിമ.ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക്
 
അണുബോംബ് ഉപയോഗിച്ചത് ഈപട്ടണത്തിലാണ്. രണ്ടാം ലോക
മഹായുദ്ധത്തിലാണ് അമേരിക്കൻപട്ടാളം 1945 ഓഗസ്റ്റ് 6 ന്ഹിരോഷിമയിൽ ആദ്യ അണുബോംബ്പ്രയോഗിച്ചത്. അണുബോംബ് വീണമറ്റൊരു നഗരം നാഗസാക്കി ആണ്.
                           1589
ൽ സെറ്റോ ഉൾക്കടലിൽ മോറിടെറുമോട്ടോ എന്നയാളാണ്ഹിരോഷിമ അടങ്ങുന്ന ദ്വീപ്കണ്ടെത്തിയത്. 1871 ൽ ഹിരോഷിമപ്രവിശ്യയുടെ തലസ്ഥാനമായിഹിരോഷിമ മാറി.        ഹിരോഷിമയുടെചരിത്രംതിരുത്തിയെഴുതിയത്രണ്ടാംലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാനരാജ്യമായിരുന്ന ജപ്പാനെ അടിയറവ്പറയാൻ സഖ്യകക്ഷികളിൽപ്രമുഖരായിരുന്ന അമേരിക്കകണ്ടെത്തിയ അവസാനമാർഗ്ഗമായിരുന്ന അണുവായുധപ്രയോഗം .1945 ഓഗസ്റ്റ് 6-ന്പ്രയോഗിച്ച ആദ്യഅണുബോംബാലിറ്റിൽ ബോയ് ഏതാണ്ട് 2,80,000പേരുടെ മരണത്തിന് കാരണമായി.3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം  മൂലം പിൽക്കാലത്ത്മ രിച്ചതായും  കണക്കാക്കുന്നു.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...