Tuesday, December 27, 2016

സകൂൾ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്

സ്കൂൾ പാര്‍ലമെന്‍റ് ഇലക്ഷൻ
      
കുട്ടികൾക്ക് ഇലക്ഷൻ നടപടികൾ മനസ്സിലാക്കി കൊടുക്കാൻ സമ്പൂർണ്ണ ഇലക്ഷൻ സംവിധാനങ്ങളും കൂട്ടിച്ചേർത്ത് ഇലക്ഷൻ നടത്തി
·         ഇലക്ഷൻ വിജ്ഞാപനം
·         നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ
·         പ്രചരണം
·         വോട്ടെടുപ്പ്
·         സത്യപ്രതിജ്ഞ
തുടങ്ങി ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും സമ്മേളിക്കുന്നതായിരന്നു സകൂൾ ഇലക്ഷൻ.





എൻ.ആർ.ശിവരാമൻ മെമ്മോറിയൽ സ്റ്റേജ്

S. N. C. M.L. P സ്കൂൾ മാനേജർ ആയിരുന്ന നടയ്ക്കനാൽ എൻ.ആർ.ശിവരാമൻ മെമ്മോറിയൽ സ്റ്റേജ് നിർമ്മാണത്തിന് എസ്. എൻ. സി.എം.എൽ. പി സ്ക്കൂൾ അങ്കണത്തിൽ  തറക്കല്ലിട്ടു. നടയ്ക്കനാൽ കുടുംബയോഗം നിർമ്മിക്കുന്ന സ്റ്റേജിന്റെ തറക്കല്ലിടീൽകർമ്മത്തിൽ  NR നാരായണൻ , സുനീഷ് നടയ്ക്കനാൽ , സ്കൂൾ ഹെഡ്മിസ്ട്രസ്സ് P K ഹാജറ, സ്കൂൾ മാനേജർ v. N രാജപ്പൻ,റിട്ടേഡ് ഹെഡ് മാസ്റ്റർ ശങ്കരൻ , അധ്യാപകരായ ബെറ്റി അബ്രാഹം, സി.എം സുബൈർ, ദിവ്യ ഗോപി ,സീമ ഭാസ്ക്കരൻ എന്നിവരും പങ്കെടുത്തു.

           നടയ്ക്ക നാൽ കുടുംബയോഗം രക്ഷാധികാരി ആർ ശ്രീധരൻ തറക്കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.
          സ്ക്കൂളിന്റെ ഉന്നമനത്തിനും ഉയർച്ചക്കുമായി ഒരു പുരുഷായുസ്സ് മുഴുവൻ സമർപ്പിച്ച NR ശിവരാമൻ സാർ ഈ വിദ്യാലയത്തിന് നൽകിയ നിഷ്ക്കാമ കർമ്മങ്ങൾക്ക് ജഗദീശൻ പ്രതിഫലം നൽകട്ടെ !


Wednesday, December 21, 2016

http://sncmlpsneyyassery.blogspot.in/

പ്രാര്‍ത്ഥനാ ഗാനം

പ്രാര്‍ത്ഥനാ ഗാനം

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാ‍ണുമാറാകണം

നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം



വിലയിരുത്തല്‍ മാര്‍ഗ്ഗരേഖ

ശിശുദിനം 2016

ശിശുദിനം 2016





Tuesday, July 19, 2016

ചന്ദ്രദിനo 2016

ചന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്ഥാപിച്ച ക്വിസ് ബോക്സിൽ ഉത്തരങ്ങൾ നിക്ഷേപിക്കുന്ന കുട്ടികൾ........



Wednesday, July 13, 2016

Doctors day 2016


Doctors day 2016


ഡോക്റ്റേഴ്സ് ഡേ യില്‍ നന്മയുടെ പൂച്ചെണ്ടുകളുമായി നെയ്യശ്ശേരി 
എസ്.എൻസി എം എൽ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ . കരിമണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലാണ് ഡോക്റ്റേഴ്സ് ഡേ ദിനത്തില്‍ ആശംസകളുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്
പരിപാടികൾക്ക് സ്കൂൾ ഹെൽത്ത് നേഴ്സ് ഓമന ജോസഫ്, അധ്യാപകരായ ദിവ്യാ ഗോപി, പി.കെ ഹാജര എന്നിവർ നേതൃത്വം നൽകി.





Related Posts Plugin for WordPress, Blogger...