Sunday, September 24, 2017

സ്കൂള്‍ ഇലക്ഷന്‍ 2017-2018

സ്കൂള്‍ ഇലക്ഷന്‍ 2017-2018







പകരുന്ന രോഗങ്ങൾ​


പകരുന്ന രോഗങ്ങൾ​

വായുവിലൂടെ പകരുന്ന രോഗങ്ങൾ​​
————————————–
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ

​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​
————————————–
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്

​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ​
—————————————
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്

​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​
—————————————
🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​

🔻 കൊതുക് 🔻
—————————
🕊 മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി

🔻 മറ്റു ഷഡ്പദങ്ങൾ 🔻
————————————
🕊 പ്ലേഗ്——എലിച്ചെള്ള
🕊 ടൈഫസ്—പേന്,ചെള്ള്
🕊 കാലാ അസര്—സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ


ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു

──────────────────
🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).
🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
🔹പിതാവ്: കൊച്ചുവിള മാടനാശാൻ.
🔹മാതാവ്: വയൽവാരം കുട്ടിയമ്മ.
🔹ആദ്യകാല പേര്: നാണു.
🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.
🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം        ഗുഹ.
🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം                         ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം"
        ( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.
🔹കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ.
🔹ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ.
🔹1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.ഇത് പിന്നീട് അരുവിപ്പുറം                                    ക്ഷേത്രയോഗം  എന്നാക്കി.
⭕ഇത് SNDP യുടെ രൂപീകരണത്തിന് വഴിയൊരുക്കി.
🔹SNDP നിലവിലായത്: 1903 May15(1078 ധനു 23)
🔹ആദ്യ President or ആജീവനാന്ത അധ്യക്ഷൻ: ശ്രീനാരായണ ഗുരു.
🔹Vice President: Dr. പൽപു.
🔹ജന.സെക്രട്ടറി: കുമാരനാശാൻ.
🔹SNDP യുടെ ഒന്നാം വാർഷികത്തിൽ (1904) ഇറങ്ങിയ മുഖപ ത്രം:                                             വിവേകോദയം.
🔹ഇതിന്റെ പത്രാധിപർ: കുമാരനാശാൻ.
🔹SNDPയുടെ "യഥാർത്ഥ സ്ഥാപകൻ" :ഡോ.പൽപു.
🔹റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ "ഈഴവരുടെ രാഷ്ട്രീയപിതാവ് "എന്ന് വിളിച്ചു.
🔹1916 ൽ ഗുരു SNDPയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
🔹1904 ൽ ശിവഗിരി മഠം സ്ഥാപിച്ചു. ഇവിടെ വച്ച് SNDP യുടെ ആദ്യ വാർഷിക       യോഗം.
🔹1908ൽ ശാരദാമഠം ശിലാസ്ഥാപനം.
🔹1912ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ.
🔹1913ൽ ആലുവായിൽ അദ്വൈതാശ്രമം.
           ("ഓം സാഹോദര്യം സർവ്വത്ര")
🔹1914 ൽ അദ്വൈതാശ്രമത്തിൽ വച്ച് വാഗ്ഭടാനന്ദനെ കണ്ടു.
🔹1915ൽ പഴനി ക്ഷേത്ര സന്ദർശനം.
🔹1915ൽ കുമ്പള സമുദായത്തിന് വേണ്ടി സിന്ദ്വേശ്വരം ക്ഷേത്ര സ്ഥാപനം.
🔹1916 ൽ തിരുവണ്ണാമലയിൽ ചെന്ന് ഗുരു രമണമഹർഷിയെ കണ്ടു.( ഗുരു                             അങ്ങോട്ട് ചെന്ന് സന്ദർശിച്ച ഏക വ്യക്തി).
🔹രമണമഹർഷിയ്ക് വേണ്ടി ഗുരു എഴുതിയവ: നിർവൃതി പഞ്ചകം,                                മുനിപര്യ  പഞ്ചകം.
🔹1918ൽ ആദ്യ ശ്രീലങ്കൻ പര്യടനം.(ആദ്യമായി കാവി ധരിച്ചു).
🔹1919ൽ കൊളമ്പ് യാത്ര.
🔹1920ൽ കാരമുക്ക് വിളക്ക് പ്രതിഷ്ഠ.
🔹1922ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ പ്രഭാ പ്രതിഷ്ഠ. ("ഓം സത്യം ധർമ്മം ദയ           ശാന്തി")
🔹1922ൽ ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.( സംഭാഷണപരിഭാഷ:              നടരാജഗുരു).
🔲🚩1924ൽ ആലുവയിൽ സർവ്വമത സമ്മേളനം :
🔹ഇവിടെ വച്ച് ഗുരു പറഞ്ഞ പ്രസിദ്ധ വാക്കുകൾ= ☀"മതമേതായാലും,                             മനുഷ്യൻ നന്നായാൽ മതി".
             ☀"ഒരു ജാതി, ഒരു മതം, ഒരു ദൈവം..."
               ☀"വാദിക്കാനും, ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്                               സമ്മേളനം".
🔹ആലുവാസർവ്വമത സമ്മേളന അധ്യക്ഷൻ: ജസ്. സദാശിവ അയ്യർ.
🔹1925ൽ ഗാന്ധിജി ഗുരുവിനെ വർക്കലയിലെ, ഗാന്ധ്യാശ്രമം ഭവനത്തിൽ ചെന്ന്             കണ്ടു. ഒപ്പം c.രാജഗോപാലാചാരിയും. (സംഭാഷണപരിഭാഷ: N. കുമാരൻ).
🔹1925ൽ ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു.
🔹1926ൽ രണ്ടാം ശ്രീലങ്കൻ പര്യടനം.
🔹1927ൽ കളവങ്കോട് ക്ഷേത്രത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ.
           (കണ്ണാടിയിൽ "ഓം ശാന്തി" എന്ന് എഴുതി).
🔹1927ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തി ൽ ലോഹ പ്രതിഷ്ഠ നടത്തി.
🔹1927ൽ ബോധാനന്ദ സ്വാമി, ഗുരു ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രതിമ                          സ്ഥാപിച്ചു.(തലശേരിയിൽ).
🔹ഗുരു ബോധാനന്ദസ്വാമിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
🔹ശ്രീനാരായണഗുരുവിന്റെ ഉയരം കൂടിയ പ്രതിമ: കൈതമുക്ക്, Tvm.
🔹1928ൽ ജാതിരഹിത സംഘടന ലക്ഷ്യമിട്ട് ശ്രീനാരായണ സന്യാസി സംഘം                         രൂപീകരിച്ചു.
🔹ഇത് പിന്നീട് "ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് " ആയി.
🔹അവസാന നാളുകളിൽ ഗുരു വെള്ള വസ്ത്രം ധരിച്ചു.
🔹സമാധി: 1928 Sep 20, ശിവഗിരി. (1104 കന്നി 5).
🔹ഗുരു പങ്കെടുത്ത അവസാന SNDP വാർഷികയോഗം: പള്ളുരുത്തി, Ktm.
🔹ഗുരു പങ്കെടുത്ത അവസാന ചടങ്ങ്: 1928 ലെ കോട്ടയത്ത് നടന്ന SNDP വിശേഷാൽയോഗം.
🚩ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്: 1932ൽ..
🔹ഗുരുദർശനങ്ങൾ പ്രസിദ്ദീകരിച്ച പത്രം: ദീപിക.
🔹കേരളത്തിൽ ജനന-സമാധി ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട ഏക വ്യക്തി.
🔹ശ്രീനാരായണഗുരു ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം: കർണാടക.Sep 16.
🔲ദൈവദശകം സ്റ്റാമ്പ് :
🔹ഗുരു രചിച്ച 'ദൈവദശകം' കൃതി നൂറ് ഭാഷകളിലേക്ക് തർജമ ചെയ്യുന്ന ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയത്.
പ്രകാശനം :പിണറായി വിജയൻ.
🔲പ്രധാന കൃതികൾ.
🔹ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ആദ്യകൃതി).
🔹ആത്മോപദേശശതകം.
🔹ജാതിനിർണയം ("ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ).
🔹ദർശനമാല.
🔹അദ്വൈത ദീപിക.
🔹ബ്രഹ്മവിദ്യാപഞ്ചകം.
🔹മുനിപര്യപഞ്ചകം.
🔹നിർവൃതിപഞ്ചകം.
🔹ജാതിലക്ഷണം.
🔲ഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത് ;
🔹ടാഗോർ: "ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി ആരുമില്ല".
🔹അയ്യൻകാളി: " ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം"
🔹C.F.ആൻഡ്രൂസ്: "ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു.. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളും ശ്രീനാരായണഗുരു ".
🔹വിനോബഭവെ: "കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രത്യക്ഷീഭവിച്ച അഞ്ചോ, പത്തോ അവതാരമൂർത്തികളിൽ ഒരാളായി പരിഗണിക്കേണ്ട മഹാത്മാവാണ് ഗുരുദേവൻ "
🔹ഗുരുവിനെ "പെരിയസ്വാമി" എന്ന് വിളിച്ചത്: ഡോ.പൽപു.
🔹ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന വിശേഷിപ്പിച്ചത്: G. ശങ്കരകുറുപ്പ്.
🔹കുമാരനാശാന്റെ വീണപൂവ് = ഗുരുവിന്റെ രോഗാവസ്ഥ മുഖ്യവിഷയം.

Monday, September 18, 2017

അഞ്ചാം ക്ലാസ്സിലെ മലയാളം കേരളപാഠ വലി മൂന്നാമത്തെ യൂണിറ്റിലെ കാസിമിന്റെ ചെരുപ്പിന് ഒരു തുള്ളൽ ആവിഷ്കാരം

അഞ്ചാം ക്ലാസ്സിലെ മലയാളം കേരളപാഠ വലി  മൂന്നാമത്തെ യൂണിറ്റിലെ കാസിമിന്റെ ചെരുപ്പിന്  ഒരു  തുള്ളൽ ആവിഷ്കാരം




പണ്ടൊരു നാട്ടിൽ കെയ്റോ നഗരം
ഉണ്ടവിടുണ്ടൊരു അറുപിശുക്കൻ
കണ്ടാലോ അവനൊരു വികൃതൻ
ഇല്ലേയില്ലൊരു കുളിയും നനയും
സോപ്പും വെള്ളവും ചിലവായെന്നാൽ
കാശോ പോകും എന്നതുതന്നെ
ഒരു നാളെന്നോ കച്ചവടത്തേൽ
ലാഭം കിട്ടിയ ദിനമൊരു ഭൂതിയുദിച്ചു
ഒന്നുകുളിച്ചാലെന്താ
ഒന്നുകുളിച്ചാലെന്താ എന്നൊരു ഭൂതിയുദിച്ചൂ
ഉടനെ തന്നെ തന്നുടെ  പീടിക പൂട്ടി
പാദുക രണ്ടും കക്ഷത്തേറ്റി
സ്നാനഗൃഹത്തെ ലക്ഷ്യം വച്ചിത  പാഞ്ഞു


അവിടെ ചെന്നു കുളിക്കാൻ കേറി
സ്നാനഗൃഹത്തിൻ പുരതേ തന്നുടെ

 പാദുക സ്ഥാപിച്ചീടിക
സ്നാനവുമങ്ങ് തുടങ്ങി
വിസ്തരണേനയുണ്ടൊരു കുളിയുടെ
ശേഷം വന്നിത.കണ്ടൂ പാദുക
അന്ധാളിച്ചൂ  കാസീം
തന്നുടെ പാദുകമല്ലല്ലോ ഇത്


എന്തൊരു സുന്ദരമാണീ പാദൂകം
ആഹാ പളുപളെ മിന്നും
പുത്തൻ പാദുകമിതുകണ്ടൂ
സത്വരമാലോചിച്ചൂ
ദൈവം തന്നിഹ ഈപാദുകം
ഇതു ദൈവം തന്നിഹ സമ്മാനം
എന്നുടെ പാദുകമദ്ദേഹത്തെ
ശോകം ചെയ്വത് കൊണ്ടതിനാലേ
തന്നു ദൈവം മെതിയടികൾ
ഒട്ടും തന്നെ നിനച്ചീടാതെ

പാദുകമിരുവതും കാലേകേറ്റി
തന്നുടെ ഭവനം ലക്ഷ്യം വച്ചിത
മൂളിപ്പാട്ടുംംപാടി നടന്നു തുടങ്ങി


കാസീമിന്റെ ചെരുപ്പോ
ഇത് കാസീമിന്റെ ചെരുപ്പോ

അറിയേണ്ടൊരു വസ്തുവിതാണേ
പാദുകമുണ്ടുപഴക്കം കാസീമിന്നോളം
നാട്ടിൽ ഉണ്ടൊരു വാർത്താ
മാരകരോഗം വന്ന് ഭവിച്ചാ
ഉണ്ടൊരുചോദ്യം ഉടനടി
"  കാസിമിന്റെ ചെരുപ്പുകഴിച്ചോ
നിങ്ങൾ കാസിമിന്റെ ചെരുപ്പുകഴിച്ചോ
അത്രക്കുണ്ടിഹ വൃത്തീം കോലവും
കുത്താൻ ഇനിയൊരു സൂചിക്കിടമോ
കെട്ടാനൊരു നൂലിന്നിടമോ
ആപാദുക ഭാഗത്തിനി ഇല്ലേയില്ല
തേഞ്ഞു കഴിഞ്ഞൊരു തുകലതു
ലേശം ബാക്കിയുമില്ല
കൂർത്തിടുമാണികൾ കൊണ്ട് തളച്ച
പാദുകമാണികൾ കൊണ്ടന്നാല്ലേ
യമപുരി പുൽകുംസംശയമില്ല
അങ്ങനെയുള്ളൊരു പാദുകമാണേ കാസീമിന്റെ ചെരുപ്പ്


ദൈവം തന്നചെരുപ്പേയല്ലിഹ
വാസ്തവമെന്താ ണന്നിഹ
ഞാനുരചെയ്തീടാം

കാസീം നീരാടും നേരത്തുണ്ടി
ന്യായാധിപനും തന്നുടെയാഗമം
കുളിമുറിയുടയറിയിച്ചൂ
ഉടമയതുടനെ ശുചിയാക്കാനായ്
തൻ സേവകരോടരുൾ ചെയ്തു
സേവകരോ
കാസീമിന്റെ ചെരുപ്പിതു
കണ്ടുടനെ

കോരിയെടുത്തു കുപ്പയിലിട്ടൂ
ന്യായാധിപനോ വന്ന് കുളിക്കാൻ കേറും നേരും
വച്ചൊരു പാദുകമാണേ കാസീം
ഇട്ടുനടന്നൂ ഗമയിൽ പോയത്
മൂപ്പരെഃപാദുകനഷ്ടം രോഷം കേറ്റി
അരിച്ചുപെറുക്കി ഭൃത്യൻമാർ
കുന്തം കാണുവതില്ലേ
കുടമതും നോക്കുകവേണം
എന്നു നിനച്ചു നോക്കി കുപ്പയിൽ
അതിലോ കണ്ടൂ കാസീമിന്റെ ചെരുപ്പുകൾ
ഉടനടി നാട്ടിൽ  പാട്ടായി
കട്ടൂ കാസീം
കട്ടൂ കാസീം
ന്യായാധിപനുടെ പാദുകം
ഉടനടി പാവം കാസീമിന്നെ ജയിലിലടച്ചൂ
ഭാരിച്ചൊരു തുകയും പിഴയുമടച്ചൂ

അന്നൊരുനാൾ തൻ ആദ്യവുമായി

കാസീം തന്റെ ചെരുപ്പ് വെറുത്തൂ
ദേഷ്യം മൂത്തിഹ കാസിം തന്നുടെ പാദുകം
ആഞ്ഞ് വലിച്ചേറു കൊടുത്തൂ
ചെന്നത് വീണതോ
ചെന്നത് വീണതോ നൈൽനദിയിൽ


പൊടുന്നനെയൊരുനാൾ
മുക്കുവൻ വീശിയ വലയിൽ
ഭാരം തോന്നി
ആമോദത്തോടാഞ്ഞ് വലിച്ചു
കരയിൽ കേറും നേരം
കണ്ടൂ കാസീമിന്റെ ചെരുപ്പ്
കണ്ണികളറ്റൂ വലയുടെ
കോപം കൊണ്ട് ചുമന്നൂ

മുക്കുവ നവനുടെ നയനം
മുക്കുവനവനാകട്ടെ

കാസീമി ന്റെ ചെരുപ്പും പേറി
തൽക്ഷണമോടിച്ചെന്നൂ കാസീം കടയിൽ
ഏറുവലിച്ചുകൊടുത്തു പാദുകം
കുപ്പികളൌഷധ പനിനീർ
കൊണ്ടഭിഷേകിതമായി കട

സങ്കടമേറാൻ ബാക്കിയിതുണ്ടോ
നേരേ ഭവനത്തിങ്കൽ ചെന്നൂ
മാന്തിയെടുത്തൊരു കുഴിയും
അതിലേക്കിട്ടൂ മറവതു ചെയ്തു
അപ്പോളവയെ കണ്ടൊരു രിപുവാകട്ടെ
അധികാരികളോടുരചെയ്തു

നിധികിട്ടീ

കാസീമിന്നോ നിധികിട്ടി
ഉടനടി വിളിച്ചു വരുത്തീ ചോദ്യം ചെയ്തു
സത്യമിതേവം ഉരചെയ്തിട്ടും
ബോധിച്ചില്ലയീ അധികാരിക്ക്
സേവകരെത്തീ കുഴിമാന്തീ
ഭീഷണിയേഷണി മൂലം
കൈകളിലാക്കിനല്ലൊരു തുകയും
ഒഴിയാബാധയിതൊന്തൊരു കഷ്ടം


കണ്ടൊരുതോട്ടിലെറിഞ്ഞൂ പാവത്താൻ
തോട്ടിലിരുന്നൊരു ചക്രത്തിന്റെ
പല്ലുകൾകേടാക്കി
നിശ്ചലമായൊരുയന്ത്രത്തിനെ
നല്ലൊരുതുകയും ചിലവായെന്നാൽ
സമനില തെറ്റിയ കാസീം

തന്നുടെ പാദുകം ഏറുകൊടുത്തൂ

തന്നുടെ മട്ടുപാവിൽ
ഓടികേറിയ ശ്വാനൻ ഒരുവൻ
ചെരുപ്പുകടിച്ചുകളിക്കുന്നതിനിടെ
താഴേ വീണൊരു

പാവം തള്ള ശിരസേ ഗുരുതര മുറിവുണ്ടാക്കി
അവിടെയുമായിനല്ലൊരു സംഖ്യ
പരിഹാരത്തിന് തുകയേകി
ഇങ്ങനെ യിങ്ങനെ ഉണ്ടായ് പലദാരുണ സംഭവം
ചിന്തിപ്പിച്ചൂ കാസീമിന്നെയിരുത്തീ
അധികാരിക്ക് മുന്നിൽ എത്തി കാസീം
ആർത്തുവിളിച്ചൂ കരഞ്ഞു പറഞ്ഞു പാവം
“അങ്ങുന്നേ അല്ലേ എന്നുടെയങ്ങുന്നേ
ഈ പാദുകമൊന്നിതുകാരണം
വന്നുഭവിച്ചൂ അനവധി ദുഃഖം
ഞാനോ പാവം ദരിദ്രനുമായി
തെണ്ടുകമാത്രേ നിവൃത്തിയിതുള്ളൂ
അതിനാൽ അങ്ങേക്കെന്നോട്
കനിവത് വേണം
ഒന്ന് വിളമ്പരമുരചെയ്കേണം
ഈ പാദുകമുടമ കാസീമല്ല
ഇതുകാരണ മുണ്ടാകുംദുരിതമിതൊന്നും
കാസീമുത്തരവാദിയുമല്ല
ഇത്തരമുരചെയ്വതു ശേഷം

സത്വര തന്നുടെ പാദുക മവിടെയിട്ടു
നൊട്ടോട്ടമതോടി കാസീം
പാവം കാസീം കണ്ടതുമില്ല
മറ്റുള്ളവരുടെ
പരിഹാസച്ചിരി
 അല്ലേ കുട്ടികൾ

അല്ലേ കുട്ടികൾ

നിങ്ങളറിഞ്ഞീടുക

ധൂർത്തും പിശുക്കും
ഒരുപോലുള്ളൊരു

വ്യാധിയിതാണേ
മിതവ്യയ ജീവിതം
ശീലിച്ചീടുകയാണേ ൽ
സുഖമേ സന്തോഷത്തൊടു ജീവിച്ചീടാം
അല്ലേ സ്വസ്ഥതകിട്ടില്ലീ ലോകത്തും പരലോകത്തും

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
അച്യുതനെ  അരവിന്ദാക്ഷാ  ജയ

അക്കടൽ വർണ്ണാ ശരണം ശരണം
                                                                                       -ഷീജു ജോയ്, ആറ്റിങ്ങൽ
Related Posts Plugin for WordPress, Blogger...