കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948
ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
# 52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 52 - സെന്റ് തോമസ് ഇന്ത്യൻ ക്രൈസ്തവ സഭ സ്ഥാപിച്ചു
# 52 - സെന്റ് തോമസ് ഏഴര പള്ളികൾ സ്ഥാപിച്ചു
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - ചരിത്ര പ്രസിദ്ധമായ കൂനന്‍ കുരിശ് സത്യം (ഇന്ത്യയിലെ ആദ്യ സ്വാതന്ത്രസമരം)
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1806 - ആർത്താറ്റ് പടിയോല
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1811 - ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പുറത്തിറക്കി
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1815 - കോട്ടയം പഴയ സെമിനാരി (പഠിത്ത വീട്) സ്ഥാപിച്ചു
# 1815 - കേരളത്തിലെ ആദ്യ ഇംഗ്ലീഷ് വിദ്യാഭ്യാസം പഴയ സെമിനാരിയിൽ ആരംഭിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1836 - മാവേലിക്കര പടിയോല
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1912 - കിഴക്കിന്റെ കാതോലിക്കേറ്റ് ഭാരതത്തിൽ സ്ഥാപിച്ചു
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1934 - ഭാരതത്തിൽ ക്രൈസ്തവ സഭാ ഭരണഘടന (മലങ്കര സഭാ ഭരണഘടന) നിലവിൽ വന്നു
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1947- ഭാരതം സ്വതന്ത്രമായി
# 1947- പരിശുദ്ധ പരുമല തിരുമേനിയെ ഭാരതത്തിന്റെ പ്രഥമ പരിശുദ്ധനായി സുന്നഹദോസ് പ്രഖ്യാപിച്ചു
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രിസഭ നിലവിൽ വന്നു.