Monday, December 3, 2018

കലിംഗയുദ്ധം


കലിംഗയുദ്ധം


     മൗര്യ ചക്രവർത്തിയായ അശോകനും ഇ ഇന്നത്തെ ഒറീസയിലെ `കലിംഗ നാടും തമ്മിൽ നടന്ന യുദ്ധമാണ് കലിംഗയുദ്ധം ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നിൽ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ ഉണ്ടായ രക്തച്ചൊരിച്ചിലിലും ഭീകരതയിലും അസ്വസ്ഥനായ അശോകൻ അക്രമ മാർഗ്ഗം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. അശോകൻ ബി.സി 274 ൽ രാജ്യാധികാരം ഏറ്റെടുത്തെങ്കിലും അഭ്യന്തരകലാപങ്ങൾ കാരണം അദ്ദേഹത്തിന്റെ ഔപചാരികമായ കിരീടധാരണം ബി.സി 269 മാത്രമേ നിർവഹിക്കപെട്ടുള്ളു.
      മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാൽ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങൾ മഗധ കീഴടക്കിയപ്പോൾ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരിൽ ഒന്നിക്കുമെന്ന് അശോകൻ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താൻ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവർ അതിനായി ആശ്രയിച്ചിരുന്നത്. മാത്രവുമല്ല ഭൂപ്രദേശമായ കലിംഗംകൂടി ഉൾപ്പെട്ടെങ്കിൽ മാത്രമേ മൗര്യസാമ്രാജ്യം അതിൻറെ സമ്പൂർണമാകുമായിരുന്നുള്ളു. അതിനാൽ അശോകൻ യാതൊരുപ്രകോപനവും കൂടാതെ കലിംഗത്തിനെതിരായി യുദ്ധം ആരംഭിക്കുകയായിരുന്നു .അധികാരസ്ഥനായതിന്റെ 8-ആം വർഷം ബി.സി.261 ൽ അശോകൻ കലിംഗം ആക്രമിച്ചു .ഇതിനു മുമ്പ് അശോകന്റെ പിതാമഹൻ ചന്ദ്രഗുപ്ത മൗര്യൻ കലിംഗം പിടിച്ചടക്കാൻ ശ്രമിച്പരാചയപ്പെട്ടിരുന്നു. ദയാ നദിക്കു സമീപത്തായാണ് അശോകന്റെ സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടിയത്.
ഈ യുദ്ധത്തിൽ അദ്ദേഹം പരിപൂര്ണവിജയം നേടി. എങ്കിലും യുദ്ധക്കെടുതികൾ ഭീമമായിരുന്നു ഒരുലക്ഷം ജനങ്ങൾ മരിക്കുകയും ഒന്നരലക്ഷത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . അശോകന്റെ തന്നെ പതിനായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. യുദ്ധാവസാനം ദയാ നദി ചുവന്നൊഴുകി എന്ന് പറയപ്പെടുന്നു.

          

കലിംഗയുദ്ധം

Thursday, November 22, 2018

ശിശുദിനം 2018

ശിശുദിനം 2018





       

                                               VIDEO

Friday, November 2, 2018

HELLO ENGLISH

HELLO ENGLISH





നക്ഷത്ര വനം ഉത്ഘാടനം

    നക്ഷത്ര വനം  ഉത്ഘാടനം   

    നെയ്യശ്ശേരി : എസ് എന്‍ സി എം എല്‍ പി സ്കൂളില്‍ ജൈവ വൈവിദ്ധ്യ പാര്‍ക്കിന്‍റെ ഭാഗമായി നക്ഷത്ര വനം നിര്‍മ്മിച്ചു. നക്ഷത്ര വനത്തിന്‍റെ ഉത്ഘാടനം പി.റ്റി.എ  പ്രിസി ഡന്റ്റ് ശ്രീ ; ബോബി ജോര്‍ജ്ജ് ഉം  എം .പി .റ്റി. എ ചെയര്‍ പേഴ്സണ്‍ ശ്രീമതി : ദീപ ബിജുവും ചേര്‍ന്ന് നിര്‍വഹിച്ചു .








Monday, October 29, 2018

കേരളം - അടിസ്ഥാന വിവരങ്ങൾ :-



കേരളം - അടിസ്ഥാന വിവരങ്ങൾ :-

    1 കേരളത്തിന്‍റെ വിസ്തീർണ്ണം?

    Ans : 38863 ച.കി.മി

    2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

    Ans : 152

    3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

    Ans : 941

    4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?

    Ans : 21

    5 കേരളത്തിൽ താലൂക്കുകൾ?

    Ans : 75

    6 കേരളത്തിൽ കോർപ്പറേഷനുകൾ?

    Ans : 6

    7 കേരളത്തിൽ നഗരസഭകൾ?

    Ans : 87

    8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

    Ans : 140

    9 കേരളത്തിൽ നിയമസഭാഗങ്ങൾ?

    Ans : 141

    10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

    Ans : 14

    11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

    Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)

    12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

    Ans : 20

    13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

    Ans : 2 (ആലത്തൂർ മാവേലിക്കര)

    14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

    Ans : 9

    15 കേരളത്തിൽ തീരദേശ ദൈർഘ്യം?

    Ans : 580 കി.മീ.

    16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

    Ans : 9

    17 കേരളത്തിൽ ആകെ നദികൾ?

    Ans : 44

    18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

    Ans : 41

    19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

    Ans : 3 (കബനി ഭവാനി പാമ്പാർ )

    20 കേരളത്തിൽ കായലുകൾ?

    Ans : 34

    21 കേരളത്തിൽ ആയുർദൈർഘ്യം?

    Ans : 73.8 വയസ്സ്

    22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

    Ans : പാലക്കാട്

    23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

    Ans : വയനാട്

    24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

    Ans : വയനാട്

    25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

    Ans : ആലപ്പുഴ

    26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

    Ans : എരണാകുളം

    27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

    Ans : ഇടുക്കി

    29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്

    31 കേരളത്തിൽ ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ട് കായൽ (2051 Kന2)

    32 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട

    33 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

    Ans : പൂക്കോട്ട് തടാകം -വയനാട്

    34 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : പൂക്കോട്ട് തടാകം

    35 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

    Ans : പോത്തുകൽ - മലപ്പുറം

    36 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

    Ans : വലവൂർ - ത്രിശൂർ

    37 ഏറ്റവും ചെറിയ താലൂക്ക്?

    Ans : കുന്നത്തൂർ

    38 കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?

    Ans : കാസർഗോഡ്

    39 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

    Ans : ആലപ്പുഴ

    40 കൂടുതൽ കടൽത്തിരമുള്ള ജില്ല?

    Ans : കണ്ണൂർ

    41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

    Ans : കേരളം (2016 ജനുവരി 13 )

    42 കുറവ് കടൽത്തിരമുള്ള ജില്ല?

    Ans : കൊല്ലം

    43 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

    Ans : ജി- ടാക്സി (ജെൻഡർ ടാക്സി)

    44 കേരളത്തിൽ ഒദ്യോഗിക മൃഗം?

    Ans : ആന

    45 കേരളത്തിൽ ഒദ്യോഗിക പക്ഷി?

    Ans : മലമുഴക്കി വേഴാമ്പൽ

    46 കേരളത്തിൽ ഒദ്യോഗിക മത്സ്യം?

    Ans : കരിമീൻ

    47 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

    Ans : തെങ്ങ്

    48 കേരളത്തിൽ ഒദ്യോഗിക പുഷ്പം?

    Ans : കണിക്കൊന്ന

    49 കേരളത്തിൽ ഒദ്യോഗിക പാനീയം?

    Ans : ഇളനീർ

    50 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

    Ans : നെടുമുടി (ആലപ്പുഴ)

    51 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

    Ans : ചെങ്ങന്നൂർ

    52 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

    Ans : കരിവെള്ളൂർ (കണ്ണൂർ)

    53 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

    Ans : തൃപ്പൂണിത്തറ

    54 കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

    Ans : ഗുരുവായൂർ

    55 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

    Ans : കോഴിക്കോട്

    56 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

    Ans : മല്ലപ്പള്ളി

    57 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

    Ans : തൃശ്ശൂർ

    58 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം

    59 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

    Ans : എറണാകുളം /

    60 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

    Ans : പാലക്കാട്

    61 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    62 മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

    Ans : മലപ്പുറം

    63 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

    Ans : എണാകുളം

    64 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

    Ans : ത്രിശ്ശൂർ

    65 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

    Ans : കാസർകോട്

    66 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)

    67 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

    Ans : വളപട്ടണം ( കണ്ണൂർ)

    68 കേരളത്തിലെ ഏക കന്റോൺമെന്റ്?

    Ans : കണ്ണൂർ

    69 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

    Ans : 2 ( തിരുവനന്തപുരം ;പാലക്കാട്)

    70 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    71 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു

    72 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം

    73 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

    Ans : രാംദുലാരി സിൻഹ

    74 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

    Ans : ഷീലാ ദീക്ഷിത്

    75 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്

    76 ആദ്യ മലയാളി വനിതാ ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി

    77 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ

    78 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി

    79 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ

    80 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965

    81 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982

    82 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ

    83 കേരള സംസ്ഥാനം നിലവിൽ വന്നത്?

    Ans : 1956 നവംമ്പർ 1

    84 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

    Ans : 5

    85 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

    Ans : 22

    86 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

    Ans : 13

    87 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 2 .76%

    88 കേരളത്തിൽ സത്രീ പുരുഷ അനുപാതം?

    Ans : 1084/1000

    89 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

    Ans : കണ്ണൂർ

    90 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

    Ans : ഇടുക്കി

    91 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    Ans : കേരളം

    92 കേരളത്തിൽ സാക്ഷരതാ നിരക്ക്?

    Ans : 93.90%

    93 കേരളത്തിൽ ഏറ്റവും വലിയ ജില്ല?

    Ans : പാലക്കാട്

    94 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ

    95 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

    Ans : മലപ്പുറം

    96 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

    Ans : വയനാട്

    97 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

    Ans : 3

    98 കേരളത്തിൽ ജനസാന്ദ്രത?

    Ans : 860 ച.കി.മി.

    99 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?

    Ans : തിരുവനന്തപുരം ( 1509/ച. കി.മി.

    100 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

    Ans : മലപ്പുറം

 101 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

Ans : പത്തനംതിട്ട

102 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

Ans : കേരളം

103 കേരളത്തിൽ നീളം കൂടിയ നദി?

Ans : പെരിയാർ

104 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

Ans : നെയ്യാറ്റിൻകര

105 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

Ans : മഞ്ചേശ്വരം

106 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

Ans : തിരുവനന്തപുരം

107 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

Ans : കാസർഗോഡ്

108 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

Ans : തലപ്പാടി

109 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

Ans : കളയിക്കാവിള

110 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

Ans : മഞ്ചേശ്വരം പുഴ (16 കി.മീ)

111 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

Ans : നെയ്യാർ

112 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans : ആനമുടി (2695 മീ)

113 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Ans : മീശപ്പുലിമല

114 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

Ans : പത്തനംതിട്ട

115 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

Ans : തിരുവനന്തപുരം

116 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

Ans : തിരുവനന്തപുരം

117 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

Ans : തിരുവനന്തപുരം

118 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

Ans : തിരുവനന്തപുരം

119 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

Ans : തിരുവനന്തപുരം

120 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

Ans : നെയ്യാറ്റിൻകര

Friday, October 12, 2018

Simple Commands and Instructions used in the Class Room

*Simple Commands and Instructions used in the Class Room*


Good Morning, Children
Good Morning, Sir/Madam
Stand up
Sit down
Please sit down
Come here
Bring your English work book
Open your book at page no 25
Raise your hand
Look here
Look at the black board
Please listen to me carefully
Listen to the story
Please keep quiet
Don’t make a noise
Copy this line (sentence) in your exercise book
Show me your book
read aloud
Read silently
Stand in a row
Sit in a first row
Please say it again
Say it again
Say answer
Take this as home work
Read this para
Stop writing
Come and meet me after the class
Read this para one after another
Come near
Write quickly
Say it loudly after me
Write the data on the black board
Please write your name on your paper
Stand beside me
Come inside
Go to your class rooms
Don’t say it after me
Note this down
Say answer to this question
Come and meet me again
Write with pencil
Go and ask your English teacher
Write with a pen
Sit here
Stand here
Don’t sit here
Say it after me
Avoid eating in the class
Let him say first
Call her
Wait here untile the class is over
Time is up
Introduce me to her
Follow me/come with me
Ask him / her name
Time is up
Introduce me English
Say it aloud
Don’t say all together
Don’t answer all together
Close your book
Pick up your pencil
Put down your pencil
Go to the black board
Open the door
Close the door
Shut the window
Go back to your seat
Show your copy writing note book
Take out your English note books
Write down
Please listen to him / her
Let me say first
Walk back to your seat
Walk to the door
Tack a sheet of paper
Open your work book at page no.13
Please pay your attention
Clean the black board
Close your books, you may go home
Give back your answer papers
Stop talking
Let us stop the lesson here
Do your home work at home
Read this paragraph one after another
Stop doing that
Don’t stand here
Wait here
Take it
Wait out side
Get ready / be ready
Go at once
Get out
Get in
Don’t write
Don’t go
Try again
Bring work books tomorrow
Please come back
Say your names / numbers for attendance
Let me see
Fetch (bring) me a glass of water
Keep everything ready
Wake me up at 5o clock
Move a little bit
Don’t move
Don’t forget
Come after wards
Don’t say like that
Do your own work
Come back soon
Stay here
Respect your parents / elders
Switch on the light
Switch off the light
Go back
Remind me about it tomorrow
Don’t be late
Write with a red pen
Don’t copy others
Go and come
Go and blow your nose
Brush your teeth
Don’t stand there
Don’t waste your time
Take relax for some time
Keep them orderly
Read the sentences carefully
See how to write / read / say
See (meet) me on Sunday
Shut your mouth first
Tell him to come here
Wash your hands
Underline the words with pencil
Tell her, It is very urgent
Tell her, I am very much thankful
Tell me what happened actually
Put it on paper / table
Just listen
Move aside
Move ahead
Come forward
Leave it
stretch your hand
Don’t stand under the trees
Come to me
All girls go to Manoj  sir
Go through the lessons
Look at the contents page
Show me your home work one after another
Now let us speak English for 10 minutes
Give him a big hand
Go to the tap and wash your face
Listen to me, you will be here at 9.30 A.M tomorrow
Carry on
Don’t worry
As it is ----
At any time
Now it is about 10o clock
By name
As you like
No one knows
Nothing to say
Listen what I say ---
Have a little patience
Give some water to drink
Ask him
Go to bed
For each a mistake
Let us begin
Write quickly
Come to Point
Think before you speck
Day after Yesterday
Day after tomorrow
Go ahead
Don’t distrub me
Come in time
Come here on time
Well said
As usual
On your request
Don’t go any where
Speak loudly
Can you speak English to me
No, thanks
Come on
Switch on the fan
Switch off the fan
Stop
Stop here
Comb your hair
sign here
Get lost
Be good
Be silent
Get up
Get out
Get in
Shut up
I know
I don’t know
try again
Please remind me
Let Ravi come
Let him go
Now and then
Don’t be silly in the class
Put everything in order
Don’t come late to school
Talk politely
Follow me
Keep it with you.
Come and have your meal
Don’t wander the varandas
Convey the news to other
Observe carefully
Omit this lesson
Try to come in time
Never speak to me like that
you, come here
Name some flowers
Don’t call names
Take it easy
Tell me
Please be seated
Hello Rani, please open the English work book, see/(look at) page no.11
Geeta come here and erase the black board
Children, please trace and copy the words in page no.41
Ravi, please read these words
Mani, you go and touch the window
Sandhya, please clean here
Close your eyes
Raise your hands
Go to the play ground
Please go and get some water
Reapeat it
Listen, watch, look, write, copy, trace
Do your home work at home
o.k. fine
bye
Take care
See you
Have a good day
Have a nice time
Best of luck
Please sorry
Well done
All the best
Congratulations
I am very sorry
Very good
Excellent
Keep it up
Wish you a happy vinayaka chavithi
Wish you speedy recovery
Wish you all success
Wish you a happy new year
Clean the board
All right you must not be late again
O.k. you will have to bring it tomorrow
Don’t do that
Stop that
Be silent
Time is up, close your books, you may go home
Give back your answer papers
Please write your names on your papers
Put you work on my desk
Keep the your papers on the table
Don’t forget to bring the fee
Don’t worry about it
Never mind
Cheer up
Be happy
You are write
Exactly
That is right
Absolutely
Definitely
  draw a line, on the black board
Give her space
Give the boy a pen
Give the pencil to the girl
You tell mala to come here
Check your mistakes
Don’t disperse answers
Don’t exchange answers
Go in a line
Stand in a line
Form in a group
Come to me
 Tie your papers
Has he gone?
Don’t call her by her name
Don’t see bad
Don’t listen bad
Don’t say bad...

സസ്യങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്‍

സസ്യങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കടങ്കഥകള്‍ 

അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.

കുരുമുളക് •

അകം എല്ലും തോലും പുറം പൊന്ത പൊന്തം.

വൈക്കോൽത്തുറു

അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.

മത്തത്തണ്ട്.

അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.

ഇടിവെട്ടി കൂൺ മുളയ്ക്കുക

അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.

മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.

അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.

കുരുമുളക്

അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.

ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.

അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.

ചക്ക

അടി പാറ, നടു വടി, മീതെ കുട.

ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.

അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.

പുളിമരം

അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.

തെങ്ങും തെങ്ങിൻപൂക്കുലയും

അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.

വെള്ളില

അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.

കവുങ്ങ്

ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം

ആമ്പൽപ്പൂവ്

ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.

പുളിമരം

ആയിരം കിളിക്ക് ഒരു കൊക്ക്.

വാഴക്കൂമ്പ്

ആയിരം തത്തയ്ക്ക് ഒരു കൊക്ക്.

വാഴക്കുല

ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.

കുന്നിക്കുരു

ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.

മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)

ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.

തെങ്ങ് • തെങ്ങ്, കവുങ്ങ്, പന, കൂണ്, ചേന എന്നീ ഉത്തരങ്ങളും ശരിയാണ്. ഈ വൃക്ഷങ്ങളുടെ മുകളറ്റത്തു മാത്രമേ ഇലകളുള്ളു. മറ്റ് ഭാഗങ്ങൾ നഗ്നമാണ്.

എന്നെ തൊട്ടാൽ തൊടുന്നവൻ നാറും.

ചന്ദനം

ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.

ആലില

ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.

അടയ്ക്ക

ഒരു കുന്തത്തിന്മേൽ ആയിരം കുന്തം.

തേങ്ങോല

കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.

കറിവേപ്പില • എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ

കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.

തേങ്ങ

കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.

തേങ്ങ

കാൽ കറുപ്പും മുക്കാൽ ചുവപ്പും.

കുന്നിക്കുരു

കാള കിടക്കും കയറോടും.

മത്തൻ

കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കായ്ച്ചു.

വെള്ളരിക്ക

ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി.

പറങ്കിമാങ്ങ

ചെടിയാൽ കായ, കായയിൽ ചെടി.

കൈതച്ചക്ക

ചെപ്പുനിറച്ചും പച്ചയിറച്ചി.

കപ്പ

ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി.

കുരുമുളക്

തല വട്ടിയിൽ, തടി തൊട്ടിയിൽ.

നെല്ല്

തേൻകുടത്തിലൊറ്റക്കണ്ണൻ.

ചക്കക്കുരു

തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.

ചേന

തൊട്ടാൽ പിണങ്ങും ചങ്ങാതി.

തൊട്ടാവാടി

തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി.

കൈതച്ചക്ക

നിലം കീറി പൊന്നെടുത്തു.

മഞ്ഞൾ

മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.

നെല്ലും വൈക്കോലും

മണ്ണിനടിയിൽ പൊന്നമ്മ.

മഞ്ഞൾ

 വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.

തേങ്ങ

മുക്കണ്ണൻ ചന്തയ്ക്ക് പോയി.

തേങ്ങ

മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.

റോസാപുഷ്പം

മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.

പാവയ്ക്ക

മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.

ചക്ക

മുമുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.

വാഴക്കുല. 

Wednesday, October 10, 2018

രേണുക , മുരുകൻ കാട്ടാക്കട


രേണുക

     

രേണുകേ നീ രാഗരേണു കിനാവിന്റെ,
നീലകടമ്പിന്‍ പരാഗരേണു
പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍,
നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

രേണുകേ നാം രണ്ടുമേഘശകലങ്ങളായ്
അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്തു
വിരഹ മേഘ ശ്യാമ ഘനഭംഗികള്‍

പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
ഒഴുകി അകലുന്നു നാം പ്രണയശൂന്യം.
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.
എന്നങ്കിലും വീണ്ടും എവച്ചങ്കിലും
കണ്ടുമുട്ടാമന്ന വാക്കുമാത്രം.
നാളെ പ്രതീക്ഷകള്‍ കുങ്കുമപൂവായ്
നാം കടംകൊള്ളുന്നതിത്രമാത്രം.

രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണു നമ്മളില്‍
നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ....

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം
എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്നു നാം

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ്
നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ്

പകലുവറ്റി കടന്നുപോയ് കാലവും
പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ?

ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്കു
ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍
ക്ഷിണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ......
                                                      -    മുരുകൻ കാട്ടാക്കട-

Thursday, September 6, 2018

നക്ഷത്രങ്ങളുടെ വൃക്ഷങ്ങള്‍

നക്ഷത്രങ്ങളുടെ  വൃക്ഷങ്ങള്‍

ആരോഗ്യ ബോധവത്കരണ സെമിനാര്‍

ആരോഗ്യ ബോധവത്കരണ സെമിനാര്‍
കരിമണ്ണൂര്‍  ഹെല്‍ത്തിലെ സോജന്‍ സാറും നൗഷാദു സാറും കുട്ടികള്‍ക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ നടത്തി..

നൗഷാദ് സാറിന്‍റെ ക്ലാസ്സ്‌

സോജന്‍ സാര്‍ ക്ലാസ്സ്‌ നയിക്കുന്നു.



Friday, August 10, 2018

കാർഷിക ക്വിസ്

കാർഷിക ക്വിസ്..




1) കർഷകന്റെ മിത്രം – മണ്ണിര
2) കർഷകന്റെ മിത്രമായ പാമ്പ് – ചേര
3) കർഷകന്റെ മിത്രമായ പക്ഷി – മൂങ്ങ
4) പ്രകൃതിയുടെ തോട്ടി – കാക്ക
5) പ്രകൃതിയുടെ കലപ്പ – മണ്ണിര
6) ഭീകര മത്സ്യം – പിരാന
7 ) ഫോസിൽ മത്സ്യം – സീലാകാന്ത്
8 ) മരം കയറുന്ന മത്സ്യം – അനാബസ്
9 ) പാവപ്പെട്ടവന്റെ മത്സ്യം -ചാള
10) സസ്യഭോജിയായ മത്സ്യം – കരിമീൻ
11 ) ചിരിക്കുന്ന മത്സ്യം – ഡോൾഫിൻ
12 ) മരുഭൂമിയിലെ കപ്പൽ – ഒട്ടകം
13 ) ടിബറ്റൻ കാള -യാക്ക്
14) മരുഭൂമിയിലെ എഞ്ചിനീയർ – ബീവർ
15) പാമ്പുതീനി – രാജവെമ്പാല
16) പക്ഷികളുടെ രാജാവ് – കഴുകൻ
17)ജ്ഞാനത്തിന്റെ പ്രതീകം – മൂങ്ങ
18 ) പറക്കും കുറുക്കൻ – വവ്വാൽ
19 ) സമാധാനത്തിന്റെ പ്രതീകം – പ്രാവ്
20) പറക്കുന്ന സസ്തനി- വവ്വാൽ
21 ) വിഡ്ഡി പക്ഷി – താറാവ്
22) അന്റാർട്ടികയിലെ യതികൾ – പെൻഗ്വിൻ
23) കാട്ടിലെ മരപ്പണിക്കാർ – മരംകൊത്തി
24 ) സമയമറിയിക്കുന്ന പക്ഷി – കാക്ക
25 ) അലങ്കാര മത്സ്യങ്ങളുടെ റാണി – ഏയ്ഞ്ചൽ ഫിഷ്
26) മാവിനങ്ങളുടെ രാജാവ് – അൽഫോൺസ
27) ആന്തൂറിയങ്ങളുടെ റാണി – വാറോ ക്വിയനം
28) ഹെലികോപ്റ്റർ പക്ഷി – ആകാശക്കുരുവികൾ
29) ഔഷധ സസ്യങ്ങളുടെ മാതാവ് – തുളസി
30 ) ഓർക്കിഡുകളുടെ റാണി – കാറ്റ് ലിയ
31) ചൈനീസ് റോസ് – ചെമ്പരത്തി
32) ബാച്ചിലേഴ്സ് ബട്ടൺ – വാടാമല്ലി
33) പാവപ്പെട്ടവന്റെ തടി -മുള
34) ഇന്ത്യയുടെ ഇന്തപ്പഴം – പുളി
35 ) പ്രകൃതിയുടെ ടോണിക്ക് – ഏത്തപ്പഴം
36 ) തവിട്ട് സ്വർണ്ണം – കാപ്പി
37) ചൈനീസ് ആപ്പിൾ – ഓറഞ്ച്
38) പാവപ്പെട്ടവന്റെ ആപ്പിൾ - തക്കാളി
39) ഫോസിൽ സസ്യം – ജിങ്കോ
40) ഇന്ത്യൻ ഫയർ – അശോകം
41) സ്വർഗ്ഗീയ ഫലം – കൈതച്ചക്ക
42) സ്വർഗ്ഗീയ ആപ്പിൾ – നേന്ത്രപ്പഴം
43) മാവിനങ്ങളുടെ റാണി – മൽഗോവ
44) ഫലങ്ങളുടെ രാജാവ് – മാമ്പഴം
45 ) പഴവർഗ്ഗങ്ങളിലെ റാണി – മാംഗോസ്റ്റിൽ
46) പുഷ്പ റാണി – റോസ്
47 ) സുഗന്ധദ്രവ്യങ്ങളുടെ റാണി – അത്തർ
48) സുഗന്ധവ്യജ്ഞനങ്ങളുടെ റാണി – ഏലം
49) സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് – കുരുമുളക്
50 ) പച്ചക്കറികളുടെ രാജാവ് – പടവലങ്ങ
51) കിഴങ്ങുവർഗ്ഗങ്ങളുടെ റാണി – ഗ്ലാഡിയോലസ്
52 ) അലങ്കാര മത്സ്യങ്ങളുടെ റാണി – ഏയ്ഞ്ചൽ ഫിഷ്
53) കാട്ടുമരങ്ങളുടെ ചക്രവർത്തി – തേക്ക്
54) ഇന്ത്യൻ ടെലിഗ്രാഫ് ചെടി – രാമനാഥപച്ച
55) ബഹു നേത്ര – കൈതച്ചക്ക
56) പച്ച സ്വർണ്ണം – വാനിലാ, തേയില
57) ഹരിത സ്വർണ്ണം – മുള
58) നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം -കശുവണ്ടി
59) നാണ്യവിളകളിൽ കറുത്ത സ്വർണ്ണം – കുരുമുളക്
60 ) പാഴ് ഭൂമിയിലെ കല്പവൃക്ഷം -കശുമാവ്
61) സമാധാനത്തിന്റെ വൃക്ഷം – ഒലിവ് മരം
62 ) കല്പവൃക്ഷം – തെങ്ങ്
63) ആലപ്പി ഗ്രീൻ – ഏലം
64 ) ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം – തെങ്ങ്
65) മഹാ ഔഷധി – ഇഞ്ചി
66) ബർമുഡ് ഗ്രാസ്-കറുകപ്പുല്ല്
67) ജമൈക്കൻ പെപ്പർ -സർവ്വ സുഗന്ധി
68) പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം)- ഫംഗസ്
69) മാംസ്യ സംരഭകൻ – പയറുവർഗ്ഗ സസ്യങ്ങൾ

Monday, August 6, 2018

സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികള്‍ക്ക്



സ്നേഹം നിറഞ്ഞ അധ്യാപകരെ , പ്രിയ കൂട്ടുകാരെ ,
          ജീവനുതുല്യം നാം സ്നേഹിക്കുന്ന നമ്മുടെ നാടിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലാണല്ലോ നാം ഉള്ളത് . കുട്ടികളായ നമ്മെ സംബന്ധിച്ച് ഓരോ സ്വാതന്ത്ര്യ ദിനങ്ങളും നമ്മുടെ ഉത്തരവാദിത്തങ്ങളെ പറ്റിയും കടമകളെ പറ്റിയുമാണ് നമ്മോടു സംസാരിക്കുന്നത്.
      നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ പണയപ്പെടുത്തി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തോട് പടവെട്ടി നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തെ വരും തലമുറക്ക് കൂടെ കൈമാറാന്‍ നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ മുഴുവന്‍ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കപ്പെടുന്ന നവലോക ക്രമത്തില്‍ കുട്ടികളായ നാം ബോധവാന്മാരാകണം. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ മതത്തിന്‍റെ പേരില്‍ , ജാതിയുടെ പേരില്‍ പരസ്പരം കലഹിക്കാതെ ഏകോദര സഹോദരങ്ങളെ പോലെ നാം ജീവിക്കണം . ഹിന്ദുവും മുസല്‍മാനും തോളോടു തോള്‍ ചേര്‍ന്ന് പടവെട്ടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം. ദേശീയഗാനത്തേയും, ദേശിയപതാകയേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം 
            ഈ സ്വാതന്ത്ര്യ ദിനം തിരിച്ചറിവിന്‍റെയും , പുനര്‍ വിചിന്തനത്തിന്‍റെയും  ദിനമാകട്ടെ എന്ന് ആശംസിച്ച് നിര്‍ത്തുന്നു. 

                നന്ദി.............. നമസ്ക്കാരം ..........

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് പവര്‍ പോയിന്‍റ്


സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  ക്വിസ് പവര്‍ പോയിന്‍റ്



Sunday, July 8, 2018

ബഷീര്‍ ദിനാചരണം

ബഷീര്‍ ദിന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ
 ഹരിപ്രിയ ബിജു 


Friday, June 22, 2018

കുട്ടികളിലെ പഠനവൈകല്യം

കുട്ടികളിലെ പഠനവൈകല്യം എങ്ങനെ കണ്ടെത്താം?



                അവ പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം ?
” എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് ശ്രദ്ധയോടെ പഠിക്കാന്‍ സാധിക്കുന്നില്ല. പാഠഭാഗങ്ങളെല്ലാം വളരെ പെട്ടെന്നാണ് മറന്നുപോവുന്നത്. ഗുണനവും ഹരണവും എങ്ങനെയെന്ന് പോലും അവനറിയില്ല”.
മകന്റെ ഈ അവസ്ഥയില്‍ അജീഷിന്റെ അമ്മ വളരെ ദുഃഖിതയാണ്. മൂന്നാം ക്ലാസ് വരെ പഠിക്കാന്‍ വളരെ മിടുക്കനായിരുന്ന കുട്ടിക്ക് പിന്നെന്താണ് സംഭവിച്ചത് ? അജീഷിന്റെ അമ്മ മാത്രമല്ല, പല മാതാപിതാക്കളും നേരിടുന്ന ഒരു അവസ്ഥയാണിത്.
സാധാരണയായി കുട്ടികള്‍ക്കുണ്ടാവുന്നൊരു പ്രശ്നമാണ് പഠനവൈകല്യം. ഇതിന്റെ ആരംഭത്തില്‍ മാതാപിതാക്കളില്‍ പലരും കരുതുന്നത് കുട്ടിയുടെ ബുദ്ധിക്കുറവും മടിയും കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാവുന്നതെന്നാണ്.
എന്നാല്‍ പലപ്പോഴും കാരണം ഇതാവണമെന്നില്ല. കാരണമറിയാതെ കുട്ടികളെ ശാസിച്ചാല്‍ അത് ചെന്നെത്തുന്നത് വലിയ വിപത്തുകളിലേക്കാവും

*എങ്ങനെ തിരിച്ചറിയാം ?*


സാധാരണകുട്ടികള്‍ക്ക് മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ അസാമാന്യമായ ബുദ്ധിസാമര്‍ത്ഥ്യമുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം.
ഇത് പല മാതാപിതാക്കള്‍ക്കും പ്രാരംഭത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. പഠനത്തില്‍ പിന്നോക്കമെങ്കിലും ചില കുട്ടികള്‍ പാഠ്യേതര വിഷയങ്ങളില്‍ വളരെ മികവ് പുലര്‍ത്താറുണ്ട്.
പഠനവൈകല്യമുള്ള കുട്ടികളുടെ കൈയക്ഷരത്തില്‍ നിന്നും അവരുടെ നിലവാരം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാം. എഴുതാനുപയോഗിക്കുന്ന പെന്‍സില്‍, പേന എന്നിവ വ്യത്യസ്തമായ രീതിയിലായിരിക്കും അവര്‍ ഉപയോഗിക്കുന്നത്. എഴുത്ത്് ആരംഭിക്കുമ്പോള്‍ മുതല്‍ കുട്ടികളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുക്കും.
എഴുതുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ കൃത്യമായ അകലം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. മാത്രമല്ല, അദ്ധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി മനസ്സിലാക്കി എഴുതാനും കഴിയില്ല. വളരെ സാവധാനത്തിലായിരിക്കും ഓരോ വാക്കുകളും എഴുതുന്നത്.
എഴുതുന്ന വാക്കുകള്‍ വീണ്ടും വീണ്ടും എഴുതുക, അക്ഷരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോവുക എന്നിവയും പഠനവൈകല്യത്തിന്റെ ഭാഗമാണ്. മൂന്ന് തരം പഠനവൈകല്യങ്ങളാണ് പ്രധാനമായും ഉള്ളത്.


*1. ഡിസ്ലെക്‌സിയ*



അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. തുടക്കത്തില്‍ തന്നെ ഇതിന് വേണ്ട രീതിയില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ക്രമേണ പഠനവൈകല്യം കുട്ടിയുടെ എഴുത്തിനേയും സംസാരത്തേയും ബാധിക്കും.


*2. ഡിസ്‌ക്കാല്‍ക്കുലിയ*


സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാകാതാവുന്നു. ഗുണനവും ഹരണവും എന്തെന്ന് പോലും മറന്നുപോവുന്ന അവസ്ഥ.
വഴക്കുപറയാതെ, കുട്ടികളുടെ സമീപമിരുന്ന് ഓരോ സംഖ്യകളും അവയുടെ പ്രത്യേകതകളും പറഞ്ഞു കൊടുക്കുക. ചെറുപ്പത്തില്‍ കണക്ക് എന്ന വിഷയത്തെ അകറ്റി നിര്‍ത്തിയാല്‍ പിന്നീടത് പഠിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടാകും. അബാകസ് പരിശീലന കോഴ്‌സുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക.

*3. ഡിസ്ഗ്രാഫിയ*


              അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. അദ്ധ്യാപകരോ മാതാപിതാക്കളോ ഇത് തിരിച്ചറിഞ്ഞാലുടന്‍ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുക.
അച്ഛനമ്മമാര്‍ ശ്രദ്ധിക്കാന്‍
പഠനവൈകല്യത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്വമാണ്. കുട്ടിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.



1. പഠനവൈകല്യമുള്ള കുട്ടിയെ ഒപ്പമിരുത്തി പ്രശ്നങ്ങള്‍ സാവധാനം ചോദിച്ച് മനസ്സിലാക്കുക.

2. മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദഗ്ദരുടെ അഭിപ്രായം തേടുക.

3. ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കുട്ടിയോട് ചോദിച്ച് മനസ്സിലാക്കുക. അതില്‍ ഭീഷണിയുടേയോ വഴക്കുപറച്ചിലിന്റെയോ സ്വരം കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേക്കുറിച്ച് ക്ലാസ് ടീച്ചറോട് സംസാരിച്ച് വേണ്ട ശ്രദ്ധ കൊടുക്കുക.

4. വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് നല്ല ശ്രവണശക്തിയുണ്ടാവും. ഇതെക്കുറിച്ച് അദ്ധ്യാപികയോട് സംസാരിച്ച് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

5. ചെറിയ കുട്ടിയാണെങ്കില്‍ അമ്മയോ അച്ഛനോ കുട്ടിക്ക് ചിത്രകഥകള്‍ വായിച്ച് അതിലെ ഗുണപാഠങ്ങള്‍ പറഞ്ഞുകൊടുക്കുക. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ കഥാപുസ്തകങ്ങള്‍ കുട്ടിയെക്കൊണ്ട് ഉറക്കെ വായിപ്പിക്കുക.

6.വിനോദയാത്രകള്‍ക്കായി സമയം ചെലവഴിക്കുക. ഒറ്റയ്ക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടതെന്തെന്ന് പറഞ്ഞു കൊടുക്കുകയും മറ്റുള്ള അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

7. കുട്ടിയുടെ പ്രവര്‍ത്തനശൈലിയും താല്പര്യങ്ങളും നിരീക്ഷിക്കുന്നതും അവയുടെ വിശദാംശങ്ങള്‍ അദ്ധ്യാപകരെ അറിയിക്കുകയും ചെയ്യുക. ഇത് കുട്ടിയുടെ പഠനത്തെ അനുകൂലമായി ബാധിക്കും.

8. കുട്ടികളുടെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുക. ഒരിക്കലും അവരുടെ പരാജയത്തെ ചൂണ്ടിക്കാട്ടി പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുക.

9. വീട്ടില്‍ കുട്ടിക്ക് വായിക്കാന്‍ താല്പര്യമുള്ള കുട്ടിക്കഥകളും പുസ്തകങ്ങളും സ്ഥിരമായി വാങ്ങുക. അവരുടെ വായനശീലം വളര്‍ത്തുക.

10. മറ്റുള്ളവരെക്കാള്‍ മിടുക്കനായി കുട്ടി പഠിക്കുന്നുണ്ടോ എന്നതിനു പകരം എത്രത്തോളം പരിശ്രമിക്കുന്നു എന്നതിന് പ്രാധാന്യം നല്‍കുക .

Thursday, June 7, 2018

പ്രവേശനോത്സവം

പ്രവേശനോത്സവം
                   നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 1 ന് പ്രവേശനോത്സവ പരിപാടികൾ നടത്തി . രാവിലെ തന്നെ കുട്ടികളും രക്ഷിതാക്കളും എത്തിച്ചേർന്നു . തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച് വർണ്ണാഭമാക്കിയ ക്ലാസ് മുറികളും സ്കൂളും നവാഗതരായ കുട്ടികൾക്ക് നവ്യാനുഭവം പകർന്നു .
      രാവിലെ പത്ത് മണിക്ക് പൊതുസമ്മേള ന പരിപാടികൾ ആരംഭിച്ചു








Monday, May 21, 2018

ജൈവൈവിധ്യ ദിനാചരണത്തിന് 25 വയസ്സ്.

ജൈവൈവിധ്യ ദിനാചരണത്തിന് 25 വയസ്സ്.



              നമ്മുടെ കാഴ്ചയിൽ പോലും പെടാതെ  ചവിട്ടയരക്കുന്ന കുഞ്ഞൻ ചെടി മുതൽ ആകാശത്തോളമെന്ന് തോന്നും വിധം പടർന്നു പന്തലിക്കുന്ന വൻമരങ്ങൾ വരെയും സൂക്ഷ്മജീവികൾ തൊട്ട് നിലത്തമിംഗലം വരെയുള്ള ജീവികളുടെയും ആകത്തുകയാണ് ലോകത്തിന്റെ ജൈവവൈവിധ്യം വാള്‍ട്ടര്‍ ജി റോസന്‍ എന്ന ശാസ്ത്രജ്ഞനാണ് മനുഷ്യന് ചുറ്റുമുള്ള പക്ഷിമൃഗാദികള്‍ക്കും, സസ്യലതാദികള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കുമെല്ലാം ചേര്‍ന്ന സമൂഹത്തെ ജൈവവൈവിധ്യം എന്ന വാക്കിനാല്‍ വിശേഷിപ്പിച്ചത്. ഭൂമിയില്‍ കരയിലും കടലിലും  വസിക്കുന്ന വ്യത്യസ്തതയാര്‍ന്ന എല്ലാ ജീവസമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേര്‍ന്നതാണ് ജൈവവൈവിധ്യം എന്നാണ് ഐക്യരാഷ്ട്രസഭ ഭൂമിയുടെ ഈ സൗഭാഗ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം.

             ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്നത്  മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്.മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ ഭൂമിയോട് നീതിപൂർവം പെരുമാറുന്നവയാണ്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തുന്ന ഇടപെടലുകൾ ഭൂമിയിലെ ജൈവവൈവിധ്യശോഷണത്തിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നു .

             ജൈവവൈവിധ്യത്തിന്റെ മൂല്യം ഉപയോഗത്തിൽ അധിഷ്ഠിതമായതെന്നും നിലനിൽപ്പു മൂല്യമെന്നും രണ്ട് തരത്തിൽ കണക്കാക്കാം ജൈവവൈവിധ്യത്തിന്റെ മൂല്യം കണക്കാക്കുമ്പോൾ ഇന്നത്തെ സാമ്പത്തിക മൂല്യം,നിലവിലുള്ള മൂല്യം,ഭാവിയിലുണ്ടാകുന്ന മൂല്യം എന്നിങ്ങനെ വിലയിരുത്താറുണ്ട്. ഭാവിയിലുള്ള മൂല്യം എന്തെന്ന് നമുക്ക് ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല ഇന്ന് നമ്മുടെ കാഴ്ചയിൽ മൂല്യമില്ലാത്ത ഒരു ജീവജാലത്തിന് ഭാവിയിൽ മൂല്യമുണ്ടാവാൻ ഇടയുണ്ട്. ജൈവവൈവിധ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് മനുഷ്യൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂ..    ലോകവ്യാപകമായി ഐക്യരാഷ്ട സംഘടന നേതൃത്വത്തിൽ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ജൈവവൈവിധ്യ ദിനം ആചരിച്ചുവരുന്നു. 2000 വരെ ഡിസംബർ 29നാണ് ദിനാചരണം നടത്തിയിരുന്നത്.പിന്നീട് മെയ് 22ലേക്ക് മാറ്റി 2018 ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷം കൂടിയാണ് ജൈവവൈവിധ്യ സംരക്ഷണത്തനുള്ള ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളാഘോഷിക്കുക എന്നതാണ് ഈ വർഷത്തെ പ്രചരണാശയം.

             ജൈവവൈവിധ്യത്തെ പല തലങ്ങളായി വേര്‍തിരിച്ചിട്ടുണ്ടെങ്കിലും പൊതുവേ സ്വീകരിക്കുന്നത് താഴെ പറയുംവിധം മൂന്ന് തലങ്ങളാണ്. ജനിതക വൈവിധ്യം ജീവജാതി വൈവിധ്യം , ആവാസ വ്യവസ്ഥാ വൈവിധ്യം  എന്നിവയാണവ. ഭൂമുഖത്തുള്ള വ്യത്യസ്ത ജീവജാതികളുടെ വൈവിധ്യത്തെയാണ് ജീവജാതി വൈവിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മൃഗങ്ങള്‍, പക്ഷികള്‍, സൂക്ഷ്മ ജീവികള്‍, സസ്യങ്ങള്‍ എന്നിങ്ങനെയുള്ള ജീവജാതി വൈവിധ്യം ആവാസ വ്യവസ്ഥയുടെ സുസ്ഥിരമായ നിലനില്‍പ്പിന് അനിവാര്യമാണ്. ഓരോ ജീവിയും ചുറ്റുപാടുമുള്ള മറ്റ് ജീവികളുമായും പരിസ്ഥിതിയിലെ അജീവിയ ഘടകങ്ങളുമായും പ്രതിപ്രവര്‍ത്തിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്. ജീവികള്‍ ഇത്തരത്തില്‍ അധിവസിക്കുന്ന സ്ഥലങ്ങളാണ് ആവാസ വ്യവസ്ഥകള്‍. കടല്‍, കുളം, തോട്ടങ്ങള്‍, കൃഷിഭൂമി എന്നിങ്ങനെയുള്ള വിഭിന്നങ്ങളായ ആവാസ വ്യവസ്ഥകള്‍, വ്യത്യസ്ത ജീവസമൂഹങ്ങളുടെ നിലനില്‍പിന് അനിവാര്യമാണ്. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, അല്‍ഫോണ്‍സ് എന്നിങ്ങനെ വിവിധയിനങ്ങളെ നമുക്കറിയാമല്ലോ. ഇവയെല്ലാം മാവ് എന്ന ജീവജാതിയുടെ ജനിതക വൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ജനിതകപരമായ വൈവിധ്യങ്ങള്‍ കാരണം ഒരു ജീവി/ സസ്യം അതിന്റെ തന്നെ വര്‍ഗത്തില്‍പെട്ട മറ്റൊരു ജീവിയില്‍ / സസ്യത്തില്‍ നിന്ന് വ്യത്യാസം പുലര്‍ത്തുന്നതിനെയാണ് ജനിതകവൈവിധ്യം സൂചിപ്പിക്കുന്നത്.
ആരോഗ്യകരമായ ജൈവവൈവിധ്യവും പരിസ്ഥിതിയും  മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ് സമീപകാലത്ത് വിലയിരുത്തിയ  24 ജൈവവൈവിധ്യ സേവനങ്ങളിൽ 15 എണ്ണവും കുറയുന്നു.ശുദ്ധജലം ,കടൽമത്സ്യങ്ങളുടെ ഉത്പാദനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.എന്നാലും മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നാക്രമണം തുടരുന്നു. കുഷി ഭൂമിയുടെ അളവ് കുറയുന്നു.കാട് കൈയ്യറുന്നു. തീരദേശത്തെയും കടലിനേയും കടന്നാക്രമിക്കുന്നു. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെ യുമൊക്കെ  ശരിയായ കാവലാൾമാർ മനുഷ്യരാണെന്ന് തിരിച്ചറിവ് ഇനിയുമേറെ പേർക്ക് ഉണ്ടായിട്ടില്ല. പ്രകൃതിക്ക് അനുസൃതമായി ജീവിച്ച പ്രകൃതിയിൽനിന്ന് അറിവുകൾ സ്വായത്തമാക്കി മനുഷ്യനന്മയ്ക്ക് ഉപയോഗപ്പെടുത്തുക എന്നത് വരുംതലമുറയോട് നമുക്ക് ചെയ്യാവുന്ന  നീതിപൂർവമായ പ്രവർത്തനമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താദാത്മ്യം അനുനിമിഷം കൈമോശം വന്നുകൊണ്ടിരിക്കുന്നു ഒരു കാലത്ത് ജീവിക്കുന്ന  മനുഷ്യരെന്ന നിലയിൽ ,തുടച്ചുമാറ്റി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യത്തെ സംരക്ഷിക്കുക എന്നത് നാംഏറ്റെടുത്തേ മതിയാവൂ.

 ജൈവ വൈവിധ്യ ഉദ്യാനങ്ങൾ കേരളത്തിന്റെ സന്ദേശം
          ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്ന കാലത്ത് ലോകത്തിന് കേരളം നൽകുന്ന സന്ദേശമാണ് സ്കൂളുകളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾ .. വിദ്യാലയങ്ങളിലും വിദ്യാലയ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിലും പച്ചപ്പിന്റെ പOന പരീക്ഷണശാല ആരംഭിക്കുക എന്നത് സാധ്യതയും ഒപ്പം കടുത്ത വെല്ലുവിളിയും ഉയർത്തുന്നുണ്ട്. പ്രകൃതിക്കുവേണ്ടി പഠിക്കുവാൻ കുട്ടികളെ വഴിയൊരുക്കാൻ സഹായിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന് വ്യത്യസ്തമായ നടത്തിപ്പ് മാതൃകകൾ ഇതിനകം മുൻപേ നടന്ന അധ്യാപക സുഹൃത്തുക്കൾ കാട്ടിത്തന്നിട്ടുണ്ട്. സ്ഥലപരിമിതി മുറിച്ചു കടക്കുന്നതിനുള്ള സാധ്യതകൾ വിദ്യാലയങ്ങൾക്ക് അനുഭവേദ്യമാകേണ്ടതുണ്ട്.പ0നത്തിന്റെ ഭാഗമായി വികസിപ്പിക്കുന്ന പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത ജൈവ വൈവിധ്യത്താൽ വിദ്യാലയങ്ങൾ സമ്പന്നമാകട്ടെ!
                                                                                                    രാജേഷ്.എസ്.വള്ളിക്കോട്

Thursday, May 10, 2018

കുമാരനാശാൻ ക്വിസ്

കുമാരനാശാൻ ക്വിസ്


1.കുമാരനാശാന്റെ ജനന സ്ഥലം ,വർഷം?
= തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന സ്ഥലത്ത് 1873 ഏപ്രിൽ 12
2 ആശാൻ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച തെപ്പോൾ?
= 1891
3. ആശാൻ തർജ്ജിമ ചെയ്ത നാടകം?
= പ്രബോധ ചന്ദ്രോദയം
4. ആശാൻ രചിച്ച നാടകം?
= വിചിത്ര വിജയം
5. കുട്ടികൾക്ക് വേണ്ടി ആഴാൻ എഴുതിയ ലഘു കവിതാ സമാഹാരം?
= പുഷ്പവാടി
6.മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റ് കാവ്യം?
= ദുരവസ്ഥ
7. ആശാന്റെ ഏകറിയലിസ്റ്റിക് കവിത?
= ദുരവസ്ഥ
8. ആശാന്റെ ആദ്യ കൃതി?
= വീണപൂവ്
9. മലയാളത്തിലെ ആദ്യ സിംബോളിക് കവിത?
=വീണപൂവ്
10. ആശാനെറ അവസാന കൃതി?
= കരുണ  1923
11. ആശാൻ സ്ഥാപിച്ച പത്രം?
= വിവേകോദയം
12. ആശാന്റെ അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗ്രന്ഥം?
= സുബ്രഹ്മണീശതകം സ്തോത്രം
13. ആശാന്റെ ബാല്യകാലത്തിലെ പേര്?
= കുമാരു
14. സമകാലിക പശ്ചാത്തലവും വിപ്ലവകരമായ സാമൂഹിക ചിന്തയും ഉൾക്കൊള്ളുന്ന ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
= ദുരവസ്ഥ
15 വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരേ ഒരു കൃതി?
= കരുണ
16. ആശാൻ കവിതകളിൽ തത്വചിന്തകൾ ഏറ്റവും അധികം കാണുന്നത്.?
= പ്രരോദനം
17. ആശാന്റെ ഏറ്റവും നീണ്ട കാവ്യം?
= ദുരവസ്ഥ
18. മാതൃ ചരമത്തെക്കുറിച്ച് ആശാൻ എഴുതിയ കൃതി?
= അനുതാപം
19. ആശാന്റെ സാഹിത്യ ഗുരു?
= ഏ.ആർ.രാജരാജവർമ്മ
20. ആശാന്റെ ആദ്ധ്യാത്മിക ഗുരു?
= ശ്രീനാരായണ ഗുരു
21. മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ രചിച്ച കാവ്യം?
= ദുരവസ്ഥ
22.എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ആശാൻ തര്‍ജ്ജമ ചെയ്തത് ഏത് പേരിലാണ്?
= ശ്രീബുദ്ധചരിതം
23. ആശാൻ ആരെ സ്വീകരിക്കാനാണ് ദിവ്യകോകിലം എന്ന കവിത രചിച്ചത്?
= ടാഗോർ
24 ആശാൻ സ്ഥാപിച്ച ബുക്ക് ഡിപ്പോ?
= ശാരദ ബുക്ക് ഡിപ്പോ
25. ചിന്നസ്വാമി എന്ന് ആശാനെ വിശേഷിപ്പിച്ചത്?
= ഡോ. പല്പു
26.നവോത്ഥാനത്തിന്റെ കവി എന്ന് ആശാനെ വിശേഷിപ്പിച്ചത്?
= തായാട്ട് ശങ്കരൻ
27. വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമെന്ന് ആശാ തെ വിശേഷിപ്പിച്ചത്?
= പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
28. ആശാൻ ഏ ആറിനെ വിശേഷശിപ്പിച്ചത്?
=========
29.പല്ലനയാറ്റില്‍ റെഡിമീര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ കൊല്ലപ്പെട്ട വര്‍ഷം?
= 1924 ജനുവരി 16
30. ആശാൻ രചിച്ച ജീവചരിത്രം?
= ശ്രീനാരായണഗുരു

ആശാനെക്കുറിച്ചുള്ള പഠനങ്ങൾ

31. ആശാൻ നവോത്ഥാനത്തിന്റെ കവി
=തായാട്ട് ശങ്കരൻ
32. ആശാന്റെ ഹൃദയം =പി കെ നാരായണപ്പിള്ള
33. നളിനിയുടെ നോട്ട് =കെ.അയ്യപ്പൻ
34 മൃത്യുഞ്ജയം ഈ കാവ്യജീവിതം =എം.കെ.സാനു
35. ആശാൻ നിഴലും വെളിച്ചവും =എ.പി.പി.നമ്പൂതിരി
36. നവ ചക്രവാളം നളിനിയിലും മറ്റും =കെ.എം.ഡാനിയൽ
37. നളിനി എന്ന കാവ്യശില്പം =നിത്യചൈതന്യയതി
38. വീണപൂവ് കൺമുൻപിൽ =കെ.എൻ.ഡാനിയൽ
39. ആശാന്റെ സീതാ കാവ്യം =അഴീക്കോട്
40. സ്നേഹഗായകൻ =കെ ജെ. അലക്സാണ്ടർ
41. അറിയപ്പെടാത്ത ആശാൻ=ടി.ഭാസ്കരൻ
42. ആശാന്റെ സീതാകാവ്യ ചർച്ച=ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ

ആശാന്റെ മരണത്തിൽ അനുശോചിച്ചുണ്ടായ വിലാപകാവ്യങ്ങൾ

43. ഒരു വിലാപം ആരുടെ ?
= മുതുകുളം പാർവ്വതി അമ്മ
44. കണ്ണുനീർ ?
= കെ.രാഘവൻ നായർ
45. സന്താപസപ്തതി ?
= എൻ വാസുദേവൻ നമ്പ്യാർ
46. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി?
= മണിമാല
47. അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി?
= ഒരു അനുതാപം
48. ആശാൻ ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനെ പരിഹസിച്ചെഴുതിയ കൃതി?
=കുയിൽ കുമാരൻ
49. C.V. രാമൻപിള്ളയുടെ മരണത്തിൽ ആശാൻ എഴുതിയ കൃതി?
= നിന്നു പോയ നാദം
50 .വീണ പൂവിനു മുമ്പ് ' പനീർ പുഷ്പം എന്ന കൃതി രചിച്ചതാര്?
= പുത്തേഴത്ത് രാമൻ മേനോൻ
51. കരുണയെ കുചേലവൃത്തവുമായി താരതമ്യം ചെയ്ത് വിമർശിക്കുന്നത്?
= പി.കെ നാരായണപിള്ള
52. നളിനിക്ക് ആദ്യം വ്യാഖ്യാനം തയ്യാറാക്കിയത്?
= സഹോദരൻ അയ്യപ്പൻ
53 .ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത്?
= ദുരവസ്ഥ
54. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം?
= മണിമാല
55 'ആശാന്റെ മാനസപുത്രിമാർ എഴുതിയതാര്?
= ചെഞ്ചേരി കെ ജയകുമാർ
56. സീതയിലെ ആശാൻ = പൊൻകുന്നം ദാമോദരൻ
57.കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന കൃതി?
=കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂനചരമം.

                                                                                                കടപ്പാട് : മലയാള വാതില്‍
Related Posts Plugin for WordPress, Blogger...