Friday, August 14, 2020
Sunday, August 9, 2020
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ക്വിസ് 2
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്
2.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28
3.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള
4.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്
5.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ
6.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10
7.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്
8.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ
9.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- ഹെർബെൻ മ്യൂറിൻ
10."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത
11.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9
12.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942
13. ഈ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
14. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള
15. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919
16. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി
17.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ
18. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്
19. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്
20.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു
21. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര
22. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ
23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ
24. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905
25. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്
26. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
27. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം
28. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്
29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ
30. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)
31. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)
32. മലബാർ ലഹള നടന്ന വർഷം
- 1921
33. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ
34. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ
35. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്
36. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം
37. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ
38. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ
39. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു
40. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്
41. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം
42. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്
43. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്
44. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)
45. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26
46. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള
47. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്
48. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു
49. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1948 ജൂലൈ 17
50. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്
51. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ
52, ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് : കഴ്സൺ പ്രഭു
53, ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് : ഒക്ടോബർ 16
54, ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം നടന്ന വർഷം? വേദി :1901 കൊൽക്കട്ട
55, 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ : ദിൻഷാ ഇ വാച്ചാ
56, മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് : 1906 ഡിസംബർ 30
57, ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം : 1906 ( ആഫ്രിക്കയിൽ )
58, 1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് : ഗാന്ധിജി
59, 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് : ഗോപാല കൃഷ്ണ ഗോഖലെ
60, 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് : രവീന്ദ്രനാഥ ടാഗോർ
61, അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം : 1902
62, സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ : ഗോപാല കൃഷ്ണ ഗോഖലെ
62, ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് : സ്വാമി വിവേകാനന്ദൻ
63, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതാര് : പി.സി.റോയ്
64, തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ് : കഴ്സൺ പ്രഭു
65,ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് : ലോർഡ് കിച്ച്നർ
66, ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയതാര് : റൊണാൾഡ് ഷാ
67, ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം : സ്വദേശി
68, ഗുലാം ഗിരി എന്ന വാക്കിനർഥം : അടിമത്തം
69, MAN THE MAKER OF HIS OWN DESTINY എന്ന് പ്രസ്ഥാവിച്ചതാര് :സ്വാമി വിവേകാനന്ദൻ
70, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇത് ആരുടെ വാക്കുകളാണ് : കഴ്സൺ പ്രഭു
71, ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് : 1947 ജൂലൈ 18
72, ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം : 1949 നവംബർ 26
സ്വാതന്ത്ര്യ ദിനം
ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ? സൗത്ത് കൊറിയ , കോംഗോ
2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് '
ഇത് ആരുടെ വാക്കുകൾ?
ഗാന്ധിജി
3. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
സുബേദാർ
4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?
സ്വാമി വിവേകാനന്ദൻ
6. വാഗൺ ട്രാജഡി നടന്ന വർഷം
1921 നവംബർ 10
7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?
ഖാൻ അബ്ദുൾ ഗാഫർഖാൻ
8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ?
ക്വിറ്റ് ഇന്ത്യ സമരം
9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്തമായ കലാപം?
ഇന്ത്യൻ നാവിക കലാപം
10. ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ?
അബ്ദുൾ കലാം ആസാദ്
11. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
മൗണ്ട് ബാറ്റൺ പ്രഭു
12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല് ?
ജനറൽ ഡയർ
13. ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്സാക്ഷി യായ ഉദ്ദം സിംഗ്
14. ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
15. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
ബോംബെ
16. ഇന്ത്യയുടെ രാഷ്ട്ര ശില്പി ആരാണ് ?
ജവഹർലാൽ നെഹ്റു
17. ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ?
61- വയസ്സിൽ
18. മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം -?
അൽ- ഹിലാൽ
19. വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
വാർദ്ധാ പദ്ധതി
20. ഗാന്ധിജി വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു -?
Dr. സക്കീർ ഹുസൈൻ
19. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാർ ?
ഗാന്ധിജി
20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ?
യംങ് ഇന്ത്യ
21. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം?
168 ദിവസം
22. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ?
ഗാന്ധിജി മരണമടഞ്ഞപ്പോൾ
23. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവ കാരി?
കെ.പി .ആർ. ഗോപാലൻ
24. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
ഭാരത് രത്ന
25. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
അരവിന്ദ് ഘോഷ്
26. Wake Up India എന്ന പുസ്തകം രചിച്ചതാര് -?
ആനി ബസന്റ്
27. ഇന്ത്യയുടെ ദേശീയ ഫലം ?
മാങ്ങ
28. ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
29. ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
സരോജിനി നായിഡു
30. നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?
പിംഗലി വെങ്കയ്യ
31. കുച്ചിപ്പിടി എന്ന നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?
ആന്ധ്രാ പ്രദേശ്
32. ആരുടെ ആത്മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?
അബ്ദുൾ കലാം ആസാദ്
33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
34. മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു ജന്മദിനമായ ഇന്ത്യൻ നേതാവ് -?
ലാൽ ബഹാദൂർ ശാസ്ത്രി
35. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
ജമ്മു കാശ്മീർ
36. ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
ചിത്തരഞ്ജൻ ദാസ്
37. ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?
ഗുജറാത്ത്
38. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
രവീന്ദ്ര നാഥ് ടാഗോർ
39. ബംഗ്ലാ ദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ ബംഗ്ള രചിച്ചത് ?
രവീന്ദ്ര നാഥ് ടാഗോർ
40. ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
ഡെറാഡൂൺ
41. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്ര പതിയാണ് ഈയിടെ ചുമതലഏറ്റ റാം നാഥ് കോവിന്ദ് ?
14
42. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം ?
30
43. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?
ഹിമാചൽ പ്രദേശ്
44. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
സ്വാമി വിവേകാനന്ദൻ
45. അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
സുഭാഷ് ചന്ദ്ര ബോസ്
46. ഇന്ത്യയുടെ പരമോന്നത നീതി പീഠം?
സുപ്രീം കോടതി
47. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
ഗാന്ധിജി
48. ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം ?
പശ്ചിമ ബംഗാൾ
49. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി ?
മംഗൾ പാണ്ഡെ
50. ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ?
പഴശ്ശി രാജ