NISHA RAJESH |
Sunday, April 2, 2023
അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡ്,
Saturday, April 1, 2023
നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം
Saturday, March 18, 2023
Friday, March 17, 2023
Every Tuesday 2 Rupees challenge
Every Tuesday 2 Rupees challenge
പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് Every Tuesday 2 Rupees challenge
ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന് ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .
ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
Water bell..വാട്ടർ ബെൽ
A special bell rings three times a day. A water bell is a special bell that rings three times a day to wake up children to drink water. The Water Bell aims to encourage students to drink plenty of water during the day to stay hydrated and healthy.
Water bell can help to some extent in solving health problems of school students including urinary tract infections and kidney stones. The study found that students forget to drink water and return bottles during school hours. It causes headaches, dehydration and other health problems among students.
The water bell rings three times a day at 10.35 am, 12 noon and 2 pm. These alarms signal that children need to drink water
വാട്ടർ ബെൽ
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ വാട്ടർ ബെൽ സംവിധാനം നടപ്പിലാക്കി. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്താൻ ദിവസത്തിൽ മൂന്ന് പ്രാവശ്യം ഈ ബെൽ മുഴക്കും. ശരീരത്തിൽ ജലാംശവും ആരോഗ്യവും നിലനിർത്താൻ പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ വാട്ടർ ബെൽ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
ആവശ്യമായ വെള്ളം കുട്ടികൾ കുടിക്കാത്തത് കാരണം. തലവേദന, നിർജ്ജീകരണം ,മൂത്രാശയ അന്ന ബാധ, വൃക്കയിലെ കല്ല് തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നു എന്ന പഠനത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ്, കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ ശ്രീമതി: സാലി അഗസ്റ്റിൻ വാട്ടർ ബെൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്ക്കൂളിലൊരു പച്ചക്കറിത്തോട്ടം
മാധ്യമം വെളിച്ചം പദ്ധതി നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ...
നേച്ചർ ഡേ
നേച്ചർ ഡേ
നമ്മുടെ പ്രകൃതിയെ നാം തന്നെ കാത്തുസൂക്ഷിക്കേണ്ടതാണ് എന്ന ലക്ഷ്യം കുട്ടികളുടെ മനസ്സിൽ പതിയുന്നതിനായി നമ്മുടെ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നേച്ചർ ഡേയുമായി ബന്ധപ്പെട്ട് കരിമണ്ണൂർ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. എവിടെയൊക്കെ പ്രകൃതിക്ക് നാം കാവലാളാകണം എന്ന് കാണിക്കുന്ന കുട്ടികൾ തയ്യാറാക്കിയ ലഘുലേഖ കരിമണ്ണൂർ ടൗണിലും വ്യാപാരസ്ഥാപനങ്ങളിലും വിതരണം ചെയ്തു. ശ്രീ പി രമേശ്, ഷിയാ മോൾ ഷാജി എന്നിവർ പ്രസംഗിച്ചു.
ഇലയറിവ് മഹോത്സവം
പുതിയ കെട്ടിടം ശിലാ സ്ഥാപന കർമ്മം
ശിലാ സ്ഥാപന കർമ്മം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ എൻ ആർ നാരായണൻ നിർവഹിക്കുന്നു. |