Sunday, February 26, 2017

മരണം

മരണം

ഞാന്‍  നടക്കാന്‍ തുടങ്ങിയ  അന്നു  മുതല്‍  എന്‍റെ രണ്ട് കാലുകളും 

തമ്മില്‍ മത്സരമാണ്.. 

വലതു കാല്‍ 

മുന്നിലെത്തുബോള്‍ നിമിഷ നേരം കൊണ്ട് ഇടതു കാല്‍  മുന്നിലെത്തും. 

ഇന്നും ആ മത്സരം തുടര്‍ന്നു കൊണ്ടിരിക്കുന്നു ,

ഇനി എന്ന് ആ മത്സരം അവസാനിക്കും  എന്നറിയില്ല.. 

മത്സരത്തിന്‍റെ അവസാനം ആരും ജയിക്കില്ല, 

ആരും തോല്‍ക്കുകയും ഇല്ലരണ്ടിന്‍റെയും ഓരോ വിരലുകള്‍  തമ്മില്‍ 

കൂട്ടികെട്ടും എന്നിട്ട് ഒപ്പത്തിനൊപ്പം നിര്‍ത്തും..!!

അതാണ് മരണം      

-*ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം*

കാരസാരം

🍀📕അറിവ് - ആയൂർവേദം 🍀
××××××××××××××××××××××××××××××


കാരസാരം
___________

സിദ്ധ വൈദ്യശാസ്ത്രത്തിൽ ധാതു വകുപ്പിൽപ്പെടുന്ന ദ്രവ്യഗണമാണ് കാരസാരം അഥവാ ഉപ്പ്....

"'ഉങ്കന്താ നുപ്പുവകൈ ഇരുപൈത്തൈന്തു" എന്ന് ഭോഗർ രണ്ടായിരത്തിലും മറ്റു സിദ്ധ വൈദ്യ ഗ്രന്ഥങ്ങളിലും പറഞ്ഞിരിക്കുന്നു.

അതായത് ഇരുപത്തഞ്ച് തരത്തിലുള്ള ഉപ്പുകളുണ്ട്.

കാരസാരത്തിൽ കാരത്തെ ശിവപ്പൊരുളായും, സാരത്തെ ശക്തിപ്പൊരുളായും കണക്കാക്കുന്നു...

ശരീരത്തിൽ ഉപ്പിന്റെ അംശം കൂടിയാൽ അത് സാധാരണ നിലയിലാക്കാനുള്ള പ്രതിവിധി പന്നിരു കാണ്ഡം ഇരുന്നൂറിൽ ഏഴാവതു കർപ്പ കാണ്ഡം പതിനാറിൽ സിദ്ധന്മാർ നമുക്ക് പറഞ്ഞു തരുന്നുണ്ട്...

കാരസാരത്തിന് രസവാത മുറയിൽ പ്രമുഖ സ്ഥാനമാണുള്ളത്....

സാധാരണയായ് ഉദര രോഗങ്ങൾ, ഗർഭാശയസംബന്ധമായുണ്ടാകുന്ന രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കാണ് കാരസാര ഔഷധങ്ങൾ ഉപയോഗിക്കുന്നത്.....

ഉപ്പുകളെ പ്രകൃതിദത്തം, കൃത്രിമം എന്നിങ്ങനെ രണ്ടായ് തിരിച്ചിരിക്കുന്നു.....

 പ്രകൃതിദത്തമായവ പത്തും, കൃത്രിമമായവ പതിനഞ്ചും വീതമാണുള്ളത്.

പ്രകൃതിദത്തമായ ഉപ്പുകൾ.

1.കല്ലുപ്പ്, 2.കറിയുപ്പ്,
3.സൂടൻ, 4.പടികാരം,
5.പൂനീർ, 6.വളൈയലുപ്പ്,
7.പച്ചക്കർപ്പൂരം,
8.പൊന്നമ്പർ, 9.മീനമ്പർ,
10.കടൽനുര.

കൃത്രിമമായ ഉപ്പുകൾ.

1.ഇന്ദുപ്പ്, 2.പോട്ടുലുപ്പ്,
3.വെങ്കാരം, 4.തുരുശ്,
 5.എവട്ട്ച്ചാരം, 7.സത്തിച്ചാരം, 8.ഗന്ധിയുപ്പ്,
9.ഏകമ്പച്ചാരം, 10.തിലാലവണം,
11.കായ്ച്ചു ലവണം, 12.പിടാ ലവണം,
13.ഗന്ധി ലവണം, 14.സിന്ധു ലവണം, 15.കാസി ലവണം.

പഞ്ചലവണം.

കറിയുപ്പ്, കല്ലുപ്പ്, ഇന്ദുപ്പ്, വളെയലുപ്പ്, വെടിയുപ്പ്.

പഞ്ചഭൂത ഉപ്പ് (ഭോഗർ 7000).

കല്ലുപ്പ് - ഭൂമി.
സത്തിച്ചാരം - ജലം.
വെടിയുപ്പ് - അഗ്നി.
ചീനക്കാരം - വായു.
പൂനീർ - ആകാശം.

കാരസാരങ്ങൾ ചേരുന്ന ചില ഔഷധങ്ങളും അവയുടെ ആധാര ഗ്രന്ഥങ്ങളും......

1, പടികലിംഗ ചെന്തൂരം (സിദ്ധ വൈദ്യത്തിരട്ട്).

2, പടികാര ചെന്തൂരം (ചികിത്സാ രത്തിന ദീപം).

3, ഉപ്പ് ചെന്തൂരം (പുലിപ്പാണി വൈദ്യം 500).

4, തയിർച്ചുണ്ടി ചൂർണ്ണം (സിദ്ധ വൈദ്യത്തിരട്ട്).

5, വെടിയുപ്പ് ചുന്നം (സിദ്ധ വൈദ്യത്തിരട്ട്).

6, ബാലസജ്ഞീവി മാത്രൈ (ബാലവാകടം).

7, മേഘനാദ ഗുളികൈ (അഗത്തിയർ ചില്ലറൈക്കോവൈ).

8, പച്ചക്കർപ്പൂര മാത്രൈ (സിദ്ധ വൈദ്യത്തിരട്ട്).

9, നവഉപ്പ് മെഴുക് (യൂഗി കറിശാൽ 151).

10,പഞ്ചലവണ പർപ്പം (തേരയ്യർ കറിശാൽ 300).

11,നൊച്ചി തൈലം (തേരയ്യർ തൈലവർഗ്ഗം).

മേൽപ്പറഞ്ഞ വിവരണം ആചാര്യമതവും, സാമാന്യവുമാണ്..... അതുകൊണ്ട്തന്നെ ഇത്രമാത്രമാണെന്ന് തെറ്റിദ്ധരിക്കയുമരുത്.
ഔഷധങ്ങൾ വൈദ്യ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ....

❄❄❄❄❄❄❄❄❄❄❄
Related Posts Plugin for WordPress, Blogger...