സർവ്വ ശിക്ഷാ അഭിയാൻ ഇടുക്കി , കരിമണ്ണൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഇശൽ 2017 നെയ്യശ്ശേരി എസ് .എൻ.സി.എം . എൽ .പി .സക്കൂളിൽ നടത്തി .
2017 മാർച്ച് 24, 25 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് സ്കൂളിൽ പ്രോഗ്രാം സംഘടിപ്പിച്ചത് . 24-ാം തിയതി രാവിലെ പത്ത് മണിയ്ക്ക് സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം പി റ്റി.എ വൈസ് പ്രസിഡന്റ് ശ്രീമതി ദീപാ ബിജു കുറുമ്പാലമറ്റം ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ V.Nരാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി P. K ഹാജറ സ്വാഗതവും MPTA ചെയർപേഴ്സൺ ശ്രീമതി സിമി ബിനു നന്ദിയും രേഖപ്പെടുത്തി . അദ്ധ്യാപക പ്രതിനിധികളായ ശീമതി ദിവ്യാ ഗോപി , ശിമതി സീമാ ഭാസ്ക്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു .
തുടർന്ന് നടന്ന പരിപാടികളിൽ ശ്രീ ബോബൻ അടിമാലി ,കുമാരി സരസ്വരി മൂലമറ്റം എന്നിവർ ക്ലാസ്സുകൾ നയിച്ചു. ര ണ്ടാം ദിവസം കൈരളി പട്ടുറുമാൽ ടീം അഗമായ ശ്രീ: റെഷീദ് മുവാറ്റുപുഴ ക്ലാസ്സ് നയിച്ചു. മനോഹരമായ ആലാപനത്തിലൂടേയും അവതരണത്തിലൂടേയും RP മാർ മുന്നോട്ട് നയിച്ച ക്ലാസ്സുകൾ പുതിയ അറിവും അനുഭൂതിയും പകർന്നു. ഒന്നാം ദിവസം ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും രണ്ടാം ദിവസം തേങ്ങാച്ചോറും ചിക്കനും ഐസ് ക്രീമും മറ്റ് വിഭവങ്ങളും നൽകി.
ഇരുപത്തഞ്ചാം തിയതി വൈകിട്ട് 3.30ന് നടത്തിയ സമാപന സമ്മേളനത്തിൽ ധാരാളം രക്ഷിതാക്കളും നാട്ടുകാരും PTAഅംഗങ്ങളും പങ്കെടുത്തു. പരിപാടി കളിൽ പങ്കെടുത്ത് സമ്മാനർഹരായവർക്ക് ഹെഡ്മിസ്ട്രസ്സും PTA വൈസ് പ്രസിഡൻറും ചേർന്ന് സമ്മാനവിതരണം നടത്തി . 4i 10 pm ന് ദേശീയ ഗാനത്തോടെ രണ്ട് ദിവസത്തെ ഇശൽ പരിപാടികൾ സമംഗളം സമാപിച്ചു .
Thursday, March 30, 2017
ഇശൽ 2017
Labels:
പ്രോഗ്രാം
Subscribe to:
Post Comments (Atom)
No comments:
Post a Comment