Sunday, May 14, 2017
ആനി തോംസൺ
ആനി തോംസൺ
ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"
ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ..
കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!
അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..
അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..
അത് ഇപ്രകാരമായിരുന്നു;
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്നു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."
അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്നു എഴുതിയിരിക്കുന്നു..
എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'...' എന്ന് എഴുതിയിരിക്കുന്നു.
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'
ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്..
തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..
അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..
അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..
ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട് ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..
മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..
ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരുന്നു;
'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
'നല്ല ഒരു അദ്ധ്യാപികയാവുക എന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'
വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട് ആയിത്തീർന്നു ഈ ബാലൻ..
ഇത് കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട് വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച് ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട് വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..
എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..
ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..
ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്ന അപൂർവ്വ പ്രതിഭകൾ..
Dedicated To All Teachers
Thursday, May 11, 2017
Tuesday, May 9, 2017
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനo
മെയ് 10 കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനo
കുഞ്ഞുണ്ണി മാഷിന്റെ 51 (വല്യ) കുട്ടിക്കവിതകൾ
*.ആഗ്രഹമില്ലഭിപ്രായവുമില്ലെങ്കിലോ
ജീവിതം ശാന്തം പൂർണ്ണം
*.ആരാ? എവിടുന്നാ? ന്താവന്നേ? ഞാൻ എന്നോട് തന്നെ നൂറാവര്ത്തി് ചോദിച്ച ചോദ്യം .ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.
അലസന്നില്ലയുന്നതി (അലസ്സനായ ഒരുവനു ഉന്നതി പ്രാപിക്കാൻ സാധ്യമല്ല)
അറിവെത്ര രസമത്ര
ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും
ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം
ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം
ഉണര്ന്നി രിക്കുമ്പോളുദാസീനമായി-
ട്ടൊരു നിമിഷവും കളയരുതൊരാളും
ഉയരാൻ ഉയിരുപോര ഉശിരുവേണം
എനിക്കെന്നൊടുള്ള കമ്പം ഏറിയേറി വരികയാണീ വയസ്സുകാലത്ത്
എനിക്ക് ഞാൻ നന്നാവണമെന്നില്ല
എനിക്ക് നന്നാവണമെന്നേയുള്ളൂ
എനിക്കു തന്നെ കിട്ടുന്നു ഞാനയക്കുന്നതൊക്കെയും
ആരിൽ നിന്നെന്നേ നോക്കൂ വിഡ്ഢിശ്ശിപായിയീശ്വരൻ
എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്..അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
എഴുതാൻ പഠിക്കാനെഴുതിപ്പഠിക്കണം
എഴുതാൻ വേണ്ടി വായിക്കരുത്,വായിക്കാൻ വേണ്ടി എഴുതരുത്
എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്ഗാേത്മകമാണ്
ഒരു കാമം സാധിക്കാനുണ്ടെനിക്ക്, കാമമുണ്ടാകരുതെന്ന കാമം
ഒന്നുകിലെല്ലാം സത്യം
അല്ലേല്ലാം മിഥ്യ.
ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
ഒറ്റ്യ്ക്ക് നില്ക്കു ന്ന കുന്നിന്റെ സൗന്ദര്യം പത്തിരട്ടിയാം
ഒറ്റയ്ക്ക് നില്ക്കു ന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാം
ഓര്ക്കേകണ്ടത് മറക്കരുത്
മറക്കേണ്ടത് ഓര്ക്കുരുത്
കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം
കഴിഞ്ഞുകൂടാനല്ല ശ്രമിക്കേണ്ടത്, കഴിയാതെകൂടാനണ്
കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി
ജോലി തന്നെ സുഖമെന്നു നിനക്കുന്നോൻ സുഖിക്കുന്നു
സുഖിക്കുവാൻ ജോലി ചെയ് വോൻ ദു:ഖിച്ചിടുന്നു
ജീവിതം എഞാണ് എന്തിനാണ് എന്നറീയാതെയാണ് മികവെരും ജീവിക്കുന്നത്
വേതനം ഒരു വേദനയാകരുത്
ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.
പക്ഷവാതം തടിക്കു കേട്, പക്ഷപാതം മനസ്സിനും
പരോദ്രവമാം വണ്ണം നാമം ചൊല്വകതു പാപമാം
പലിശകൊണ്ടശിക്കുന്നോർ ശവത്തെക്കാൽ മോശം
.
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ
പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും
പെട്ടിക്കുപോലുമേ ചക്രക്കാലം
മനുഷ്യര്ക്കി പ്പോഴും കാലുതന്നെ
പെണ്ണീന്റെ ഭാഗ്യം കൊണ്ടല്ലോ
ദൈവം സൃഷ്ടിച്ചതാണിനെ
ആണിന്റെ യോഗം കൊണ്ടല്ലോ
പടച്ചു പെണ്ണീനേയുമേ
പെണ്ണു കെട്ടിനോക്കണം
മണ്ണ് വെട്ടീനോക്കണം
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
പ്രപഞ്ചം പഞ്ചറാവില്ല
ഭാര്യ ഭര്ത്താാവിനൊരു ഭാരമാണ്. ഭര്ത്താ്വ് ഭാര്യയ്ക്കൊരു ഭാരമല്ല.
മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
മണ്ണിനു മല , പെണ്ണിനു മുല
മഴു കൊണ്ടുണ്ടായുള്ളോരു നാടിത്
മഴു കൊണ്ടില്ലാതാവുന്നു
മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും മിന്നാതതൊന്നും പൊന്നല്ല
യതന്മേ രത്നമോര്ക്കു വിൻ
വേണ്ടാത്തതില്ലെന്നതില്ലായയല്ല
വഴി പിഴയ്ക്കരുത് വഴിയിൽ പിഴയ്ക്കരുത്
വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്ന്നാ ൽ വിളയും വായിക്കാതെ വളര്ന്നാ ൽ വളയും
വലുതാവണോ ചെറുതാവുക.
ശ്വാസമൊന്ന്
വിശ്വാസം പലത്
ശ്വാസമാവശ്യം , ആശ്വാസമാവശ്യം , വിശ്വാസമത്യാവശ്യം.
സമരമില്ലെങ്കിൽ മരമാകും നരൻ.
Monday, May 8, 2017
രാജസ്ഥാൻ
രാജസ്ഥാൻ
1.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ? രാജസ്ഥാൻ
2.തലസ്ഥാനം.?ജയ്‌പൂർ
3.സംസ്ഥാനം രൂപീകരിച്ചതെന്ന് ?1956 നവംബർ 1
4.ജില്ലകളുടെ എണ്ണം ?33
5.ആദ്യ മുഖ്യമന്ത്രി ?പണ്ഡിറ്റ് ഹീരാലാൽ ശാസ്ത്രി
6.രജപുത്രരുടെ നാട് എന്നറിയപ്പെടുന്നത് ?രാജസ്ഥാൻ
7.രാജസ്ഥാന്റെ പഴയ പേര് ?രജപുത്താന (രജപുത്രരുടെ നാട് എന്നർത്ഥം)
8.രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ.? ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്,
9.ഹരിയാനകൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?ജയ്‌പൂർ
10.രാജ്യാന്തര അതിർത്തി രാജ്യം? പാകിസ്താൻ
പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് ?ജയ്‌പൂർ
11.ആരെ വരവേൽക്കുന്നതിനാണ് ജയ്‌പൂർ നഗരത്തിലെ കെട്ടിടങ്ങൾ അന്നത്തെ രാജാവായിരുന്ന സവായ്റാം സിംഗ് പിങ്ക് നിരത്താൽ അലങ്കരിക്കാൻ ഉത്തരവിട്ടത്ത് ?വിക്ടോറിയ രാജ്ഞിയെയും ,എഡ്‌വാർഡ് രാജകുമാരനേയും
12.ജയ് പൂർ നഗരം സ്ഥാപിച്ചതാരാണ് ?മഹാരാജ ജയ് സിംഗ്
13.ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയപർവ്വതനിരകളിലൊന്നായ ആരവല്ലി സ്ഥിതിചെയ്യുന്നതെവിടെ ?രാജസ്ഥാൻ
14.ആരവല്ലിയിലെ പ്രശസ്ത കൊടുമുടി? മൗണ്ട് അബു
15.ബ്ലൂ സിറ്റി(നീലനഗരം) എന്നറിയപ്പെടുന്ന രാജസ്ഥാൻ നഗരം ?ജോധ്പുർ (ഭൂരിഭാഗം വീടുകളും നീലകളർ പൂശുന്നതിനാൽ )
16.ഇന്ത്യയിലെ ഏറ്റവും വലിയ ജന്ദർ മന്ദിർ സ്ഥിതി ചെയ്യുന്നതെവിടെ ?ജയ്‌പൂർ
17.ഇത് പണി കഴിപ്പിച്ച രാജാവ് ?ജയ് സിംഗ്
18.ഹവാ മഹൽ ,ജൽ മഹൽ ,അമീർ ഫോർട്ട് എന്നിവ സ്ഥിതിചെയ്യുന്നത് ?ജയ് പൂർ
19.രജപുത്താനയായിൽ നിലനിന്നിരുന്ന സതി ആചാരം ?ജൗഹർ
20.രാജസ്ഥാനിലെ ഏറ്റവും വലിയ നദി ?ബനാസ് (ഹോപ്പ് ഓഫ് ഫോറെസ്റ് എന്നറിയപ്പെടുന്നു )
അടക്കിനിര്‍ത്തലല്ല അച്ചടക്കം
അടക്കിനിര്‍ത്തലല്ല അച്ചടക്കം
നിങ്ങളുടെ കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാനുള്ള മാര്‍ഗംതേടി ഉഴലുകയാണോ നിങ്ങള്‍ ? അതിന് എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ
1. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാവുന്ന നിമിഷങ്ങള്‍ കണ്ടെത്താനുള്ള ഔത്സുക്യം മാതാപിതാക്കള്‍ കാട്ടണം. മേശപ്പുറത്തിരുന്ന ഒരു വസ്തു താഴെ വീണതുകണ്ടപ്പോള്‍ അവരതെടുത്ത് യഥാസ്ഥാനത്ത് വെച്ചിട്ടുണ്ടെങ്കില്‍ അതിനെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക. മൂത്തകുട്ടികളെ കണ്ട് രണ്ടുംമൂന്നും വയസ്സായ കുട്ടികള്‍ എഴുതുകയോ പടംവരക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പുകഴ്ത്തണം.
2. കുട്ടികളെ തിരുത്തുമ്പോള്‍ സൗമ്യഭാവം കൈക്കൊള്ളുക
കുട്ടികളെ ശകാരിച്ചും അവരുടെ നേരെ കോപം പ്രകടിപ്പിച്ചും മോശമായി പെരുമാറാതിരിക്കാന്‍ മാതാപിതാക്കള്‍ കരുതല്‍ കാട്ടണം. എത്രതന്നെ നമ്മില്‍ ദേഷ്യം ഉണ്ടായാലും അത് അടക്കിപ്പിടിച്ച് സൗമ്യഭാവം കൈക്കൊള്ളാന്‍ പരിശീലിക്കണം. നമ്മുടെ ദേഷ്യപ്രകടനം സന്താനങ്ങളെ അവരുടെ സഹോദരങ്ങളോട് പകപോക്കാന്‍ പ്രേരിപ്പിച്ചേക്കാം. എപ്പോഴെങ്കിലും ദേഷ്യംവന്ന് അടിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അവരോട് സോറി പറയാനും ഖേദം പ്രകടിപ്പിക്കാനും നാം തയ്യാറാകണം. തെറ്റുചെയ്താല്‍ തിരുത്തണമെന്ന പാഠം അതിലൂടെ കുട്ടികള്‍ പഠിക്കും.
3. മനസമ്മര്‍ദ്ദത്തില്‍നിന്ന് നിങ്ങള്‍ മുക്തമാകുക
അടുത്തകാലത്തായി വളരെ കടുത്ത സമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുകയാണെങ്കില്‍ നിസ്സാരകാര്യത്തിനുപോലും കുട്ടികളോട് നിങ്ങള്‍ ദേഷ്യപ്പെട്ടേക്കും. ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് അത്തരം ഘട്ടത്തില്‍ കഴിയില്ല. അതിനാല്‍ പ്രസ്തുത സമ്മര്‍ദ്ദം കുറക്കാന്‍ അല്‍പം വിശ്രമിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ താല്‍പര്യമുള്ള മറ്റ് വിഷയങ്ങളില്‍ ഏര്‍പ്പെട്ടോ, പുസ്തകമോ ഖുര്‍ആനോ വായിച്ചുകൊണ്ടോ സമ്മര്‍ദ്ദം കുറക്കാന്‍ കഴിയും.
4. കുട്ടികളുടെ മനോനില അടുത്തറിയുക
കടുത്ത മനഃസംഘര്‍ഷം അനുഭവിക്കുന്ന കുട്ടി ഏറ്റുമുട്ടല്‍ മനോഭാവത്തോടെയായിരിക്കും കഴിഞ്ഞുകൂടുക. എന്താണ് അവനെ/അവളെ പ്രയാസപ്പെടുത്തുന്നതെന്ന് കണ്ടെത്തി അത് പരിഹരിക്കുക. നിസ്സാരമായ പെരുമാറ്റപ്രശ്‌നങ്ങളെ അവഗണിക്കാനും അതോടൊപ്പം ശ്രദ്ധിക്കണം.
5. കുട്ടികളിലെ പെരുമാറ്റവ്യതിയാനങ്ങള്‍ നിരീക്ഷിക്കുക
റമദാന്‍, പെരുന്നാള്‍ , വേനല്‍ അവധികള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്ന ഘട്ടങ്ങളില്‍ കുട്ടികളില്‍ എന്തെങ്കിലും മാറ്റം ദൃശ്യമാവുന്നുണ്ടോ?അതുപോലെ വീട്ടിലേക്കുള്ള അതിഥി സന്ദര്‍ശനം, വീട് താമസം മാറല്‍ തുടങ്ങിയവ അവനെ അലോസരപ്പെടുത്തുന്നുണ്ടോ? അങ്ങനെയെങ്കില്‍ അനുസരണശീലം കുറയാനാണ് സാധ്യത. തന്റെ പതിവ്ശീലങ്ങളിലും ജീവിതക്രമങ്ങളിലും മാറ്റമുണ്ടാവുന്നത് അവനില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതുകൊണ്ടാണ് അത്. അത്തരം ഘട്ടങ്ങളിലെ അനുസരണക്കേടുകളില്‍ അവനെ ശിക്ഷിക്കാതെ അവന്റെ നന്‍മകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
6. മക്കള്‍ പ്രത്യേകപരിഗണന കൊതിക്കുന്നുവോ?
മോശം പ്രവൃത്തികളിലൂടെയായാലും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കണം എന്നാഗ്രഹിക്കുന്ന ചില കുട്ടികളെങ്കിലുമുണ്ട്. അത്തരം കുട്ടികളോടൊപ്പം അധികം സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരെ ശ്രദ്ധിക്കാനും നാം തുനിഞ്ഞാല്‍ മതിയാകും. അവന്‍ നിങ്ങളോട് സംസാരിച്ചുതുടങ്ങിയാല്‍ അത് നല്ലൊരു തുടക്കമാണെന്നുറപ്പിക്കാം.
7. തന്നിഷ്ടം വെച്ചുപുലര്‍ത്തുന്ന കുട്ടികള്‍?
ചിലപ്പോഴൊക്കെ തങ്ങളുടെ തീരുമാനത്തില്‍ വാശിപിടിക്കുന്ന പ്രകൃതം കുട്ടികള്‍ക്കുണ്ടാകാം. കുട്ടികളോട് കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കുന്നത് നാം കാണാറുണ്ട്. അത്തരം വേളകളില്‍ മോനേ അബ്ദുല്ലാ, ഇപ്പോഴാണോ അതോ പത്തുമിനിറ്റ് കഴിഞ്ഞിട്ടാണോ നീ കുളിക്കുന്നത് എന്ന് ചോദിക്കുക. അങ്ങനെ കുട്ടികള്‍ക്ക് ചോയ്‌സ് നല്‍കിയാല്‍ അതിലൊന്ന് അവര്‍ തെരഞ്ഞെടുത്തുകൊള്ളും.
8. മതിയായ ഉറക്കം
കുട്ടികള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. മതിയായ വിശ്രമമോ ഉറക്കമോ ലഭിക്കാതിരുന്നാല്‍ കുട്ടികള്‍ എപ്പോഴും രോഷാകുലരായിരിക്കും.
9. വിശപ്പ്
അതിയായി വിശന്നിരിക്കുന്ന വേളയില്‍ മക്കള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കും. അതിനാല്‍ കുട്ടികള്‍ പോഷകമൂല്യം നിറഞ്ഞ ആഹാരം വേണ്ടത്ര കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
10. കുട്ടികളില്‍ എന്തെങ്കിലും ന്യൂനത
പഠനവൈകല്യം, ഓട്ടിസം, എഡിഎച്ഡി തുടങ്ങി എന്തെങ്കിലും വളര്‍ച്ചാവൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് കുട്ടികള്‍ പ്രതികരിച്ചെന്നുവരില്ല. അതിനാല്‍ അത്തരം കുഴപ്പങ്ങള്‍ മക്കളിലുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്.
11. കുട്ടികളുടെ വാദപ്രതിവാദങ്ങളുടെ ഇരയാവാതിരിക്കുക
കുട്ടികളുടെ പരിപാലിച്ചുവളര്‍ത്തുന്നതില്‍ തികച്ചും രചനാത്മകമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമാണല്ലോ അവര്‍ക്കുള്ള വികാരപ്രകടനങ്ങള്‍ അനുവദിക്കുന്നത്. എന്നാല്‍ എപ്പോഴും മാതാപിതാക്കളുമായി വാഗ്വാദങ്ങളിലേര്‍പ്പെടുന്ന മക്കളുടെ രീതി ആശാസ്യമല്ല. അതിനാല്‍ നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞശേഷം അവരുടെ മറുവാക്കുകള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയായിരിക്കും നല്ലത്. പിന്നീട് രംഗം ശാന്തമാകുമ്പോള്‍ അവരുടെ പെരുമാറ്റത്തിലെ അപാകതയും അനൗചിത്യവും ചൂണ്ടിക്കാട്ടാം.
12. കുട്ടികളുടെ മനോവികാരങ്ങളെ അറിയുക
കുട്ടികള്‍ മോശമായാണ് പെരുമാറുന്നതെങ്കില്‍ പോലും അവരുടെ മനോവികാരമെന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. സ്‌കൂളില്‍നിന്ന് മോശംപെരുമാറ്റത്തിന്റെ പേരില്‍ ടീച്ചറുടെ റിപോര്‍ട്ടുമായി വരുന്ന മകനെ കേള്‍ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. അവന്റെ മനപ്രയാസത്തെ മനസ്സിലാക്കി ആശ്വസിപ്പിക്കുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്.
Sunday, May 7, 2017
നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ
നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ
------------------------------
●കോലാട്ടം: തമിഴ്‌നാട്
●ഭരതനാട്യം : തമിഴ്‌നാട്
●തെരുകൂത്ത്: തമിഴ്‌നാട്
●മോഹിനിയാട്ടം : കേരളം
●കഥകളി : കേരളം
●ഓട്ടൻതുള്ളൽ: കേരളം
●കുച്ചിപ്പുടി :ആന്ധ്രാപ്രദേശ്
●കൊട്ടം:ആന്ധ്രാപ്രദേശ്
●യക്ഷഗാനം: കർണാടകം, കേരളം
●ഭാംഗ്ര:പഞ്ചാബ്
●ഗിഡ: പഞ്ചാബ്
●തിപ്നി: ഗുജറാത്ത്
●ഗർബ: ഗുജറാത്ത്
●ഭാവൈ: ഗുജറാത്ത്
●ദണ്ഡിയറാസ്: ഗുജറാത്ത്
●രാസലീല : ഗുജറാത്ത്
●മണിപ്പൂരി : മണിപ്പൂർ
●മഹാരസ്സ: മണിപ്പൂർ
●ലായിഹരേബ: മണിപ്പൂർ
●ഛൗ: ഒഡീഷ
●ബഹാകവാഡ: ഒഡീഷ
●ഒഡീസി : ഒഡീഷ
●ദന്താനതെ: ഒഡീഷ
●ബിഹു: ആസാം
●അനകിയനാട്: ആസാം
●ബജാവാലി: ആസാം
●ഛാക്രി: ജമ്മുകശ്മീര്‍
●ഹികാത്ത് : ജമ്മുകശ്മീര്‍
●ചമർഗിനാഡ്: രാജസ്ഥാന്‍
●ഖയാൽ : രാജസ്ഥാന്‍
●കായംഗബജവംഗ: രാജസ്ഥാന്‍
●ഗാംഗോർ: രാജസ്ഥാന്‍
●ജുഗൽലീല: രാജസ്ഥാന്‍
●ഛപ്പേലി: ഉത്തർപ്രദേശ്
●നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ്
●ദാഹികാല: മഹാരാഷ്ട്ര
●ലെസിം: മഹാരാഷ്ട്ര
●തമാശ : മഹാരാഷ്ട്ര
●കുമയോൺ: ഉത്തരാഞ്ചൽ
●ലുഡ്ഢി: ഹിമാചൽപ്രദേശ്
●കായംഗ: ഹിമാചൽപ്രദേശ്
●വെയ്കിങ്:അരുണാചല്‍പ്രദേശ്
●ലോത്ത: മധ്യപ്രദേശ്
●മാഛ: മധ്യപ്രദേശ്
●പാണ്ട്വാനി: മധ്യപ്രദേശ്
●കാഥി:പശ്ചിമ ബംഗാള്‍
●ജാത്ര: പശ്ചിമ ബംഗാള്‍
●സ്വാങ്:ഹരിയാന
Thursday, May 4, 2017
തോമസ് ആല്‍വാ എഡിസണ്‍
തോമസ് ആല്‍വാ എഡിസണ്‍
ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ..
''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു".
ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. ..
കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ..
ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു ;
"എന്താ അമ്മേ ഈ കത്തില്‍?".
ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു.
" നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്.
ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല.
നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം ".
നാളുകള്‍ കടന്നുപോയി, ..
മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. .
എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി.
ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി.
എഡിസണ്‍ അതെടുത്ത് നോക്കി.
അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്.
എഡിസണ്‍ അത് വായിച്ചു നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്.
ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല,
ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ...
ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" ...
മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം.
ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....
നിങ്ങളാകാം നാളെയുടെ ധീരവനിതയോ... ധീരപുരുഷനോ..
Focus on strengths of your beloved kids, not weakness..
പ്രധാനദിനങ്ങൾ
*പ്രധാനദിനങ്ങൾ*
*ജനുവരി മാസത്തിലെ ദിനങ്ങൾ*
ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോകകസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
*ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ*
ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 - ചിന്താദിനം
ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
*മാർച്ച് മാസത്തിലെ ദിനങ്ങൾ*
മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം
*ഏപ്രിൽ മാസത്തിലെ ദിനങ്ങൾ*
ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോക ഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം
*മേയ് മാസത്തിലെ ദിനങ്ങൾ*
മേയ് 1 - ലോക തൊഴിലാളിദിനം
മേയ് 3 - പത്രസ്വാതന്ത്ര്യദിനം
മേയ് 3 - സൗരോർജ്ജദിനം
മേയ് 6 - ലോക ആസ്ത്മാ ദിനം
മേയ് 8 - ലോക റെഡ്ക്രോസ് ദിനം
മേയ് 11 - ദേശീയ സാങ്കേതിക ദിനം
മേയ് 12 - ആതുര ശുശ്രൂഷാ ദിനം
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 - ദേശീയ കുടുംബദിനം
മേയ് 16 - സിക്കിംദിനം
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
മേയ് 22 - ജൈവ വൈവിധ്യദിനം
മേയ് 24 - കോമൺവെൽത്ത് ദിനം
മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 - എവറസ്റ്റ് ദിനം
മേയ് 31 - ലോക പുകയിലവിരുദ്ധദിനം
*ജൂൺ മാസത്തിലെ ദിനങ്ങൾ*
ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 - ലോകസമുദ്ര ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനാദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം
*ജൂലൈ മാസത്തിലെ ദിനങ്ങൾ*
ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
ജൂലൈ 11 - ലോകജനസംഖ്യാ ദിനം
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം
*ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ*
ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 - ലോക വയോജനദിനം
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 - നാഗസാക്കി ദിനം
ആഗസ്റ്റ് 12 - ലോക യുവജന ദിനം
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം
ആഗസ്റ്റ് 22 - സംസ്കൃതദിനം
ആഗസ്റ്റ് 29 - ദേശീയ കായികദിനം
*സെപ്തംബർ മാസത്തിലെ ദിനങ്ങൾ*
സെപ്തംബർ 2 - ലോക നാളീകേരദിനം
സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
സെപ്തംബർ 14 - ഹിന്ദിദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺദിനം
സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
സെപ്തംബർ 21 - ലോകസമാധാനദിനം
സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 26 - ദേശീയ
[: ദിനം
സെപ്തംബർ 26 - ദേശീയ ബധിരദിനം
സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം
*ഒക്ടോബർ മാസത്തിലെ ദിനങ്ങൾ*
ഒക്ടോബർ 1 - ലോകവൃദ്ധദിനം
ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
ഒക്ടോബർ 1 - ലോക സംഗീത ദിനം
ഒക്ടോബർ 1 - ലോകരക്തദാന ദിനം
ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 2 - ദേശീയ സേവനദിനം
ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
ഒക്ടോബർ 3 - ലോകആവാസ ദിനം
ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 6 - ലോകവന്യജീവി ദിനം
ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 9 - ലോകതപാൽ ദിനം
ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
ഒക്ടോബർ 15 - അന്ധ ദിനം
ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം
*നവംബർ മാസത്തിലെ ദിനങ്ങൾ*
നവംബർ 1 - കേരളപ്പിറവി
നവംബർ 5 - ലോക വനദിനം
നവംബർ 9 - ദേശീയ നിയമസേവനദിനം
നവംബർ 10 - ദേശീയ ഗതാഗതദിനം
നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
നവംബർ 14 - ദേശീയ ശിശുദിനം
നവംബർ 14 - പ്രമേഹദിനം
നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
നവംബർ 19 - പുരുഷദിനം
നവംബർ 19 - പൗരാവകാശദിനം
നവംബർ 20 - ലോക ഫിലോസഫി ദിനം
നവംബർ 21 - ലോക ടെലിവിഷൻ ദിനം
നവംബർ 24 - എൻ.സി.സി. ദിനം
നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
നവംബർ 26 - ദേശീയ നിയമ ദിനം
നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം
*ഡിസംബർ മാസത്തിലെ ദിനങ്ങൾ*
ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
ഡിസംബർ 3 - ലോക വികലാംഗദിനം
ഡിസംബർ 4 - ദേശീയ നാവികദിനം
ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 11 - പർവ്വത ദിനം
ഡിസംബർ 12 - മാർക്കോണി ദിനം
ഡിസംബർ 16 - ദേശീയ വിജയ ദിനം
ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 23 - ദേശീയ കർഷക ദിനം
ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം
സ്ത്രീജന്മം ഓട്ടൻതുള്ളൽ
സ്ത്രീജന്മം
ഓട്ടൻതുള്ളൽ
നല്ലവരാകും നാട്ടുകാരെ
ഞങ്ങൾക്കിത്തിരി പറയാനുണ്ട്.
പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ
തെല്ലിട നേരം മുന്നിൽ നിൽക്കൂ .( വിരുത്തം)
പറയാൻ കാര്യം ഒരു പാടുണ്ട്
പറയാൻ നേരം കിട്ടാറില്ല
ഒന്നാം കോഴികൾ കൂവും നേരം
കന്നാലികൾ പോൽ പണികൾ തുടങ്ങും,
മൂട്ടിൽ വെട്ടം കുത്തും വരെയും
മൂപ്പര് ജോറായ് നീണ്ടു കിടക്കും.
കൊണ്ടാ കാപ്പി കൊണ്ടാ ചായ
കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ.
കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ
പത്രം കൊണ്ടാ ബ്രഷും കൊണ്ടാ
ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ
ചോറും കറിയും വേറെ കൊണ്ടാ.
കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ
കണ കുണ പറയും അച്ഛനെ നോക്കാം
തൈലം തേച്ചു കിടക്കും തള്ളയെ
തടവിക്കൊണ്ടങ്ങ രികിലിരിക്കാം.
വെട്ടം കേറാ മുറിയുടെ മൂലയിൽ
തൊട്ടിലിലാടും കൊച്ചിനെ നോക്കാം.
തൊടിയിൽ തപ്പിത്തപ്പി നടന്നാൽ
തൊടുകറി വകകൾ കുട്ടയിലാക്കാം.
കാലത്തൊരു വക ഉച്ചക്കൊരു വക
കാപ്പിക്കൊരു വക ചായക്കൊരു വക
പത്തിരിയൊരു വക ഇഡലിയൊരു വക
മത്തി ചിക്കൻ മട്ടൻ പലവക .
എല്ലാമിങ്ങനെ എന്നും ചെയ്യാൻ
എല്ലും തോലും ആയൊരു പെണ്ണും .
അടിയും, തൊഴിയും ബോണസ്സായി
അതിയാനോടു കണക്കിനു കിട്ടും.
ചന്തം പോരാ ചമയം പോരാ
തന്ത കൊടുത്തതു തീരെ പോരാ.
പറയാനിനിയും ഒരുപാടുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും.
പറയാനുള്ളൊരു നാക്കും, വാക്കും
പണയം ഞങ്ങൾ വെച്ചിട്ടില്ല.
മൂന്നും മുപ്പതുമൊരു പോലത്രെ
എട്ടും എൺപതുമൊരു പോലത്രെ
കാമം മൂക്കും അറു വഷളന്മാർ
കോമാളികളായ് മണ്ടി നടപ്പൂ ,
ഇടവഴിയെന്നോ നടവഴിയെന്നോ
പൊതുവഴിയെന്നോ പുതുവഴിയെന്നോ
എല്ലായിടവും പെണ്ണിൻ മാനം
പുല്ലു കണക്കെ ചവിട്ടിമെതിപ്പൂ.
കെട്ടിയ പെണ്ണിനെ കെട്ടിത്തൂക്കാൻ
കെട്ടിയവൻമാർ പാത്തു നടപ്പൂ
അന്തിക്കള്ളും മോന്തി വരുന്നൊരു
മന്തനു പെണ്ണിനെ ചന്തം പോരാ.
കണ്ടാൽ കുറ്റം മിണ്ട്യാൽ കുറ്റം
ദേവനു മുമ്പിൽ പോയാൽ കുറ്റം.
എന്തിനു മേതിനും പെണ്ണുങ്ങൾക്ക്
മുന്ത്യോൻ മാരുടെ കല്പന മാത്രം.
കെട്ടിയ പെണ്ണിനെ മൊഴിചൊല്ലീടാൻ
കാട്ടിക്കൂട്ടും കോപ്രായങ്ങൾ
മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി
കുറ്റവിചാരണ ആണിനു വേണ്ടി .
പണ്ടേ തച്ചു തകർത്ത മറക്കുട
തുന്നിക്കൂട്ടി കൊണ്ടു വരുന്നു.
പെണ്ണിനെ മൂടിപ്പൊതിയാൻ തുണിയാൽ
പുതുവസ്ത്രങ്ങൾ തുന്നീടുന്നു.
പറയാനിനിയും ഏറെയുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും
ആണും വേണം പെണ്ണും വേണം
ആട്ടും തുപ്പും പെണ്ണിനു വേണ്ട .
പെണ്ണിൻ മാനം കാത്തീടാത്തവൻ
ആണാണെന്നു പറഞ്ഞിട്ടെന്താ
ആണും പെണ്ണും ഒത്തു പിടിച്ചാൽ
ഒത്തൊരു മലയും കയ്യിൽ പോരും .
പി.ടി.മണികണ്ഠൻ
പന്തലൂർ.
ഓട്ടൻതുള്ളൽ
നല്ലവരാകും നാട്ടുകാരെ
ഞങ്ങൾക്കിത്തിരി പറയാനുണ്ട്.
പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ
തെല്ലിട നേരം മുന്നിൽ നിൽക്കൂ .( വിരുത്തം)
പറയാൻ കാര്യം ഒരു പാടുണ്ട്
പറയാൻ നേരം കിട്ടാറില്ല
ഒന്നാം കോഴികൾ കൂവും നേരം
കന്നാലികൾ പോൽ പണികൾ തുടങ്ങും,
മൂട്ടിൽ വെട്ടം കുത്തും വരെയും
മൂപ്പര് ജോറായ് നീണ്ടു കിടക്കും.
കൊണ്ടാ കാപ്പി കൊണ്ടാ ചായ
കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ.
കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ
പത്രം കൊണ്ടാ ബ്രഷും കൊണ്ടാ
ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ
ചോറും കറിയും വേറെ കൊണ്ടാ.
കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ
കണ കുണ പറയും അച്ഛനെ നോക്കാം
തൈലം തേച്ചു കിടക്കും തള്ളയെ
തടവിക്കൊണ്ടങ്ങ രികിലിരിക്കാം.
വെട്ടം കേറാ മുറിയുടെ മൂലയിൽ
തൊട്ടിലിലാടും കൊച്ചിനെ നോക്കാം.
തൊടിയിൽ തപ്പിത്തപ്പി നടന്നാൽ
തൊടുകറി വകകൾ കുട്ടയിലാക്കാം.
കാലത്തൊരു വക ഉച്ചക്കൊരു വക
കാപ്പിക്കൊരു വക ചായക്കൊരു വക
പത്തിരിയൊരു വക ഇഡലിയൊരു വക
മത്തി ചിക്കൻ മട്ടൻ പലവക .
എല്ലാമിങ്ങനെ എന്നും ചെയ്യാൻ
എല്ലും തോലും ആയൊരു പെണ്ണും .
അടിയും, തൊഴിയും ബോണസ്സായി
അതിയാനോടു കണക്കിനു കിട്ടും.
ചന്തം പോരാ ചമയം പോരാ
തന്ത കൊടുത്തതു തീരെ പോരാ.
പറയാനിനിയും ഒരുപാടുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും.
പറയാനുള്ളൊരു നാക്കും, വാക്കും
പണയം ഞങ്ങൾ വെച്ചിട്ടില്ല.
മൂന്നും മുപ്പതുമൊരു പോലത്രെ
എട്ടും എൺപതുമൊരു പോലത്രെ
കാമം മൂക്കും അറു വഷളന്മാർ
കോമാളികളായ് മണ്ടി നടപ്പൂ ,
ഇടവഴിയെന്നോ നടവഴിയെന്നോ
പൊതുവഴിയെന്നോ പുതുവഴിയെന്നോ
എല്ലായിടവും പെണ്ണിൻ മാനം
പുല്ലു കണക്കെ ചവിട്ടിമെതിപ്പൂ.
കെട്ടിയ പെണ്ണിനെ കെട്ടിത്തൂക്കാൻ
കെട്ടിയവൻമാർ പാത്തു നടപ്പൂ
അന്തിക്കള്ളും മോന്തി വരുന്നൊരു
മന്തനു പെണ്ണിനെ ചന്തം പോരാ.
കണ്ടാൽ കുറ്റം മിണ്ട്യാൽ കുറ്റം
ദേവനു മുമ്പിൽ പോയാൽ കുറ്റം.
എന്തിനു മേതിനും പെണ്ണുങ്ങൾക്ക്
മുന്ത്യോൻ മാരുടെ കല്പന മാത്രം.
കെട്ടിയ പെണ്ണിനെ മൊഴിചൊല്ലീടാൻ
കാട്ടിക്കൂട്ടും കോപ്രായങ്ങൾ
മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി
കുറ്റവിചാരണ ആണിനു വേണ്ടി .
പണ്ടേ തച്ചു തകർത്ത മറക്കുട
തുന്നിക്കൂട്ടി കൊണ്ടു വരുന്നു.
പെണ്ണിനെ മൂടിപ്പൊതിയാൻ തുണിയാൽ
പുതുവസ്ത്രങ്ങൾ തുന്നീടുന്നു.
പറയാനിനിയും ഏറെയുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും
ആണും വേണം പെണ്ണും വേണം
ആട്ടും തുപ്പും പെണ്ണിനു വേണ്ട .
പെണ്ണിൻ മാനം കാത്തീടാത്തവൻ
ആണാണെന്നു പറഞ്ഞിട്ടെന്താ
ആണും പെണ്ണും ഒത്തു പിടിച്ചാൽ
ഒത്തൊരു മലയും കയ്യിൽ പോരും .
പി.ടി.മണികണ്ഠൻ
പന്തലൂർ.
മഴ_പറഞ്ഞത്
#മഴ_പറഞ്ഞത്.
പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
പിറകോട്ടു മാറിയിട്ടേയുള്ളൂ
പറയാതെ പോയതല്ല കൂട്ടരെ
പണ്ടേ പറഞ്ഞതല്ലെ ഞാൻ .
ഇടിച്ചിടിച്ച് നിരപ്പാക്കിയ
കുന്നുകൾ മുളക്കട്ടെ വീണ്ടും
വെട്ടി വെട്ടി തരിശാക്കിയ
കാടു കിളിർക്കട്ടെ വീണ്ടും .
കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കയേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.
പെയ്തിറങ്ങാൻ ഒരിടവുമില്ല
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ആയിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
ഒരു പൊടിമീനിന്റെ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു തുമ്പച്ചെടിയുടെ മോഹമായി.
ഒരു കൈത്തോടിന്റെ നാദമായി
ഒരു വയൽപ്പാട്ടിന്റെ ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.
അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു പാടുമോ
പാട്ടൊരെണ്ണം.
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.
Copy
പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
പിറകോട്ടു മാറിയിട്ടേയുള്ളൂ
പറയാതെ പോയതല്ല കൂട്ടരെ
പണ്ടേ പറഞ്ഞതല്ലെ ഞാൻ .
ഇടിച്ചിടിച്ച് നിരപ്പാക്കിയ
കുന്നുകൾ മുളക്കട്ടെ വീണ്ടും
വെട്ടി വെട്ടി തരിശാക്കിയ
കാടു കിളിർക്കട്ടെ വീണ്ടും .
കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കയേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.
പെയ്തിറങ്ങാൻ ഒരിടവുമില്ല
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ആയിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
ഒരു പൊടിമീനിന്റെ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു തുമ്പച്ചെടിയുടെ മോഹമായി.
ഒരു കൈത്തോടിന്റെ നാദമായി
ഒരു വയൽപ്പാട്ടിന്റെ ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.
അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു പാടുമോ
പാട്ടൊരെണ്ണം.
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.
Copy
ബട്ടർഫ്ലൈ
ബട്ടർഫ്ലൈ
👉🏿 ഇന്ത്യയുടെ രഹസ്യ ബീച്ച് എന്നറിയുന്നത്: ബട്ടർഫ്ലൈബീച്ച്
👉🏿 ബട്ടർഫ്ലൈ ദ്വീപ് സ്ഥിതി ചെയ്യുന്നത്: ഗോവയിൽ
👉🏿 പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത് : ബട്ടർഫ്ലൈ
👉🏿 ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ പാർക്ക്: ബന്നാർഗട്ട്
👉🏿 ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ സഫാരി പാർക്ക്: തെന്മല
👉🏿 കാലുകൾ കൊണ്ട് സ്വാദ് അറിയുന്ന ജീവി: ബട്ടർഫ്ലൈ
👉🏿 അയൺ ബട്ടർഫ്ലൈ എന്നറിയുന്ന കായികതാരം: സൈന നേവാൾ
👉🏿 അയൺ ബട്ടർഫ്ലൈ ഓഫ് വേൾഡ് എന്നറിയുന്നത്: മാർഗരറ്റ് താച്ചർ
👉🏿ദി സോൾ ഓഫ് എ ബട്ടർഫ്ലൈ എന്ന കൃതി എഴുതിയത്: മുഹമ്മദലി
👉🏿 ബട്ടർഫ്ലൈ സ്ട്രോക് എന്നത് നീന്തൽ മത്സരങ്ങളിലെ ഒരിനമാണ്
👉🏿 വൈറ്റ് ബട്ടർഫ്ലൈ എന്നറിയുന്ന പുഷ്പമാണ്: കല്യാണസൗഗന്ധികം
*സിലബസ്*
മിനിക്കഥ
*സിലബസ്*
.... ബാലചന്ദ്രൻ എരവിൽ.....
ഡാഡി നെഞ്ചുവേദനക്കൊണ്ട് പുളയുകയാണ് ...
മമ്മി വാവിട്ടു നിലവിളിക്കുകയാണ്...
സെൻട്രൽ സ്ക്കൂളിൽ പഠിക്കുന്ന മകൻ,
വാട്സ പ്പിൽ നിന്നും തലയുയർത്തിയതേയില്ല!
ശബ്ദം കേട്ട് പൊതുവിദ്യാലയത്തിൽ പഠിക്കുന്ന,
അയൽവീട്ടിലെ 'അമ്മയുടെ 'മകൻ;
ഓടിയെത്തി...
പ്രഥമ ശുശ്രൂഷ നൽകി,
റിക്ഷ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചു വന്നു!
'നിന്റച്ഛനല്ലെടാ ഇത്, നീയല്ലെടാ സഹായിക്കേണ്ടത് .ആ ചെക്കൻ വന്നില്ലായിരുന്നേൽ കാണാമായിരുന്നു; നീയും ഓനെ പോലെ സ്ക്കൂളിലല്ലെടാ പോകുന്നത് ?'- മമ്മി ചോദിച്ചു...
" ലുക്ക് മമ്മീ! അവൻ പൊതു വിദ്യാലയത്തിലാ... ഇതൊക്കയാ അവിടുത്തെ പഠനം...ബട്ട് ഞാൻ സെൻട്രൽ സ്ക്കൂളിലാ... ഞങ്ങൾക്ക് പഠിക്കാനുള്ളത് വിജയിക്കുവാനുള്ള തന്ത്രങ്ങളാ... ഇത്തരം ചീപ്പ് സെറ്റ്മെന്റ് സൊന്നും ഞങ്ങളുടെ 'സിലബസിൽ ' ഇല്ല ...സൊ എന്നെ ശല്യപ്പെടുത്താതെ പോ മമ്മീ ''!
മമ്മി അയൽവീട്ടിലെ അമ്മയെ നോക്കി അസൂയ പൂണ്ടു !!
*സിലബസ്*
.... ബാലചന്ദ്രൻ എരവിൽ.....
ഡാഡി നെഞ്ചുവേദനക്കൊണ്ട് പുളയുകയാണ് ...
മമ്മി വാവിട്ടു നിലവിളിക്കുകയാണ്...
സെൻട്രൽ സ്ക്കൂളിൽ പഠിക്കുന്ന മകൻ,
വാട്സ പ്പിൽ നിന്നും തലയുയർത്തിയതേയില്ല!
ശബ്ദം കേട്ട് പൊതുവിദ്യാലയത്തിൽ പഠിക്കുന്ന,
അയൽവീട്ടിലെ 'അമ്മയുടെ 'മകൻ;
ഓടിയെത്തി...
പ്രഥമ ശുശ്രൂഷ നൽകി,
റിക്ഷ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചു വന്നു!
'നിന്റച്ഛനല്ലെടാ ഇത്, നീയല്ലെടാ സഹായിക്കേണ്ടത് .ആ ചെക്കൻ വന്നില്ലായിരുന്നേൽ കാണാമായിരുന്നു; നീയും ഓനെ പോലെ സ്ക്കൂളിലല്ലെടാ പോകുന്നത് ?'- മമ്മി ചോദിച്ചു...
" ലുക്ക് മമ്മീ! അവൻ പൊതു വിദ്യാലയത്തിലാ... ഇതൊക്കയാ അവിടുത്തെ പഠനം...ബട്ട് ഞാൻ സെൻട്രൽ സ്ക്കൂളിലാ... ഞങ്ങൾക്ക് പഠിക്കാനുള്ളത് വിജയിക്കുവാനുള്ള തന്ത്രങ്ങളാ... ഇത്തരം ചീപ്പ് സെറ്റ്മെന്റ് സൊന്നും ഞങ്ങളുടെ 'സിലബസിൽ ' ഇല്ല ...സൊ എന്നെ ശല്യപ്പെടുത്താതെ പോ മമ്മീ ''!
മമ്മി അയൽവീട്ടിലെ അമ്മയെ നോക്കി അസൂയ പൂണ്ടു !!
Tuesday, May 2, 2017
നീലിനെ മാറ്റിയ അധ്യാപിക
📘--- നീലിനെ മാറ്റിയ അധ്യാപിക ---📘
ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ ...കുറുമ്പൻ ... അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി .
കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയ ലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന , അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ 'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് . പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ അത് കട്ടു .ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു . അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം . അതും വായിച്ചു . പിന്നെയും ഇത് ആവർത്തിച്ചു . നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു . പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു . കോളേജിലെത്തി . നിയമത്തിൽ ബിരുദം നേടി . അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . പിന്നെ അവിടെ ജഡ്ജിയായി .
ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ... ഇതിനൊരു ആന്റി ക്ലൈമാക്സുണ്ട് .
വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി . ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു .
"ദ ട്രഷർ ഓഫ് പ്ലസൻറ് വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി . വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് . പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി . സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......
ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ ...കുറുമ്പൻ ... അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി .
കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയ ലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന , അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ 'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് . പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ അത് കട്ടു .ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു . അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം . അതും വായിച്ചു . പിന്നെയും ഇത് ആവർത്തിച്ചു . നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു . പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു . കോളേജിലെത്തി . നിയമത്തിൽ ബിരുദം നേടി . അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . പിന്നെ അവിടെ ജഡ്ജിയായി .
ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ... ഇതിനൊരു ആന്റി ക്ലൈമാക്സുണ്ട് .
വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി . ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു .
"ദ ട്രഷർ ഓഫ് പ്ലസൻറ് വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി . വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് . പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി . സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......
Subscribe to:
Posts (Atom)