Saturday, September 27, 2025
ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടാം സ്ഥാനം ലവ് പ്ലാസ്റ്റിക് പുരസ്‌കാരം പഴയ കതിർ പുതിയ കൈകളിൽ പുരസ്ക്കാരം സീസൺ വാച്ച് പുരസ്ക്കാരം
Sunday, April 2, 2023
അമ്മക്കൊരു അടുക്കളത്തോട്ടം പദ്ധതിയിൽ ഹരിത മുകുളം അവാർഡ്,
Saturday, April 1, 2023
നമ്മുടെ വിദ്യാലയത്തിന് അഭിമാന നിമിഷം
Saturday, March 18, 2023
Friday, March 17, 2023
Every Tuesday 2 Rupees challenge
Every Tuesday 2 Rupees challenge
പരസ്പരം സ്നേഹവും അനുകമ്പയും കുറഞ്ഞ് തന്നിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ലോകത്ത് വിശ്വമാനവികൻ എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മഹത്തരമായ ആശയത്തെ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് Every Tuesday 2 Rupees challenge
ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച് എല്ലാ ചൊവ്വാഴ്ച്ച ദിവസവും രണ്ട് രൂപാ വീതം കുട്ടികളും അധ്യാപകരും സ്കൂളിൽ സജ്ജമാക്കിയ ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. വർഷാവസാനം സ്കൂളിൽ നിന്നും അർഹയായ ഒരു കുട്ടിക്ക് നറുക്കെടുപ്പിലൂടെ ഈ പണം ഉപയോഗിച്ച് ഒരു പെൺ ആട്ടിൻകുട്ടിയെ വാങ്ങി നൽകും. ആ ആടിന് ഉണ്ടാകുന്ന ഒരു കുഞ്ഞിനെ തിരികെ നൽകണം . ഓരോ വർഷവും കൂടുതൽ കുട്ടികൾക്ക് ഇങ്ങനെ ആട്ടിൻ കുട്ടിയെ നൽകാനാകും .
ഈ പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി: നിസാമോൾ ഷാജി നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ: മനോജ് വി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ സെക്രട്ടറി സുബൈർ സി.എം സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി: ദിവ്യഗോപി നന്ദിയും രേഖപ്പെടുത്തി . മാധ്യമം പത്രം സർക്കുലേഷൻ മാനേജർ വി എസ് കബീർ ഏരിയ മാനേജർ പരീത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.




