Monday, September 18, 2017

അഞ്ചാം ക്ലാസ്സിലെ മലയാളം കേരളപാഠ വലി മൂന്നാമത്തെ യൂണിറ്റിലെ കാസിമിന്റെ ചെരുപ്പിന് ഒരു തുള്ളൽ ആവിഷ്കാരം

അഞ്ചാം ക്ലാസ്സിലെ മലയാളം കേരളപാഠ വലി  മൂന്നാമത്തെ യൂണിറ്റിലെ കാസിമിന്റെ ചെരുപ്പിന്  ഒരു  തുള്ളൽ ആവിഷ്കാരം




പണ്ടൊരു നാട്ടിൽ കെയ്റോ നഗരം
ഉണ്ടവിടുണ്ടൊരു അറുപിശുക്കൻ
കണ്ടാലോ അവനൊരു വികൃതൻ
ഇല്ലേയില്ലൊരു കുളിയും നനയും
സോപ്പും വെള്ളവും ചിലവായെന്നാൽ
കാശോ പോകും എന്നതുതന്നെ
ഒരു നാളെന്നോ കച്ചവടത്തേൽ
ലാഭം കിട്ടിയ ദിനമൊരു ഭൂതിയുദിച്ചു
ഒന്നുകുളിച്ചാലെന്താ
ഒന്നുകുളിച്ചാലെന്താ എന്നൊരു ഭൂതിയുദിച്ചൂ
ഉടനെ തന്നെ തന്നുടെ  പീടിക പൂട്ടി
പാദുക രണ്ടും കക്ഷത്തേറ്റി
സ്നാനഗൃഹത്തെ ലക്ഷ്യം വച്ചിത  പാഞ്ഞു


അവിടെ ചെന്നു കുളിക്കാൻ കേറി
സ്നാനഗൃഹത്തിൻ പുരതേ തന്നുടെ

 പാദുക സ്ഥാപിച്ചീടിക
സ്നാനവുമങ്ങ് തുടങ്ങി
വിസ്തരണേനയുണ്ടൊരു കുളിയുടെ
ശേഷം വന്നിത.കണ്ടൂ പാദുക
അന്ധാളിച്ചൂ  കാസീം
തന്നുടെ പാദുകമല്ലല്ലോ ഇത്


എന്തൊരു സുന്ദരമാണീ പാദൂകം
ആഹാ പളുപളെ മിന്നും
പുത്തൻ പാദുകമിതുകണ്ടൂ
സത്വരമാലോചിച്ചൂ
ദൈവം തന്നിഹ ഈപാദുകം
ഇതു ദൈവം തന്നിഹ സമ്മാനം
എന്നുടെ പാദുകമദ്ദേഹത്തെ
ശോകം ചെയ്വത് കൊണ്ടതിനാലേ
തന്നു ദൈവം മെതിയടികൾ
ഒട്ടും തന്നെ നിനച്ചീടാതെ

പാദുകമിരുവതും കാലേകേറ്റി
തന്നുടെ ഭവനം ലക്ഷ്യം വച്ചിത
മൂളിപ്പാട്ടുംംപാടി നടന്നു തുടങ്ങി


കാസീമിന്റെ ചെരുപ്പോ
ഇത് കാസീമിന്റെ ചെരുപ്പോ

അറിയേണ്ടൊരു വസ്തുവിതാണേ
പാദുകമുണ്ടുപഴക്കം കാസീമിന്നോളം
നാട്ടിൽ ഉണ്ടൊരു വാർത്താ
മാരകരോഗം വന്ന് ഭവിച്ചാ
ഉണ്ടൊരുചോദ്യം ഉടനടി
"  കാസിമിന്റെ ചെരുപ്പുകഴിച്ചോ
നിങ്ങൾ കാസിമിന്റെ ചെരുപ്പുകഴിച്ചോ
അത്രക്കുണ്ടിഹ വൃത്തീം കോലവും
കുത്താൻ ഇനിയൊരു സൂചിക്കിടമോ
കെട്ടാനൊരു നൂലിന്നിടമോ
ആപാദുക ഭാഗത്തിനി ഇല്ലേയില്ല
തേഞ്ഞു കഴിഞ്ഞൊരു തുകലതു
ലേശം ബാക്കിയുമില്ല
കൂർത്തിടുമാണികൾ കൊണ്ട് തളച്ച
പാദുകമാണികൾ കൊണ്ടന്നാല്ലേ
യമപുരി പുൽകുംസംശയമില്ല
അങ്ങനെയുള്ളൊരു പാദുകമാണേ കാസീമിന്റെ ചെരുപ്പ്


ദൈവം തന്നചെരുപ്പേയല്ലിഹ
വാസ്തവമെന്താ ണന്നിഹ
ഞാനുരചെയ്തീടാം

കാസീം നീരാടും നേരത്തുണ്ടി
ന്യായാധിപനും തന്നുടെയാഗമം
കുളിമുറിയുടയറിയിച്ചൂ
ഉടമയതുടനെ ശുചിയാക്കാനായ്
തൻ സേവകരോടരുൾ ചെയ്തു
സേവകരോ
കാസീമിന്റെ ചെരുപ്പിതു
കണ്ടുടനെ

കോരിയെടുത്തു കുപ്പയിലിട്ടൂ
ന്യായാധിപനോ വന്ന് കുളിക്കാൻ കേറും നേരും
വച്ചൊരു പാദുകമാണേ കാസീം
ഇട്ടുനടന്നൂ ഗമയിൽ പോയത്
മൂപ്പരെഃപാദുകനഷ്ടം രോഷം കേറ്റി
അരിച്ചുപെറുക്കി ഭൃത്യൻമാർ
കുന്തം കാണുവതില്ലേ
കുടമതും നോക്കുകവേണം
എന്നു നിനച്ചു നോക്കി കുപ്പയിൽ
അതിലോ കണ്ടൂ കാസീമിന്റെ ചെരുപ്പുകൾ
ഉടനടി നാട്ടിൽ  പാട്ടായി
കട്ടൂ കാസീം
കട്ടൂ കാസീം
ന്യായാധിപനുടെ പാദുകം
ഉടനടി പാവം കാസീമിന്നെ ജയിലിലടച്ചൂ
ഭാരിച്ചൊരു തുകയും പിഴയുമടച്ചൂ

അന്നൊരുനാൾ തൻ ആദ്യവുമായി

കാസീം തന്റെ ചെരുപ്പ് വെറുത്തൂ
ദേഷ്യം മൂത്തിഹ കാസിം തന്നുടെ പാദുകം
ആഞ്ഞ് വലിച്ചേറു കൊടുത്തൂ
ചെന്നത് വീണതോ
ചെന്നത് വീണതോ നൈൽനദിയിൽ


പൊടുന്നനെയൊരുനാൾ
മുക്കുവൻ വീശിയ വലയിൽ
ഭാരം തോന്നി
ആമോദത്തോടാഞ്ഞ് വലിച്ചു
കരയിൽ കേറും നേരം
കണ്ടൂ കാസീമിന്റെ ചെരുപ്പ്
കണ്ണികളറ്റൂ വലയുടെ
കോപം കൊണ്ട് ചുമന്നൂ

മുക്കുവ നവനുടെ നയനം
മുക്കുവനവനാകട്ടെ

കാസീമി ന്റെ ചെരുപ്പും പേറി
തൽക്ഷണമോടിച്ചെന്നൂ കാസീം കടയിൽ
ഏറുവലിച്ചുകൊടുത്തു പാദുകം
കുപ്പികളൌഷധ പനിനീർ
കൊണ്ടഭിഷേകിതമായി കട

സങ്കടമേറാൻ ബാക്കിയിതുണ്ടോ
നേരേ ഭവനത്തിങ്കൽ ചെന്നൂ
മാന്തിയെടുത്തൊരു കുഴിയും
അതിലേക്കിട്ടൂ മറവതു ചെയ്തു
അപ്പോളവയെ കണ്ടൊരു രിപുവാകട്ടെ
അധികാരികളോടുരചെയ്തു

നിധികിട്ടീ

കാസീമിന്നോ നിധികിട്ടി
ഉടനടി വിളിച്ചു വരുത്തീ ചോദ്യം ചെയ്തു
സത്യമിതേവം ഉരചെയ്തിട്ടും
ബോധിച്ചില്ലയീ അധികാരിക്ക്
സേവകരെത്തീ കുഴിമാന്തീ
ഭീഷണിയേഷണി മൂലം
കൈകളിലാക്കിനല്ലൊരു തുകയും
ഒഴിയാബാധയിതൊന്തൊരു കഷ്ടം


കണ്ടൊരുതോട്ടിലെറിഞ്ഞൂ പാവത്താൻ
തോട്ടിലിരുന്നൊരു ചക്രത്തിന്റെ
പല്ലുകൾകേടാക്കി
നിശ്ചലമായൊരുയന്ത്രത്തിനെ
നല്ലൊരുതുകയും ചിലവായെന്നാൽ
സമനില തെറ്റിയ കാസീം

തന്നുടെ പാദുകം ഏറുകൊടുത്തൂ

തന്നുടെ മട്ടുപാവിൽ
ഓടികേറിയ ശ്വാനൻ ഒരുവൻ
ചെരുപ്പുകടിച്ചുകളിക്കുന്നതിനിടെ
താഴേ വീണൊരു

പാവം തള്ള ശിരസേ ഗുരുതര മുറിവുണ്ടാക്കി
അവിടെയുമായിനല്ലൊരു സംഖ്യ
പരിഹാരത്തിന് തുകയേകി
ഇങ്ങനെ യിങ്ങനെ ഉണ്ടായ് പലദാരുണ സംഭവം
ചിന്തിപ്പിച്ചൂ കാസീമിന്നെയിരുത്തീ
അധികാരിക്ക് മുന്നിൽ എത്തി കാസീം
ആർത്തുവിളിച്ചൂ കരഞ്ഞു പറഞ്ഞു പാവം
“അങ്ങുന്നേ അല്ലേ എന്നുടെയങ്ങുന്നേ
ഈ പാദുകമൊന്നിതുകാരണം
വന്നുഭവിച്ചൂ അനവധി ദുഃഖം
ഞാനോ പാവം ദരിദ്രനുമായി
തെണ്ടുകമാത്രേ നിവൃത്തിയിതുള്ളൂ
അതിനാൽ അങ്ങേക്കെന്നോട്
കനിവത് വേണം
ഒന്ന് വിളമ്പരമുരചെയ്കേണം
ഈ പാദുകമുടമ കാസീമല്ല
ഇതുകാരണ മുണ്ടാകുംദുരിതമിതൊന്നും
കാസീമുത്തരവാദിയുമല്ല
ഇത്തരമുരചെയ്വതു ശേഷം

സത്വര തന്നുടെ പാദുക മവിടെയിട്ടു
നൊട്ടോട്ടമതോടി കാസീം
പാവം കാസീം കണ്ടതുമില്ല
മറ്റുള്ളവരുടെ
പരിഹാസച്ചിരി
 അല്ലേ കുട്ടികൾ

അല്ലേ കുട്ടികൾ

നിങ്ങളറിഞ്ഞീടുക

ധൂർത്തും പിശുക്കും
ഒരുപോലുള്ളൊരു

വ്യാധിയിതാണേ
മിതവ്യയ ജീവിതം
ശീലിച്ചീടുകയാണേ ൽ
സുഖമേ സന്തോഷത്തൊടു ജീവിച്ചീടാം
അല്ലേ സ്വസ്ഥതകിട്ടില്ലീ ലോകത്തും പരലോകത്തും

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
അച്യുതനെ  അരവിന്ദാക്ഷാ  ജയ

അക്കടൽ വർണ്ണാ ശരണം ശരണം
                                                                                       -ഷീജു ജോയ്, ആറ്റിങ്ങൽ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...