Monday, August 6, 2018

സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികള്‍ക്ക്



സ്നേഹം നിറഞ്ഞ അധ്യാപകരെ , പ്രിയ കൂട്ടുകാരെ ,
          ജീവനുതുല്യം നാം സ്നേഹിക്കുന്ന നമ്മുടെ നാടിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലാണല്ലോ നാം ഉള്ളത് . കുട്ടികളായ നമ്മെ സംബന്ധിച്ച് ഓരോ സ്വാതന്ത്ര്യ ദിനങ്ങളും നമ്മുടെ ഉത്തരവാദിത്തങ്ങളെ പറ്റിയും കടമകളെ പറ്റിയുമാണ് നമ്മോടു സംസാരിക്കുന്നത്.
      നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ പണയപ്പെടുത്തി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തോട് പടവെട്ടി നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തെ വരും തലമുറക്ക് കൂടെ കൈമാറാന്‍ നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെ മുഴുവന്‍ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കപ്പെടുന്ന നവലോക ക്രമത്തില്‍ കുട്ടികളായ നാം ബോധവാന്മാരാകണം. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ മതത്തിന്‍റെ പേരില്‍ , ജാതിയുടെ പേരില്‍ പരസ്പരം കലഹിക്കാതെ ഏകോദര സഹോദരങ്ങളെ പോലെ നാം ജീവിക്കണം . ഹിന്ദുവും മുസല്‍മാനും തോളോടു തോള്‍ ചേര്‍ന്ന് പടവെട്ടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം. ദേശീയഗാനത്തേയും, ദേശിയപതാകയേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം 
            ഈ സ്വാതന്ത്ര്യ ദിനം തിരിച്ചറിവിന്‍റെയും , പുനര്‍ വിചിന്തനത്തിന്‍റെയും  ദിനമാകട്ടെ എന്ന് ആശംസിച്ച് നിര്‍ത്തുന്നു. 

                നന്ദി.............. നമസ്ക്കാരം ..........

No comments:

Post a Comment

Related Posts Plugin for WordPress, Blogger...