Thursday, May 4, 2017

തോമസ് ആല്‍വാ എഡിസണ്‍

തോമസ് ആല്‍വാ എഡിസണ്‍ 



ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ..


 ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു".

 ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി.  ..

കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി.  ..


ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു ;


"എന്താ അമ്മേ ഈ കത്തില്‍?".


ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു.


" നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്.

ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല.
നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം ".

നാളുകള്‍ കടന്നുപോയി, ..

മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. .
എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി.

ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി.


എഡിസണ്‍ അതെടുത്ത് നോക്കി.


അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്.


എഡിസണ്‍ അത് വായിച്ചു നോക്കി.


അതില്‍ ഇങ്ങനെ എഴുതിയിരുന്നു:


" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്.

ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല,
ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ...

ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.


അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:


" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" ...


മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക്  കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം.


ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.


തളരരുത്....


നിങ്ങളാകാം നാളെയുടെ ധീരവനിതയോ... ധീരപുരുഷനോ..


Focus on strengths of your beloved kids, not weakness..

പ്രധാനദിനങ്ങൾ

 *പ്രധാനദിനങ്ങൾ*


*ജനുവരി മാസത്തിലെ ദിനങ്ങൾ*

ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോകകസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

*ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ*

ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 - ചിന്താദിനം
ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

*മാർച്ച് മാസത്തിലെ ദിനങ്ങൾ*

മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം

*ഏപ്രിൽ മാസത്തിലെ ദിനങ്ങൾ*

ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോക ഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം

*മേയ് മാസത്തിലെ ദിനങ്ങൾ*

മേയ് 1 - ലോക തൊഴിലാളിദിനം
മേയ് 3 - പത്രസ്വാതന്ത്ര്യദിനം
മേയ് 3 - സൗരോർജ്ജദിനം
മേയ് 6 - ലോക ആസ്ത്മാ ദിനം
മേയ് 8 - ലോക റെഡ്ക്രോസ് ദിനം
മേയ് 11 - ദേശീയ സാങ്കേതിക ദിനം
മേയ് 12 - ആതുര ശുശ്രൂഷാ ദിനം
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 - ദേശീയ കുടുംബദിനം
മേയ് 16 - സിക്കിംദിനം
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
മേയ് 22 - ജൈവ വൈവിധ്യദിനം
മേയ് 24 - കോമൺവെൽത്ത് ദിനം
മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 - എവറസ്റ്റ് ദിനം
മേയ് 31 - ലോക പുകയിലവിരുദ്ധദിനം

*ജൂൺ മാസത്തിലെ ദിനങ്ങൾ*

ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 - ലോകസമുദ്ര ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനാദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

*ജൂലൈ മാസത്തിലെ ദിനങ്ങൾ*

ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
ജൂലൈ 11 - ലോകജനസംഖ്യാ ദിനം
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം

*ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ*

ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 - ലോക വയോജനദിനം
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 - നാഗസാക്കി ദിനം
ആഗസ്റ്റ് 12 - ലോക യുവജന ദിനം
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം         ആഗസ്റ്റ്21- സുവിത്ത് ദിനം
ആഗസ്റ്റ് 22 - സംസ്കൃതദിനം
ആഗസ്റ്റ് 29 - ദേശീയ കായികദിനം

*സെപ്തംബർ മാസത്തിലെ ദിനങ്ങൾ*

സെപ്തംബർ 2 - ലോക നാളീകേരദിനം
സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
സെപ്തംബർ 14 - ഹിന്ദിദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺദിനം
സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
സെപ്തംബർ 21 - ലോകസമാധാനദിനം
സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 26 - ദേശീയ
[‬: ദിനം
സെപ്തംബർ 26 - ദേശീയ ബധിരദിനം
സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം

*ഒക്ടോബർ മാസത്തിലെ ദിനങ്ങൾ*

ഒക്ടോബർ 1 - ലോകവൃദ്ധദിനം
ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
ഒക്ടോബർ 1 - ലോക സംഗീത ദിനം
ഒക്ടോബർ 1 - ലോകരക്തദാന ദിനം
ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 2 - ദേശീയ സേവനദിനം
ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
ഒക്ടോബർ 3 - ലോകആവാസ ദിനം
ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 6 - ലോകവന്യജീവി ദിനം
ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 9 - ലോകതപാൽ ദിനം
ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
ഒക്ടോബർ 15 - അന്ധ ദിനം
ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം

*നവംബർ മാസത്തിലെ ദിനങ്ങൾ*

നവംബർ 1 - കേരളപ്പിറവി
നവംബർ 5 - ലോക വനദിനം
നവംബർ 9 - ദേശീയ നിയമസേവനദിനം
നവംബർ 10 - ദേശീയ ഗതാഗതദിനം
നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
നവംബർ 14 - ദേശീയ ശിശുദിനം
നവംബർ 14 - പ്രമേഹദിനം
നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
നവംബർ 19 - പുരുഷദിനം
നവംബർ 19 - പൗരാവകാശദിനം
നവംബർ 20 - ലോക ഫിലോസഫി ദിനം
നവംബർ 21 - ലോക ടെലിവിഷൻ ദിനം
നവംബർ 24 - എൻ.സി.സി. ദിനം
നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
നവംബർ 26 - ദേശീയ നിയമ ദിനം
നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

*ഡിസംബർ മാസത്തിലെ ദിനങ്ങൾ*

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
ഡിസംബർ 3 - ലോക വികലാംഗദിനം
ഡിസംബർ 4 - ദേശീയ നാവികദിനം
ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 11 - പർവ്വത ദിനം
ഡിസംബർ 12 - മാർക്കോണി ദിനം
ഡിസംബർ 16 - ദേശീയ വിജയ ദിനം
ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബർ 23 - ദേശീയ കർഷക ദിനം
ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം

സ്ത്രീജന്മം ഓട്ടൻതുള്ളൽ

സ്ത്രീജന്മം
ഓട്ടൻതുള്ളൽ


നല്ലവരാകും നാട്ടുകാരെ
ഞങ്ങൾക്കിത്തിരി പറയാനുണ്ട്.
പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ
തെല്ലിട നേരം മുന്നിൽ നിൽക്കൂ .( വിരുത്തം)

പറയാൻ കാര്യം ഒരു പാടുണ്ട്
പറയാൻ നേരം കിട്ടാറില്ല
ഒന്നാം കോഴികൾ കൂവും നേരം
കന്നാലികൾ പോൽ പണികൾ തുടങ്ങും,

മൂട്ടിൽ വെട്ടം കുത്തും വരെയും
മൂപ്പര് ജോറായ് നീണ്ടു കിടക്കും.
കൊണ്ടാ കാപ്പി കൊണ്ടാ ചായ
കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ.

കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ
പത്രം കൊണ്ടാ ബ്രഷും കൊണ്ടാ
ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ
ചോറും കറിയും വേറെ കൊണ്ടാ.

കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ
കണ കുണ പറയും അച്ഛനെ നോക്കാം
തൈലം തേച്ചു കിടക്കും തള്ളയെ
തടവിക്കൊണ്ടങ്ങ രികിലിരിക്കാം.

വെട്ടം കേറാ മുറിയുടെ മൂലയിൽ
തൊട്ടിലിലാടും കൊച്ചിനെ നോക്കാം.
തൊടിയിൽ തപ്പിത്തപ്പി നടന്നാൽ
തൊടുകറി വകകൾ കുട്ടയിലാക്കാം.

കാലത്തൊരു വക ഉച്ചക്കൊരു വക
കാപ്പിക്കൊരു വക ചായക്കൊരു വക
പത്തിരിയൊരു വക ഇഡലിയൊരു വക
മത്തി ചിക്കൻ മട്ടൻ പലവക .

എല്ലാമിങ്ങനെ എന്നും ചെയ്യാൻ
എല്ലും തോലും ആയൊരു പെണ്ണും .
അടിയും, തൊഴിയും ബോണസ്സായി
അതിയാനോടു കണക്കിനു കിട്ടും.
ചന്തം പോരാ ചമയം പോരാ
തന്ത കൊടുത്തതു തീരെ പോരാ.

പറയാനിനിയും ഒരുപാടുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും.
പറയാനുള്ളൊരു നാക്കും, വാക്കും
പണയം ഞങ്ങൾ വെച്ചിട്ടില്ല.

മൂന്നും മുപ്പതുമൊരു പോലത്രെ
എട്ടും എൺപതുമൊരു പോലത്രെ
കാമം മൂക്കും അറു വഷളന്മാർ
കോമാളികളായ് മണ്ടി നടപ്പൂ ,

ഇടവഴിയെന്നോ നടവഴിയെന്നോ
പൊതുവഴിയെന്നോ പുതുവഴിയെന്നോ
എല്ലായിടവും പെണ്ണിൻ മാനം
പുല്ലു കണക്കെ ചവിട്ടിമെതിപ്പൂ.

കെട്ടിയ പെണ്ണിനെ കെട്ടിത്തൂക്കാൻ
കെട്ടിയവൻമാർ പാത്തു നടപ്പൂ
അന്തിക്കള്ളും മോന്തി വരുന്നൊരു
മന്തനു പെണ്ണിനെ ചന്തം പോരാ.

കണ്ടാൽ കുറ്റം മിണ്ട്യാൽ കുറ്റം
ദേവനു മുമ്പിൽ പോയാൽ കുറ്റം.
എന്തിനു മേതിനും പെണ്ണുങ്ങൾക്ക്
മുന്ത്യോൻ മാരുടെ കല്പന മാത്രം.

കെട്ടിയ പെണ്ണിനെ മൊഴിചൊല്ലീടാൻ
കാട്ടിക്കൂട്ടും കോപ്രായങ്ങൾ
മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി
കുറ്റവിചാരണ ആണിനു വേണ്ടി .

പണ്ടേ തച്ചു തകർത്ത മറക്കുട
തുന്നിക്കൂട്ടി കൊണ്ടു വരുന്നു.
പെണ്ണിനെ മൂടിപ്പൊതിയാൻ തുണിയാൽ
പുതുവസ്ത്രങ്ങൾ തുന്നീടുന്നു.

പറയാനിനിയും ഏറെയുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും
ആണും വേണം പെണ്ണും വേണം
ആട്ടും തുപ്പും പെണ്ണിനു വേണ്ട .

പെണ്ണിൻ മാനം കാത്തീടാത്തവൻ
ആണാണെന്നു പറഞ്ഞിട്ടെന്താ
ആണും പെണ്ണും ഒത്തു പിടിച്ചാൽ
ഒത്തൊരു മലയും കയ്യിൽ പോരും .

പി.ടി.മണികണ്ഠൻ
പന്തലൂർ.

മഴ_പറഞ്ഞത്

#മഴ_പറഞ്ഞത്.


പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
പിറകോട്ടു മാറിയിട്ടേയുള്ളൂ
പറയാതെ പോയതല്ല കൂട്ടരെ
പണ്ടേ പറഞ്ഞതല്ലെ ഞാൻ .
ഇടിച്ചിടിച്ച് നിരപ്പാക്കിയ
കുന്നുകൾ മുളക്കട്ടെ വീണ്ടും
വെട്ടി വെട്ടി തരിശാക്കിയ
കാടു കിളിർക്കട്ടെ വീണ്ടും .
കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കയേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.
പെയ്തിറങ്ങാൻ ഒരിടവുമില്ല
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ആയിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
ഒരു പൊടിമീനിന്റെ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു തുമ്പച്ചെടിയുടെ മോഹമായി.
ഒരു കൈത്തോടിന്റെ നാദമായി
ഒരു വയൽപ്പാട്ടിന്റെ ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.
അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു പാടുമോ
പാട്ടൊരെണ്ണം.
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.

Copy

ബട്ടർഫ്ലൈ

ബട്ടർഫ്ലൈ



👉🏿 ഇന്ത്യയുടെ രഹസ്യ ബീച്ച് എന്നറിയുന്നത്: ബട്ടർഫ്ലൈബീച്ച്
👉🏿 ബട്ടർഫ്ലൈ ദ്വീപ് സ്ഥിതി ചെയ്യുന്നത്: ഗോവയിൽ
👉🏿 പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത് : ബട്ടർഫ്ലൈ
👉🏿 ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ പാർക്ക്: ബന്നാർഗട്ട്
👉🏿 ഇന്ത്യയിലെ ആദ്യ ബട്ടർഫ്ലൈ സഫാരി പാർക്ക്: തെന്മല
👉🏿 കാലുകൾ കൊണ്ട് സ്വാദ് അറിയുന്ന ജീവി: ബട്ടർഫ്ലൈ
👉🏿 അയൺ ബട്ടർഫ്ലൈ എന്നറിയുന്ന കായികതാരം: സൈന നേവാൾ
👉🏿 അയൺ ബട്ടർഫ്ലൈ ഓഫ് വേൾഡ് എന്നറിയുന്നത്: മാർഗരറ്റ് താച്ചർ
👉🏿ദി സോൾ ഓഫ് എ ബട്ടർഫ്ലൈ എന്ന കൃതി എഴുതിയത്: മുഹമ്മദലി
👉🏿 ബട്ടർഫ്ലൈ സ്ട്രോക് എന്നത് നീന്തൽ മത്സരങ്ങളിലെ ഒരിനമാണ്
👉🏿 വൈറ്റ് ബട്ടർഫ്ലൈ എന്നറിയുന്ന പുഷ്പമാണ്: കല്യാണസൗഗന്ധികം


*സിലബസ്*

മിനിക്കഥ

*സിലബസ്*


.... ബാലചന്ദ്രൻ എരവിൽ.....


ഡാഡി നെഞ്ചുവേദനക്കൊണ്ട് പുളയുകയാണ് ...
മമ്മി വാവിട്ടു നിലവിളിക്കുകയാണ്...
സെൻട്രൽ സ്ക്കൂളിൽ പഠിക്കുന്ന മകൻ,
വാട്സ പ്പിൽ നിന്നും തലയുയർത്തിയതേയില്ല!
ശബ്ദം കേട്ട് പൊതുവിദ്യാലയത്തിൽ പഠിക്കുന്ന,
അയൽവീട്ടിലെ 'അമ്മയുടെ 'മകൻ;
ഓടിയെത്തി...
പ്രഥമ ശുശ്രൂഷ നൽകി,
റിക്ഷ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചു വന്നു!
'നിന്റച്ഛനല്ലെടാ ഇത്, നീയല്ലെടാ സഹായിക്കേണ്ടത് .ആ ചെക്കൻ വന്നില്ലായിരുന്നേൽ കാണാമായിരുന്നു; നീയും ഓനെ പോലെ സ്ക്കൂളിലല്ലെടാ പോകുന്നത് ?'- മമ്മി ചോദിച്ചു...
" ലുക്ക് മമ്മീ! അവൻ പൊതു വിദ്യാലയത്തിലാ... ഇതൊക്കയാ അവിടുത്തെ പഠനം...ബട്ട് ഞാൻ സെൻട്രൽ സ്ക്കൂളിലാ... ഞങ്ങൾക്ക് പഠിക്കാനുള്ളത് വിജയിക്കുവാനുള്ള തന്ത്രങ്ങളാ... ഇത്തരം ചീപ്പ് സെറ്റ്മെന്റ് സൊന്നും ഞങ്ങളുടെ 'സിലബസിൽ ' ഇല്ല ...സൊ എന്നെ ശല്യപ്പെടുത്താതെ പോ മമ്മീ ''!
മമ്മി അയൽവീട്ടിലെ അമ്മയെ നോക്കി അസൂയ പൂണ്ടു !!

Tuesday, May 2, 2017

നീലിനെ മാറ്റിയ അധ്യാപിക

📘--- നീലിനെ മാറ്റിയ അധ്യാപിക ---📘

             ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ ...കുറുമ്പൻ ... അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി .
 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയ ലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന , അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് . പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ  അത് കട്ടു .ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി .  പിന്നെ അവിടെ ജഡ്ജിയായി .

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...  ഇതിനൊരു ആന്റി ക്ലൈമാക്സുണ്ട് .
     വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു .
     "ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......

Related Posts Plugin for WordPress, Blogger...