Wednesday, April 5, 2017

കഥ

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."

കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്....???

പ്രതികാരവും ഒന്നാം ലോകയുദ്ധവും.

പ്രതികാരവും
ഒന്നാം ലോകയുദ്ധവും.
➰➰➰➰➰➰➰UC➰
     ജർമ്മൻ ഏകീകരത്തിന്റെ ഭാഗമായി   പ്രഷ്യയുടെ നേതൃത്വത്തിൽ സൈന്യം രൂപീകരിക്കാൻ സമ്പത്ത് കണ്ടെത്താൻ 1861-ൽ William ഒന്നാമൻ സഭയിൽ ബില്ലവതരിപ്പിച്ചു. സഭയിൽ പ്രശ്നം ബില്ല് പരാജയപ്പെട്ടു. താൻ രാജി വച്ചാലൊ എന്നു തീരുമാനിച്ച നിമിഷത്തിൽ ഒരു മന്ത്രി കാതിൽ മൊഴിഞ്ഞു. ബിസ് മാർക്കിനെ വിളിക്കാൻ .പാരീസിലെ അംബാസിഡർ ആയിരുന്ന ബി സ്മാർക്കിനെ വിളിച്ചു വരുത്തി അദ്ദേഹത്തിനു ചാൻസിലർ പദവി നൽകി. ബിസ് മാർക്ക് വിളിച്ചു ചേർത്ത സഭയിൽ വിണ്ടും പ്രശ്നം രൂക്ഷമായി. ബഹളത്തിനിടയിൽ  ദീർഘപ്രസംഗം കൊണ്ടോ ഭൂരിപക്ഷം നോക്കിയോ അല്ല ഇരുമ്പിന്റെയും നിണത്തിന്റേയും നയം കൊണ്ടാണ് തീരുമാനിക്കേണ്ടത്. സൈന്യ വും സഖ്യങ്ങും കൊണ്ട് വൻ മാർക്കിനേയും ആസ്ട്രിയയേ യും തോൽപ്പിച്ച് പ്രഷ്യൻ പട്ടാളം 1870-ൽ ഫ്രാൻസിലേക്ക് നീങ്ങി.
       മെക്സിക്കൻ യുദ്ധം തളർത്തിയ ഫ്രാൻസിലെ നെപ്പോളിയൻ മൂന്നാമൻ പലരുടേയും സഹായമഭ്യർത്ഥിച്ചു. ഫ്രാൻസിനെ ശത്രുവായി കണ്ട ബ്രിട്ടൻ, ഇറ്റലി, റഷ്യ ഇവരൊക്കെ കൈയ്യൊഴിഞ്ഞു. നാല് ലക്ഷത്തോളം വരുന്ന പ്രഷ്യൻ സൈന്യം ഫ്രാൻസിലേക്ക് കടന്നു. വിഭവങ്ങളുടേയും ഊർജജത്തിന്റേയും   നട്ടെല്ലായ Alsace, Lorrain പ്രദേശം പിടിച്ചെടുത്തു.യുദ്ധത്തിൽ നെപ്പോളിയൻ മൂന്നാമനെ കീഴടക്കി തടവിലാക്കി. ദേശീയവാദികളും രാജ്യസ്നേഹികളുമായ ഫ്രഞ്ച് ജനത യുദ്ധം തുടർന്നു. പ്രഷ്യൻ പട്ടാളം പാരീസിലേക്ക് നീങ്ങി. പാരീസിലെ ജനങ്ങൾ കൊടിയ ദുരിതം നേരിട്ടു. പതിനായിരക്കണക്കിന് ഫ്രഞ്ച് പട്ടാളം പ്രഷ്യയുടെ മുന്നിൽ കീഴടങ്ങി. പാരീസ് നഗരത്തിന്റെ സുന്ദര മുഖം ബോംബിട്ടു വികൃതമാക്കി. നാട്ടിലെങ്ങും ക്ഷാമം. ജീവിക്കാനാവശ്യമായ  ഭക്ഷണം പോലും ലഭിച്ചില്ല. പട്ടിണിയെ മറികടക്കാൻ കുതിരയുടേയും പൂച്ചയുടേയും മാംസ്യം എന്തിന് എലിമാംസം പോലും ഭക്ഷിക്കേണ്ടി വന്നു. പോരഞ്ഞിട്ട് ശൈത്യവും ആരംഭിച്ചു. കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റിയില്ല. പാരീസും കീഴടങ്ങി. 1871-ൽ ബിസ്മാർക്ക് പാരീസ് നഗരത്തിൽ വെച്ച് ജർമ്മൻ രാഷ്ട്രത്തിന്റെ ജനനം പ്രഖ്യാപിച്ചു. 1871-ലെ Frank furt  ഉടമ്പടിയിൽ പ്രാർസിനെ തകർക്കുന്ന രീതിയിൽ മനുഷ്യത്വരഹിതമായ നടപടികൾ കെട്ടിവെച്ചു
    ഇവിടെ ഫ്രാൻസിന്റെ പ്രതികാരം ആരംഭിക്കുന്നു. ഈജിപ്തിൽ ഇംഗ്ലണ്ടിന് ആധിപത്യം നൽകി കൊണ്ട് മാത്രമാക്കി the Entente cordiale . റഷ്യയുമായി സഖ്യപ്പെട്ടതോടെ Tripple Entente എന്നായി. സാരാജ്യത്വ ശക്തികൾ രണ്ട് ചേരികളായി പരസ്പരം സംശയത്തിന്റെ നിഴലിൽ 1914 ജൂൺ 28 ന് Sarajv0 യിൽ പ്രാൻസിസ് ഫെർഡിനാന്റും ഭാര്യ Sophie യും വധിക്കപ്പെട്ടു. ജൂലൈ 28ന് ആസ്ട്രിയൻ ചക്രവർത്തി ഫ്രാൻസിസ് ജോസഫ് ഒന്നാമൻ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ യുദ്ധം ആരംഭിച്ചു. സാമ്രാജ്യത്വ ശക്തികൾ കോളനികളേയും യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. യുദ്ധം ലോകയുദ്ധമായി പരിണമിച്ചു. 1565 ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധം 13 ദശലക്ഷം പേരെ വധിക്കുകയും അധിലേറെ ആളുകളെ മുറിവേൽപ്പിച്ചം സാമ്പത്തികമായി തകർത്തും വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയും 1918 നവംബർ ഒമ്പതാം  തീയതി അവസാനിച്ചു. ജയിച്ചവർ തോറ്റവരുടെ മേൽ ഉടമ്പടികൾ അടിച്ചേൽപ്പിച്ചു. നിഷ്പക്ഷമായിട്ടുള്ള ഏതെങ്കിലും രാജ്യത്ത് വെച്ച് ഉടമ്പടിയുണ്ടാക്കാമായിരുന്നുവെങ്കിലും ഫ്രാൻസിന്റെ പ്രതികാരാഗ്നി ശമിക്കാത്തത് കൊണ്ട് ജർമ്മനിയെ പാരീസിലേക്ക് കൊണ്ടുവന്നു. ഫ്രാൻസിനോട് ചെയ്ത അപമാനത്തിന് പകരം  വേഴ്സായി ഉടമ്പടിയിലൂടെ കൃത്യമായി കണക്ക് തീർത്തു.
ഫ്രാൻസിന്റെ അഭിമാനം വീണ്ടെടുത്തു. പക്ഷെ അവിടെ ജർമൻ മനസ്സിൽ മറ്റൊരു പ്രതികാരത്തിന്റെ വിത്തുപാകി.
            

Thursday, March 30, 2017

ഇശൽ 2017

സർവ്വ ശിക്ഷാ അഭിയാൻ ഇടുക്കി , കരിമണ്ണൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഇശൽ 2017 നെയ്യശ്ശേരി എസ് .എൻ.സി.എം . എൽ .പി .സക്കൂളിൽ നടത്തി .
          2017 മാർച്ച് 24, 25 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് സ്കൂളിൽ പ്രോഗ്രാം സംഘടിപ്പിച്ചത് . 24-ാം  തിയതി രാവിലെ പത്ത് മണിയ്ക്ക് സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം പി റ്റി.എ വൈസ് പ്രസിഡന്റ് ശ്രീമതി ദീപാ ബിജു കുറുമ്പാലമറ്റം ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ V.Nരാജപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി P. K ഹാജറ സ്വാഗതവും MPTA ചെയർപേഴ്സൺ ശ്രീമതി സിമി ബിനു നന്ദിയും രേഖപ്പെടുത്തി .  അദ്ധ്യാപക പ്രതിനിധികളായ ശീമതി ദിവ്യാ ഗോപി , ശിമതി സീമാ ഭാസ്ക്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു .
               തുടർന്ന് നടന്ന പരിപാടികളിൽ ശ്രീ ബോബൻ അടിമാലി ,കുമാരി സരസ്വരി മൂലമറ്റം എന്നിവർ ക്ലാസ്സുകൾ നയിച്ചു. ര ണ്ടാം ദിവസം കൈരളി പട്ടുറുമാൽ ടീം അഗമായ ശ്രീ: റെഷീദ് മുവാറ്റുപുഴ ക്ലാസ്സ് നയിച്ചു. മനോഹരമായ ആലാപനത്തിലൂടേയും അവതരണത്തിലൂടേയും RP മാർ മുന്നോട്ട് നയിച്ച ക്ലാസ്സുകൾ പുതിയ അറിവും അനുഭൂതിയും പകർന്നു. ഒന്നാം ദിവസം ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും രണ്ടാം ദിവസം തേങ്ങാച്ചോറും ചിക്കനും ഐസ് ക്രീമും മറ്റ് വിഭവങ്ങളും നൽകി.
                  ഇരുപത്തഞ്ചാം തിയതി വൈകിട്ട് 3.30ന് നടത്തിയ സമാപന സമ്മേളനത്തിൽ ധാരാളം രക്ഷിതാക്കളും നാട്ടുകാരും PTAഅംഗങ്ങളും പങ്കെടുത്തു. പരിപാടി കളിൽ പങ്കെടുത്ത് സമ്മാനർഹരായവർക്ക് ഹെഡ്മിസ്ട്രസ്സും PTA വൈസ് പ്രസിഡൻറും ചേർന്ന് സമ്മാനവിതരണം നടത്തി . 4i 10 pm ന് ദേശീയ ഗാനത്തോടെ രണ്ട് ദിവസത്തെ ഇശൽ പരിപാടികൾ സമംഗളം സമാപിച്ചു .

Tuesday, March 28, 2017

GRADING

GRADING




എന്റെ അമ്മ

എന്റെ അമ്മ...😍😍👩👩👩😍😍

കുഞ്ഞിനെ ഉറക്കി കിടത്തി എഴുന്നേൽക്കുന്ന മാതാവ് ചെയ്യുന്ന പമ്മലും പതുങ്ങലുമൊന്നും ഒരു കള്ളനും തന്റെ
ജീവിതത്തിൽ ചെയ്തിട്ടുണ്ടാവില്ല !

അത്രയും സ്ലോമോഷനൊന്നും ഒരു സിനിമയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

അത്രയും ത്യാഗമൊന്നും ഒരു ഉഗ്രം ഉജ്ജ്വലം പരിപാടിയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

കുഞ്ഞിനെ പതുക്കെ കിടത്തി, കൂട്ടിനു വെച്ച് കൊടുക്കുന്ന തലയിണക്ക് മാതൃത്വം പകുത്തി നൽകി കയ്യെടുക്കുംമ്പോൾ കാണിക്കുന്ന സൂക്ഷ്മത.....
അപ്പോൾ കൈകൾ കൊണ്ട് വായുവിൽ കാണിക്കുന്ന ആഗ്യം, ഇതൊന്നും ഒരു മജീഷ്യനും ചെയ്തിട്ടുണ്ടാവില്ല  !

ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞു ഉണർന്നാൽ മാതാവിന്റെ മുഖത്തുണ്ടാകുന്ന തോൽവി ഒരു സ്ഥാനാർത്ഥിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാവില്ല !

അതിനെയെല്ലാം അതിജീവിച്ച് വിജയശ്രീലാളിയാകുന്ന മാതാവിന്റെ കഴിവ്.. അതാണു നമ്മളോരോരുത്തരും അനുഭവിച്ച മാതൃത്വം...😘

എപ്പോഴും എന്തിനും ഏതിനും നാം അമ്മയോട്‌  വഴക്കിടാറുണ്ടോ..😷

ജീവിച്ചിരിക്കുമ്പോൾ നമുക്ക്‌ അമ്മയുടെ സ്ഥാനം ചിലപ്പോൾ മനസ്സിലാകണമെന്നില്ല.. 😰

അമ്മാ എന്നു  വിളിച്ചു വീട്ടിലേക്ക്‌ കയറി ചെല്ലാൻ കഴിയുന്നത്‌ തന്നെ ഒരു ഭാഗ്യമല്ലേ...😰

നാം വീടു വിട്ട്‌ പുറത്തു പോകുമ്പോൾ അൽപ്പം താമസിച്ചാൽ അമ്മയുടെ വിളി എത്ര വിലപ്പെട്ടതാണെന്നു നാം ചിന്തിച്ചിട്ടുണ്ടോ...😣

ഇല്ല അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷേ നമുക്കത്‌ മനസ്സിലാവണമെന്നില്ല...😔

ചിലപ്പോ നിനക്ക്‌ ഭാര്യയെ കിട്ടിയപ്പോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നുണ്ടാവില്ല...😏

അച്ഛനോട്‌ നമുക്ക്‌ പറയാൻ കഴിയാത്ത നമ്മുടെ ആവശ്യങ്ങൾ ആ പാവം എത്ര യോ തവണ നിനക്ക്‌ നിറവേറ്റി തന്നിട്ടുണ്ടാകും..😒

ആ സ്നേഹത്തിനു പകരം നൽകാൻ നിന്റെ കയ്യിൽ എന്താണു ഉള്ളത്‌..😐

നമ്മുടെ അമ്മയുടെ അനുഗ്രഹം കിട്ടാതെ നമ്മൾ എത്ര നന്മ ചെയ്തിട്ടും വല്ല കാര്യവുമുണ്ടോ...🙄

10 മാസം വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ നാം മനസ്സറിഞ്ഞ്‌    സ്നേഹിക്കാൻ ഒരിക്കലും മറന്നു പോകരുത്‌..😊😍

എന്നിട്ടും എത്രയോ സഹോദരങ്ങൾ അനാഥ മന്ദിരത്തിൽ അവർക്കു വേണ്ടി അഡ്മിഷൻ എടുക്കുന്നു..😒

 നമ്മളും നാളെ ഒരു രക്ഷിതാവാണെന്ന് നമ്മൾ മറന്നു പോകരുത്‌...🤔

അമ്മയില്ലാത്ത്‌ വീട്‌ ഒരു വീടേ അല്ല..😰
അടുക്കളയിൽ ഉണ്ടാകും ആ പാവം, നാം ഭക്ഷണം കഴിക്കാതെ ആ പാവം ഒരിക്കലും വയറു നിറച്ചിട്ടുണ്ടാകില്ല...😢

അച്ഛൻ കൊണ്ട്‌ വരുന്ന പലഹാരം തികയാതെ വരുമ്പോൾ അമ്മക്ക്‌ പലഹാരം ഇഷ്ടമല്ലാ എന്നു പറഞ്ഞ്‌ മക്കൾക്ക്‌ വീതം വെച്ചു സന്തോഷിച്ച ആ അമ്മയുടെ മനസ്സ്‌ എത്ര വലുതായിരിക്കുമല്ലേ... 😒

ഭാര്യയുടെ വാക്ക്‌ കേട്ട്‌ അമ്മയുടെ കൂടെ ജീവിക്കുന്നത്‌ ഇഷ്ടമില്ലാതെ പുതിയ വീട്‌ വെച്ച്‌ താമസം മാറുന്ന എത്രയോ സഹോദരങ്ങൾ..😰

വളർത്തി വലുതാക്കി നിനക്ക്‌ ഒരു ഭാര്യയെ തന്നപ്പോൾ അമ്മയുടെ സ്നേഹം നിനക്ക്‌ വേണ്ടല്ലേ....😡

ഭാര്യയില്ലാത്ത നിന്റെ കുഞ്ഞു നാളുകൾ നീ ഒന്നു ചിന്തിച്ച്‌ നോക്കിയേ....🤔

വിലമതിക്കാനാകുമോ നിനക്ക്‌..🙄

പാതിരാവിൽ സന്ധ്യാനാമം ചൊല്ലി വീട്ടിൽ പ്രകാശം പരത്തുന്ന നമ്മുടെ അമ്മ..☺

എത്ര നന്മകൾ ചെയ്താലും ആ പാവത്തിനോട്‌ നമ്മൾക്ക്‌ കുറ്റം പറച്ചിൽ മാത്രം ല്ലേ...😓

നീ വൈകി വീട്ടിൽ വരുമ്പോൾ ഉറങ്ങാതെ നിന്നെയും കാത്ത്‌  എത്രയോ തവണ നിനക്ക്‌ വേണ്ടി കാത്തിരുന്നിട്ടുണ്ടായിരിക്കും....😒

പ്രായം കൂടിയപ്പോൾ അമ്മ യെയും കൊണ്ട്‌ പുറത്ത്‌ പോകാൻ നിനക്ക്‌ ചിലപ്പോ മടിയായിരിക്കും ല്ലേ...😥

കഷ്ടതകൾ അനുഭവിച്ച്‌ നിന്റെ നന്മകൾക്ക്‌ വേണ്ടി സംസാരിച്ച അമ്മ യായിരിക്കും നിനക്ക്‌ തെറ്റുകാരി...😣

നാളെ അമ്മയുടെ മരണ ശേഷം നിനക്ക്‌ ചിലപ്പൊ ഒന്നു കൂടെ സ്നേഹിക്കാൻ തോന്നി യേക്കാം...😐

 ഇല്ല നിനക്ക്‌ അതിനു കഴിയില്ല ഓർത്തു കണ്ണീർ  പൊഴിക്കാനായിരിക്കും നിനക്കു വിധി.... 

നഷ്ടമാകുമ്പോഴേ നിനക്ക്‌ മനസ്സിലാകൂ ആ സ്നേഹത്തിന്റെ മഹത്വം........😍😍😍

ishal


ishal









Saturday, March 25, 2017

പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017

പഞ്ചായത്ത് തല മികവ് / ബാലോത്സവം 2017
ഇടുക്കി സര്‍വ്വശിഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍  പഞ്ചായത്ത്തല മികവ് / ബാലോത്സവം  2017, നെയ്യശ്ശേരി എസ്. എന്‍. സി. എം. എല്‍. പി. സ്‌കൂളില്‍ 16/03/2017 വ്യാഴാഴ്ച്ച സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് നടത്തിയ പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. കെ. ഹാജറ സ്വാഗതം പറഞ്ഞു.  സ്‌കൂള്‍ മാനേജര്‍ വി. എന്‍ രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി നിസാമോള്‍ ഷാജി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
യോഗത്തില്‍ പി. ജെ. ജോസഫ് എം . എല്‍. എ. യുടെ പ്രാദേശിക വികസനഫണ്ടില്‍ നി് സ്‌കൂളിനനുവദിച്ച കമ്പ്യൂ'റുകളുടെ ഉത്ഘാടനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശ്രീ. പോള്‍ കുഴിപ്പിള്ളില്‍ നിര്‍വ്വഹിക്കുകയും മികവിന് ആശംസ അര്‍പ്പിക്കുകയും ചെയ്തു.



  റി'. ഡപ്യൂ'ി കളക്ടര്‍ ശ്രീ. എന്‍. ആര്‍. നാരായണന്‍, എസ്. എന്‍. ഡി. പി. കരിമണ്ണൂര്‍ ശാഖാ സെക്ര'റി ശ്രീ. വിജയന്‍ താഴാനി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബോബി ജോര്‍ജ്, എം. പി. റ്റി. എ. ചെയര്‍പേഴ്‌സ ശ്രീമതി സിമി  ബിനു എിവരും പാഴൂക്കര അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അല്‍ഫോന്‍സ, കുരുമ്പുപാടം അംഗന്‍വാടി ടീച്ചര്‍ ശ്രീമതി ശ്രീലത,  ചിങ്കല്ല് അംഗന്‍വാടി ടീച്ചര്‍ ശ്രീമതി അശ്വതി പരമേശ്വരന്‍, കോ'ക്കവല അംഗന്‍വാടി ടീച്ചര്‍  ശ്രീമതി മോളി വി. കെ, എിവരും ആശംസകള്‍ അര്‍പ്പിച്ചു.   ശ്രീ. സി. എം. സുബൈര്‍ യോഗത്തിന്  നന്ദിയും രേഖപ്പെടുത്തി.
തുടര്‍് ബാലോത്സവവും മികവ് അവതരണവും നടു.  ബാലോത്സവത്തില്‍ അംഗന്‍വാടി കു'ികള്‍ പ്രസംഗം , കഥ, ഫാന്‍സി ഡ്രസ്സ്, സംഘഗാനം, ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.





 തുടര്‍് വിവിധ സ്‌കൂളുകളില്‍ നി് എത്തിച്ചേര്‍ അധ്യാപകരും കു'ികളുടെ മടങ്ങു സംഘം അവരുടെ വിദ്യാലയത്തിന്റെ മികവ് പ്രവര്‍ത്തനങ്ങള്‍  അവതരിപ്പിച്ചു.  പരിസ്ഥിതി സൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അക്കാദമീക മികവുകള്‍ അതിലൂടെ കൈവരിച്ചതും, ഐ.റ്റി.  രംഗത്ത് നടത്തിയ  പുതിയ കണ്ടു പിടുത്തങ്ങളെ മികവായി അവതരിപ്പിച്ചതും, ഇംഗ്ലീഷ് ഭാഷയില്‍ കു'ികളുടെ കഴിവുകള്‍  വികസിപ്പിക്കാന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ പ്രധാനമായിരുു.
ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയ സ്‌കൂളും പരിസരവും മികവുത്സവത്തിന് പകി'േകി.  പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ മികവുത്സവം 2.30 ന് സമാപിച്ചു.  സമാപനത്തില്‍ പങ്കെടുത്ത മുഴുവന്‍ കു'ികള്‍ക്കും സമ്മാനങ്ങളും അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേക ട്രോഫികളും നല്‍കി.

Related Posts Plugin for WordPress, Blogger...