Wednesday, April 5, 2017

പ്രതികാരവും ഒന്നാം ലോകയുദ്ധവും.

പ്രതികാരവും
ഒന്നാം ലോകയുദ്ധവും.
➰➰➰➰➰➰➰UC➰
     ജർമ്മൻ ഏകീകരത്തിന്റെ ഭാഗമായി   പ്രഷ്യയുടെ നേതൃത്വത്തിൽ സൈന്യം രൂപീകരിക്കാൻ സമ്പത്ത് കണ്ടെത്താൻ 1861-ൽ William ഒന്നാമൻ സഭയിൽ ബില്ലവതരിപ്പിച്ചു. സഭയിൽ പ്രശ്നം ബില്ല് പരാജയപ്പെട്ടു. താൻ രാജി വച്ചാലൊ എന്നു തീരുമാനിച്ച നിമിഷത്തിൽ ഒരു മന്ത്രി കാതിൽ മൊഴിഞ്ഞു. ബിസ് മാർക്കിനെ വിളിക്കാൻ .പാരീസിലെ അംബാസിഡർ ആയിരുന്ന ബി സ്മാർക്കിനെ വിളിച്ചു വരുത്തി അദ്ദേഹത്തിനു ചാൻസിലർ പദവി നൽകി. ബിസ് മാർക്ക് വിളിച്ചു ചേർത്ത സഭയിൽ വിണ്ടും പ്രശ്നം രൂക്ഷമായി. ബഹളത്തിനിടയിൽ  ദീർഘപ്രസംഗം കൊണ്ടോ ഭൂരിപക്ഷം നോക്കിയോ അല്ല ഇരുമ്പിന്റെയും നിണത്തിന്റേയും നയം കൊണ്ടാണ് തീരുമാനിക്കേണ്ടത്. സൈന്യ വും സഖ്യങ്ങും കൊണ്ട് വൻ മാർക്കിനേയും ആസ്ട്രിയയേ യും തോൽപ്പിച്ച് പ്രഷ്യൻ പട്ടാളം 1870-ൽ ഫ്രാൻസിലേക്ക് നീങ്ങി.
       മെക്സിക്കൻ യുദ്ധം തളർത്തിയ ഫ്രാൻസിലെ നെപ്പോളിയൻ മൂന്നാമൻ പലരുടേയും സഹായമഭ്യർത്ഥിച്ചു. ഫ്രാൻസിനെ ശത്രുവായി കണ്ട ബ്രിട്ടൻ, ഇറ്റലി, റഷ്യ ഇവരൊക്കെ കൈയ്യൊഴിഞ്ഞു. നാല് ലക്ഷത്തോളം വരുന്ന പ്രഷ്യൻ സൈന്യം ഫ്രാൻസിലേക്ക് കടന്നു. വിഭവങ്ങളുടേയും ഊർജജത്തിന്റേയും   നട്ടെല്ലായ Alsace, Lorrain പ്രദേശം പിടിച്ചെടുത്തു.യുദ്ധത്തിൽ നെപ്പോളിയൻ മൂന്നാമനെ കീഴടക്കി തടവിലാക്കി. ദേശീയവാദികളും രാജ്യസ്നേഹികളുമായ ഫ്രഞ്ച് ജനത യുദ്ധം തുടർന്നു. പ്രഷ്യൻ പട്ടാളം പാരീസിലേക്ക് നീങ്ങി. പാരീസിലെ ജനങ്ങൾ കൊടിയ ദുരിതം നേരിട്ടു. പതിനായിരക്കണക്കിന് ഫ്രഞ്ച് പട്ടാളം പ്രഷ്യയുടെ മുന്നിൽ കീഴടങ്ങി. പാരീസ് നഗരത്തിന്റെ സുന്ദര മുഖം ബോംബിട്ടു വികൃതമാക്കി. നാട്ടിലെങ്ങും ക്ഷാമം. ജീവിക്കാനാവശ്യമായ  ഭക്ഷണം പോലും ലഭിച്ചില്ല. പട്ടിണിയെ മറികടക്കാൻ കുതിരയുടേയും പൂച്ചയുടേയും മാംസ്യം എന്തിന് എലിമാംസം പോലും ഭക്ഷിക്കേണ്ടി വന്നു. പോരഞ്ഞിട്ട് ശൈത്യവും ആരംഭിച്ചു. കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ലോകത്ത് പിടിച്ച് നിൽക്കാൻ പറ്റിയില്ല. പാരീസും കീഴടങ്ങി. 1871-ൽ ബിസ്മാർക്ക് പാരീസ് നഗരത്തിൽ വെച്ച് ജർമ്മൻ രാഷ്ട്രത്തിന്റെ ജനനം പ്രഖ്യാപിച്ചു. 1871-ലെ Frank furt  ഉടമ്പടിയിൽ പ്രാർസിനെ തകർക്കുന്ന രീതിയിൽ മനുഷ്യത്വരഹിതമായ നടപടികൾ കെട്ടിവെച്ചു
    ഇവിടെ ഫ്രാൻസിന്റെ പ്രതികാരം ആരംഭിക്കുന്നു. ഈജിപ്തിൽ ഇംഗ്ലണ്ടിന് ആധിപത്യം നൽകി കൊണ്ട് മാത്രമാക്കി the Entente cordiale . റഷ്യയുമായി സഖ്യപ്പെട്ടതോടെ Tripple Entente എന്നായി. സാരാജ്യത്വ ശക്തികൾ രണ്ട് ചേരികളായി പരസ്പരം സംശയത്തിന്റെ നിഴലിൽ 1914 ജൂൺ 28 ന് Sarajv0 യിൽ പ്രാൻസിസ് ഫെർഡിനാന്റും ഭാര്യ Sophie യും വധിക്കപ്പെട്ടു. ജൂലൈ 28ന് ആസ്ട്രിയൻ ചക്രവർത്തി ഫ്രാൻസിസ് ജോസഫ് ഒന്നാമൻ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ യുദ്ധം ആരംഭിച്ചു. സാമ്രാജ്യത്വ ശക്തികൾ കോളനികളേയും യുദ്ധത്തിലേക്ക് വലിച്ചിഴച്ചു. യുദ്ധം ലോകയുദ്ധമായി പരിണമിച്ചു. 1565 ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധം 13 ദശലക്ഷം പേരെ വധിക്കുകയും അധിലേറെ ആളുകളെ മുറിവേൽപ്പിച്ചം സാമ്പത്തികമായി തകർത്തും വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയും 1918 നവംബർ ഒമ്പതാം  തീയതി അവസാനിച്ചു. ജയിച്ചവർ തോറ്റവരുടെ മേൽ ഉടമ്പടികൾ അടിച്ചേൽപ്പിച്ചു. നിഷ്പക്ഷമായിട്ടുള്ള ഏതെങ്കിലും രാജ്യത്ത് വെച്ച് ഉടമ്പടിയുണ്ടാക്കാമായിരുന്നുവെങ്കിലും ഫ്രാൻസിന്റെ പ്രതികാരാഗ്നി ശമിക്കാത്തത് കൊണ്ട് ജർമ്മനിയെ പാരീസിലേക്ക് കൊണ്ടുവന്നു. ഫ്രാൻസിനോട് ചെയ്ത അപമാനത്തിന് പകരം  വേഴ്സായി ഉടമ്പടിയിലൂടെ കൃത്യമായി കണക്ക് തീർത്തു.
ഫ്രാൻസിന്റെ അഭിമാനം വീണ്ടെടുത്തു. പക്ഷെ അവിടെ ജർമൻ മനസ്സിൽ മറ്റൊരു പ്രതികാരത്തിന്റെ വിത്തുപാകി.
            

No comments:

Post a Comment

Related Posts Plugin for WordPress, Blogger...