Friday, March 17, 2023

പുതിയ കെട്ടിടം ശിലാ സ്ഥാപന കർമ്മം

        നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ എസ്എൻഡിപി ശാഖാ പ്രസിഡണ്ട് എൻ ആർ ചന്ദ്രശേഖരൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. ശിലാ സ്ഥാപന കർമ്മം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ എൻ ആർ നാരായണൻ നിർവഹിക്കുകയും 1955 ൽ ആരംഭിച്ച സ്കൂളിന്റെ ചരിത്രം വിശദീകരിക്കുകയും ചെയ്തു. കമലക്ഷി എൻ എം, സൈലേഷ് ഇ എൻ, സരളദേവി ടീച്ചർ, രുക്മണി ടീച്ചർ, ശ്യാമള ശിവരാമൻ, എൻ ആർ സുനീഷ്, കാവപ്പുര ഭാസ്കരൻ, ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു...
ശിലാ സ്ഥാപന കർമ്മം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ എൻ ആർ നാരായണൻ നിർവഹിക്കുന്നു. 


 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...